പ്രിയപ്പെട്ടവര്‍ നഷ്ടമാകുന്ന ഒരാളുടെ വേദനയാണ് ‘പെയ്ന്‍സ്’

നിധിന്‍ വി.എന്‍.

ലിന്റോ ഇടുക്കി കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘പെയ്ന്‍സ്’. മരണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രിയപ്പെട്ടവര്‍ നഷ്ടമാകുന്ന ഒരാളുടെ വേദനയെ ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്നു. ഷിഹാബ് ഓങ്ങലൂരിന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്. യാത്രയുടെ പശ്ചാത്തലത്തിലാണ് കഥയുടെ ആഖ്യാനം.

10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം മിഴി നിറയ്ക്കുമായിരുന്നു, അഭിനേതാക്കള്‍ക്ക് മികച്ച സാധ്യതയുള്ള ചിത്രത്തെ അവര്‍ വേണ്ടരീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍. അഭിനയത്തിലെ പാളിച്ചകളെ കണ്ടില്ലെന്ന് നടിച്ചാല്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് പെയ്ന്‍സ്. കഥ പറയുന്നതിലെ സംവിധായകന്റെ സൂക്ഷ്മതകള്‍ ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്.

ബാബു കെ. ജി, ജിബിന്‍ ടോമി, മുഹമ്മദ് നവാഫ്, ബിചോ ഒറ്റപ്പാലം, പാര്‍വണേന്ദു എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. വണ്‍ ബ്രിഡ്ജ് മീഡിയയുടെ ബാനറില്‍ ലിജോ ഇടുക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സച്ചിന്‍ സത്യയാണ്.

Leave a Reply

Your email address will not be published. Required fields are marked *