Homeസിനിമകുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on

spot_imgspot_img

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍, മെയ് മാസങ്ങളിലായി കണ്ണൂര്‍, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ 60 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ് എഴുതി സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക്, സൈനിക സ്കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം, 695 585 എന്ന വിലാസത്തില്‍ 2019 ഏപ്രില്‍ 3ന് കിട്ടത്തക്കവിധം അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് പയ്യന്നൂരിലും കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലുള്ളവര്‍ക്ക് വൈത്തിരിയിലും തൃശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് കോതമംഗലത്തും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് തിരുവനന്തപുരത്തും നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാം. ക്യാമ്പില്‍ ചലച്ചിത്ര രംഗത്തെ വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. എല്ലാ ദിവസവും ക്ളാസിക് ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this