Sunday, September 27, 2020
Home ചെറുതല്ലാത്ത ഷോട്ടുകൾ നാം പൊള്ളുന്ന ജീവിതങ്ങള്‍

നാം പൊള്ളുന്ന ജീവിതങ്ങള്‍

നിധിന്‍ വി.എന്‍.

ചില ജീവിതങ്ങള്‍ നമ്മെ പൊള്ളിച്ച് കടന്നുപോകും.  നാം നിത്യവും കാണുന്നുവെങ്കിലും കാണാത്ത കാഴ്ചകളിലേക്ക് അത് നമ്മെ ക്ഷണിക്കും. ഇതെല്ലാം സ്ഥിരം കാണുന്നതല്ലേ എന്ന ചോദ്യത്തെ മടക്കി ചിന്തിക്കാനവസരം തരാതെ, നാം കാണാത്ത കാഴ്ചകളിലേക്ക് കൂട്ടും. അതെ, യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞുപോകുന്ന ചിത്രങ്ങള്‍ വിരളമാണ്‌. അവിടേയ്ക്കാണ് ‘A Known Story’ വരുന്നത്.

പേരുപറഞ്ഞ് പരിചയപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രങ്ങളാരുമില്ല. എന്തിന് കഥാപാത്രങ്ങളുടെ മുഖം തന്നെയില്ല. ചില കഥകള്‍ പറയാന്‍ സംഭാഷണങ്ങള്‍ ആവശ്യമുണ്ടാവില്ല.  ചിത്രത്തിലും സംഭാഷണങ്ങള്‍ ഉപയോഗിച്ചിട്ടില്ല. എന്നുകരുതി ചിത്രത്തിലെ കഥാപാത്രത്തിന് ശബ്ദമില്ലെന്ന് മാത്രം കരുതരുത്.

മാര്‍ച്ച് ഒന്നിന് യൂട്യൂബില്‍ റിലീസായ ചിത്രം ഇതിനകം തരംഗമായികൊണ്ടിരിക്കുകയാണ്. ഒരു ഹോട്ടല്‍ ജീവനകാരന്റെ ഒരു ദിവസത്തെ (ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ദിവസങ്ങളുടെ) കഥയാണ് ചിത്രം പറയുന്നത്. തൊഴിലിടത്തില്‍ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അയാളതിനെ നേരിടുന്നതുമാണ് ചിത്രത്തിന്റെ കഥ. നാല് മിനിറ്റ് ഇരുപത് സെക്കന്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഓരോ കാഴ്ചകാരനെയും ചിന്തിപ്പിക്കുന്നു.

നിരവധി ഷോര്‍ട്ട് ഫിലീം ഫെസ്റ്റുകളില്‍ പങ്കെടുത്ത് പുരസ്‌കാര നേട്ടങ്ങളോടെയാണ് ചിത്രം യൂട്യൂബിലെത്തിയിരിക്കുന്നത്. അജ്മല്‍ ഷാഹുല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഹസിഫ് ഹക്കീം കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ്: ബിജിഷ് ബാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ഗണേഷ് മാരാര്‍.

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: