മികച്ച മ്യൂസിക് വീഡിയോക്കുള്ള സത്യജിത് റേ അവാര്‍ഡ് ‘ചാരുലത’ക്ക്

ഈ വര്‍ഷത്തെ മികച്ച മ്യൂസിക് വീഡിയോക്കുള്ള സത്യജിത് റേ അവാര്‍ഡിനായി ‘ചാരുലത’ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ചു നടന്ന പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനിന്‍ നിന്നും ‘ചാരുലത’യുടെ സംവിധായകയും എഴുത്തുകാരിയുമായ ശ്രുതി നമ്പൂതിരി അവാര്‍ഡ് ഏറ്റു വാങ്ങി.

രാവീന്ദ്രനാഥ ടാഗോറിന്റെ നഷ്ടനിര്‍നെ അടിസ്ഥാനമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ചാരുലതയെ ആസ്പദമാക്കി ശ്രൂതി നമ്പൂതിരി ഒരുക്കിയ മ്യൂസിക് വീഡിയോ ആണ് ‘ചാരുലത’. അതി മനോഹരമായ ഗാനത്തിന്റെ അകമ്പടിയില്‍ ഭാരതത്തിന്റെ സാംസ്‌കാരിക സാമൂഹിക പരിതസ്ഥിതിയുടെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുള്ള ഒരടയാളപ്പെടുത്തലാണ് ചാരുലത. ആവിഷ്‌കാര സ്വാതന്ത്ര്യം പ്രകടമാക്കാന്‍ ഭയന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികളായ പ്രണയിനികളുടെ ആകസ്മിക വേര്‍പിരിയലും തുടര്‍ന്നുണ്ടാകുന്ന നഷ്ടബോധവും വളരെ മനോഹരമായി കൊല്‍ക്കത്തയുടെ കാന്‍വാസില്‍ അണിയിച്ചൊരുക്കുകയാണ് ശ്രുതി നമ്പൂതിരി. ഇതിലെടുത്ത് പറയേണ്ടത് അവര് തന്നെ എഴുതിയ വരികളാണ്. സുധീപ് പാലനന്ദാണ് ഈ വരികള്‍ക്ക് ഈണം നല്‍കിയത്. മനേഷ് മാധവന്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയേണ്ട ഒന്നാണ്.

നര്‍ത്തകിയായ പാര്‍വ്വതി മേനോനാണ് ചാരുലതക്ക് ജീവന്‍ നല്‍കിയത്. ഒപ്പം എഴുത്തുകാരന്‍ ഹരിനാരായണന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ തുടങ്ങിയവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *