Wednesday, September 30, 2020
Home സാഹിത്യം കവിതകൾ വംശനാശ മുനമ്പിലെ മനുഷ്യ വംശം

വംശനാശ മുനമ്പിലെ മനുഷ്യ വംശം

ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷ

ഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും പോലെ.
യന്ത്രഗോവണികൾ തകരും പോലെ.
രാഷ്ട്രീയ ഭൂമികകൾ ബലഹീനമാകും പോലെ.
കടയിലെ എടുത്തുകൊടുപ്പുകാർ ബിരുദധാരികളാകുമ്പോൾ,
എണ്ണമയമാർന്ന മത്സ്യം എണ്ണമയമാർന്ന ഇരയെ തുപ്പുമ്പോൾ
സൂര്യൻ മുഖം മൂടിയണിഞ്ഞതു പോലെ
ഞങ്ങൾ ഇതുപോലെ ജനിച്ചു
ഇതിലേക്ക്
ശ്രദ്ധയാർന്നൊരീ ഭ്രാന്തൻ യുദ്ധങ്ങളിലേക്ക്
തകർന്ന തൊഴിൽശാലാ ജാലകങ്ങളുടെ ശൂന്യമായ കാഴ്ചയിലേക്ക്
മനുഷ്യർ പരസ്പരം ഉരിയാടാത്ത
മദ്യശാലകളിലേക്ക്
വെടിവയ്പും കത്തിക്കുത്തു മായവസാനിക്കുന്ന
മുഷ്ടി യുദ്ധങ്ങളിലേക്ക്

sanal-haridas
സനൽ ഹരിദാസ്

മരണം കേവലമാകയാൽ
ചിലവേറിയ ആശുപത്രികളിലേക്ക്
കുറ്റസമ്മതം തുച്ഛമാകയാൽ
അമിതലാഭമീടാക്കുന്ന അഭിഭാഷകരിലേക്ക്
തടവറകൾ നിറഞ്ഞതും
ഭ്രാന്താശുപത്രികൾ അടഞ്ഞു ‘കിടക്കുന്നതുമായ
ഒരു രാജ്യത്തേക്ക്
വിഡ്ഢികളെ ധനിക നായകരാക്കി
ഉയർത്തുന്ന ജനസാമാന്യമുള്ളിടത്തേക്ക്

ഇതിലേക്ക് ജനിച്ചു.
ഇതിലൂടെ നടക്കുകയും ജീവിതം
തുടരുകയും ചെയ്യുന്നു.
ഇതിനാൽ മരിച്ചു വീഴുന്നു.
ഇതിനാൽ നിശബ്ദരാക്കപ്പെടുന്നു.
വരിയുടക്കപ്പെടുന്നു
നെറികെടുന്നു.
നിരാകരിക്കപ്പെടുന്നു.
ഇതിലൂടെ തന്നെ
ഇതിനാൽ വഞ്ചിതരായി
ഇതിനാൽ ഉപയോഗിക്കപ്പെട്ട്
ഇതിനാൽ അസ്വസ്ഥമാക്കപ്പെട്ട്
ഇതിനാൽ ഭ്രാന്തനും രോഗിയുമാക്കപ്പെട്ട്
അക്രമാസക്തമായിത്തീർന്ന്
മനുഷ്യത്വരഹിതമായിത്തീർന്ന്.
ഇതിലൂടെ തന്നെ.
ഹൃദയം ഇരുണ്ടുപോയി
വിരലുകൾ കഴുത്തിനുമേലെത്തുന്നു.
തോക്ക്
കത്തി
സ്ഫോടക വസ്തു
വിരലുകൾ പ്രതികരിക്കാനൊരു
ദൈവത്തെ തിരയുന്നു
വിരലുകൾ മദ്യക്കുപ്പി തിരയുന്നു
മയക്കുമരുന്നും
മയക്കുപൊടിയും
ദു:ഖാർദ്രമായ ഈ അന്ത്യനേരത്താണു നാം ജനിച്ചത്
അറുപതു വർഷങ്ങളുടെ കടബാധ്യതയുള്ളൊരു ഭരണ സംവിധാനത്തിലേക്കാണു നാം ജനിച്ചത്
ആ കടങ്ങളുടെ പലിശ നൽകാനുള്ള ശേഷി പോലും ഉടനില്ലാതാകും
ധനകാര്യസ്ഥാപനങ്ങൾ കത്തിയമരും
പണം ഉപയോഗശൂന്യമാകും.
തെരുവിൽ നഗ്നവും ശിക്ഷാരഹിതവുമായ
കൊലകൾ അരങ്ങേറും
അത് തോക്കുകളും അലറിവിളിക്കുന്ന ആൾക്കൂട്ടവുമായിത്തീരും
നിലം ഉപയോഗശൂന്യവുമാകും
ആഹാരം നശിച്ചു തീരുന്ന ഒരു വരമായിത്തീരും
ആണവോർജം അനേകരാൽ
പങ്കുവക്കപ്പെടും
സ്ഫോടനങ്ങൾ നിരന്തരം ഭൂമിയെ വിറപ്പിക്കും
വികിരണ ബാധിതരായ മനുഷ്യയന്ത്രങ്ങൾ പരസ്പരം പിൻതുടരും.
സമ്പന്നരും തിരഞ്ഞെടുക്കപ്പെട്ടവരും
ബഹിരാകാശ കേന്ദ്രങ്ങളിൽ
നിന്നിതു കാണും
ഡാൻ്റേയുടെ ‘ഇൻഫേർണോ’ കുട്ടികളുടെ കളിസ്ഥലമായി മാറും.
സൂര്യനെ കാണുകയുണ്ടാവില്ല.
സർവ്വനേരവും രാത്രിയായിരിക്കും.
മരങ്ങൾ മരിച്ചു പോകും
എല്ലാ സസ്യജാലങ്ങളും
മരിച്ചുതീരും
വികിരണ ബാധിതരായ മനുഷ്യർ വികിരണ ബാധിതരായ മനുഷ്യരുടെ
മാംസം ഭക്ഷിക്കും.
സമുദ്രം വിഷമയമായിരിക്കും
തടാകങ്ങളും നദികളും
അപ്രത്യക്ഷമാകും
‘മഴ’ സ്വർണ്ണത്തെ പകരം വയ്ക്കും
ഇരുണ്ട കാറ്റിൽ, ഇരുകാലികളുടേയും ഇതര ജന്തുക്കളുടേയും
ദേഹം ചീഞ്ഞ ഗന്ധം വമിക്കും
അതിജീവിച്ച അവസാന മനുഷ്യരെ
ആധുനികവും അതി മാരകവുമായ
രോഗങ്ങൾ കീഴ്‌പ്പെടുത്തും
ബഹിരാകാശ കേന്ദ്രങ്ങൾ തേഞ്ഞുരഞ്ഞ് നശിച്ചു തീരും.
വിഭവങ്ങളുടെ ഇല്ലാതാവൽ
സർവ്വനാശത്തിന്റെ സ്വാഭാവികമായ
പ്രത്യാഘാതങ്ങൾ
പിന്നെ ഒരിക്കലും കേട്ടിട്ടില്ലാത്ത
തരം മനോഹരമായ നിശബ്ദതയുണ്ടാകും.
അതിൽ നിന്നും ജനനമുണ്ടാകുന്നു
സൂര്യൻ അപ്പോഴും അവിടെ മറഞ്ഞിരിക്കുകയാണ്.
അടുത്ത അദ്ധ്യായത്തെ കാത്ത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Most Popular

ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “

ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...
%d bloggers like this: