che-tta

Published on

spot_imgspot_img

Aadi Jeevaraj

che-tta
A tongue will hop from roof to teeth;
A man will weave from roof to floor.

che- for the Cherished seed on our plates;
tta- for the Tarnished reed of their fates.

chetta1-” you spit like a grain in your tooth,
and I crumble like the walls in a late summer wind;
Spat on my face, and I’m thrust to the roots
of some ancestral, flourishing sin.

Illustration : Sujeesh Surendran

When the first of the kings of the paddy fields
did stitch together split coconut leaves
to erect their empires— edge to corner—
in their mud-soaked robes of vocational honour,
Did they ever see you, my untamed orator?
To spit out the food they fed you later
as bullet-shaped words,
make their women whores—
pulayadichi mone2!

chetta with a syllable too easily swapped—
by a loose tongue to use for a beloved kin.
From chaeta3 to chetta;
From farmer to rascal.

But we’ll remember even as our words forget,
We’ll hate while our sentences giggle in jest,
We’ll hurt while our histories bleed the ink
of a prejudiced fool and an untamed orator.

Dictionary (For colloquial Malayalam usages)

  1. Chetta : (now) derogatory ; rascal
    (then) house with walls made of coconut leaves
  2. Pulayadichi Mone : (now) son of a whore
    (then) farmer or son of a farmer (female)
  3. Chaeta : Brother

ചെറ്റ

സ്വതന്ത്ര പരിഭാഷ

സൂര്യ സുകൃതം 

ചെറ്റ
നാക്കിനൊരു ചാട്ടമുണ്ട്
പല്ലോളം മുകളിലേക്ക്, ഇത് പറയുമ്പോൾ.
നിലം പറ്റിയൊരു വീഴ്ച്ചയുണ്ടൊ-
രുത്തനിത് കേൾക്കുമ്പോൾ.

ചെ- എന്നാദ്യാക്ഷരത്തിലെത്ര
‘ചെ’റുതാകിലും ഒരുമണി വറ്റുണ്ട്.
റ്റ എന്ന രണ്ടാമത്തേതിലായൊ-
റ്റമണിവറ്റിലവരുടെ വിയർപ്പും.

പല്ലിടയിലൊരു ധാന്യമണി
കുടുങ്ങിയതിളക്കി തുപ്പും പോലെ
നീ ചെറ്റയെന്നൊറ്റവാക്കുര ചെയ്യവേ..
പൊടിഞ്ഞുടഞ്ഞുപോം
ഞാനൊരു കൊടുങ്കാറ്റുലച്ചു
വീഴ്ത്തുമൊരു ശിലാസ്മാരകം പോൽ.

തഴച്ചുപൊങ്ങും കൊടുംപാതക-
ച്ചെടിയുടെ വേരിനോളം,
ഞെരുങ്ങിയമർന്നു ഞാനേതോ
പൂർവ്വപൂർവ്വികമാമോർമ്മയോളം.

നെൽവയലിടങ്ങളുടെ
ആദിമ രാജാക്കൻമാർ
ഓലക്കീറുകളിഴപിരിച്ച-
വരുടെ സാമ്രാജ്യം
പടുത്തുയർത്തുമ്പോഴോ..
വേലയാലുപചരിതമാം
ചെളിയുറഞ്ഞുടയാടകളിന്നറ്റത്തോ
മൂലയ്ക്കോ കണ്ടതില്ലവർ,
ഇത്രമേൽ വാഗ്മിയാം നിങ്ങളെ.

കരുതിയില്ലവർ,
ഇങ്ങനെ അവരൂട്ടിയ അന്നമൊരു
വെടിയുണ്ട കണക്കവരുടെ
നെഞ്ച് തുളക്കുമെന്നും
‘പുലയാടിച്ചി മോനേ’ എന്നും
പറഞ്ഞവരുടെയുടയവളുടെ
ഉടൽ നിന്ദ നടത്തുമെന്നും.

എന്തേറെ പ്രയാസം,
ചെറ്റയൊന്നു മാറി
ചേട്ടനാകുവാൻ.
ഒരു ദീർഘമൊരക്ഷരം
മാറ്റി വിളിക്കുവാൻ.

എത്ര നമ്മുടെ വാക്കുകൾ
മാറി വന്നെന്നാലും.
വിസ്മരിക്കുന്നതെങ്ങനെയീ
വിസ്മിത വാക്യങ്ങളത്രയും വെറുത്തു
പോയ് ഞങ്ങളും.

മുറിപ്പെടുന്നുണ്ടിന്നും അകമേ.
ഞങ്ങളുടെ ചരിത്രമിന്നും
ചോര കിനിയുന്നു നിന്നാലെ,
ഹേ, വാഗ്മിയാം വിഡ്ഢീ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...