“ചോരമഴ” പ്രകാശിതമായി.

സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം ചെയ്തത്. കഥാകൃത്ത് ശ്രീ. രവി വർമ തമ്പുരാൻ, സീനിയർ ജേർണലിസ്റ്റ് ശ്രീ. ടോണി ജോസ്, പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ഹരികൃഷ്ണൻ, ഡോ. തോമസ് സ്കറിയ, ഡോ. ബിൻസ്, ഡോ. സിബി തുടങ്ങിയ മുതിർന്ന സാഹിത്യ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഡോൺ ബുക്ക്സ് ആണ് പ്രസാധകർ.

Leave a Reply

Your email address will not be published. Required fields are marked *