Thursday, June 24, 2021

ക്ലബ്ബ് ഹൗസ് തുറന്നിടുന്ന നവ സംവാദ മണ്ഡലം.

വിഷ്ണു വിജയൻ

ഡിജിറ്റൽ കാലത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിന്റെ ഓരോ ഘട്ടത്തിലും പുതിയ പുതിയ സാധ്യതകളാണ് ലോകത്തിന് മുൻപിൽ തുറന്നിടുന്നത്.

ട്വിറ്ററും, ഫേസ്ബുക്കും, വാട്സ്ആപും, ഇൻസ്റ്റഗ്രാമും, ടിക് ടോക്കും തുടങ്ങി പല തരത്തിലുള്ള സോഷ്യൽ നെറ്റ് വർക്കുകൾ വ്യത്യസ്തങ്ങളായ തലത്തിൽ അതിന്റെ സാധ്യത നമുക്ക് മുൻപിൽ തുറന്നിട്ടുണ്ടുണ്ട്.

ഈ മേഖലയിൽ ഏറ്റവും പുതിയത് എന്ന് പറയാവുന്ന ക്ലബ്ബ് ഹൗസ് നല്ലൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോം തന്നെയാണ്, സാധാരണ ഗതിയിൽ മറ്റു സോഷ്യൽ മീഡിയകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു ഇടം എന്ന് വേണമെങ്കിൽ പറയാം.

പൊതുവെ എഴുതാൻ കഴിയാത്ത, അതിൽ താത്പര്യം ഇല്ലാത്ത ആളുകൾക്കും, ദൈർഘ്യം ഏറിയ പോസ്റ്റ്‌ വായിക്കാൻ മടിയുള്ളവർക്കും, അതേസമയം കൂടുതൽ നേരം കേട്ടിരിക്കാൻ – സംസാരിക്കാൻ കഴിയുന്ന ആളുകൾക്കും മുൻപിലേക്കാണ് ക്ലബ്ബ് ഹൗസ് വലിയ സാധ്യത തുറന്നിടുന്നത്

മാത്രമല്ല സംസാരിക്കാൻ കൂടുതൽ അവസരങ്ങളും വേദിയും ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല, അതുവഴി വലിയ തോതിലുള്ള സംവാദങ്ങളും ചർച്ചകളും ക്ലബ് ഹൗസിൽ നടക്കുമെന്ന് നിസംശയം പറയാം.

ഇത് നമ്മുടെ സംവാദ മണ്ഡലങ്ങളെ മറ്റൊരു തലത്തിലേക്ക് നയിക്കും എന്നത് തീർച്ചയാണ്.

അതോടൊപ്പം പറഞ്ഞു പോകേണ്ട അതീവ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കാര്യം ഉണ്ട്. പല സുഹൃത്തുക്കളും മുൻപ് പറഞ്ഞത് പോലെ ക്ലബ് ഹൗസ് അതിന്റെ തുടക്കം മുതൽ മലയാളി പൊതുബോധം കാത്തു പരിപാലിച്ചു പോകുന്ന റിഗ്രസീവ് ചിന്തകളുടെ ഇടമായി കൂടി മാറുന്നുണ്ട്.

നമ്മുടെ രീതി അനുസരിച്ച് ഇത്തരം സോഷ്യൽ മീഡിയ ഇടങ്ങൾ ഉണ്ടാക്കുമ്പോൾ അവിടെ സ്വഭാവികമായും ഇത്തരം സ്പെയ്സ് രൂപപ്പെടും അതുകൊണ്ടാണ്,

സ്ത്രീ വിരുദ്ധത, ആന്റി ഫെമിനിസം, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, എന്ന് തുടങ്ങി സകല വൃത്തികെടും വിളിച്ചു പറയാനുള്ള ഹബ്ബ് കൂടിയായി ഇവിടം മാറുന്ന കാഴ്ച കാണേണ്ട വരുന്നത്, അത് നമുക്ക് പുതിയ അനുഭവമല്ല,

അതിൽ തന്നെ എടുത്ത് പറയേണ്ട സംഗതി ചില ഗ്രൂപ്പുകൾ കാലങ്ങളായി തങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ, സ്വകാര്യ ഇടങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങൾ പൊതുസമൂഹത്തിലേക്ക് വിളിച്ച് പറയാനുള്ള വേദിയായി ക്ലബ് ഹൗസിനെ ഉപയോഗിച്ച് വരുന്ന കാഴ്ച അടുത്ത ദിവസങ്ങളിൽ കണ്ടിരുന്നു.

രാജ്യത്തെ കോടതികളും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തള്ളി കളഞ്ഞ ‘ലൗ ജിഹാദ്’ ഉൾപ്പെടെ ചർച്ചയ്ക്ക് കൊണ്ടു വന്ന് സമൂഹത്തിൽ മുസ്ലിം വിരുദ്ധ മനോഭാവം ശക്തമാക്കി തീർക്കുക, വർഗീയ ധ്രുവീകരണം നടത്തുക എന്നത് തന്നെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്.

ഇത്രയും കാലം ഒളിഞ്ഞും, തെളിഞ്ഞും ക്ലോസ്ഡ് ഗ്രൂപ്പിലും, ഫെയ്ക്ക് ഐഡികളിലും ഒക്കെ വന്നിരുന്നു പ്രചരിപ്പിച്ചിരുന്ന ആളുകൾ അത് പരസ്യമായി വിളിച്ച് പറയുന്ന, യാതൊരു തടസ്സവും കൂടാതെ തട്ടി വിടുന്ന കാഴ്ചയാണ് കാണുന്നത്.

ഇത്തരം ചർച്ചകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന നെഗറ്റീവ് ഇംപാക്ട് വളരെ വലുതാണ്, എവിടെ നിന്നാണ് ഇതിന്റെ ഉറവിടമെന്നും, ആരാണ് ഇത് മുതലക്കാൻ വേണ്ടി തക്കം പാർത്ത് ഇരിക്കുന്നതെന്നും നമുക്കറിയാം,

അതുകൊണ്ട് തന്നെ ക്ലബ്ബ് ഹൗസ് പോലുള്ള ഇടങ്ങൾ ആരോഗ്യകരമായ ചർച്ചകൾക്കുള്ള വേദി ആകുമ്പോൾ തന്നെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൽക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പും ഉയരേണ്ടതാണ്.

vishnu-vijay
വിഷ്ണു വിജയൻ

Related Articles

ആദി ഹിന്ദു പ്രസ്ഥാനവും ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും – ഭാഗം ഒന്ന്

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. മാളവിക ബിന്നി ഇന്ത്യൻ ചരിത്രരചനയിൽ അധികം പരാമർശിക്കപ്പെടാത്തതും അധികം ഗവേഷണ വിധേയം ആകാത്തതും ആയ ഒരു അധ്യായമാണ് ബ്രിട്ടീഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രോവിൻസിലെ, അതായത് ഇന്നത്തെ ഉത്തർപ്രദേശിൽ 1900 ന്റെ...

കൈകോർക്കാം ദ്വീപുകാരോടൊപ്പം

കന്മന ശ്രീധരൻ ഫോട്ടോസ് : ബിജു ഇബ്രാഹിം ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപിലെ സാമൂഹികപ്രവർത്തകയുമായ ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു ചാനൽ ചർച്ചയിൽ അവർ നടത്തിയ ഭാഷാപ്രയോഗമാണത്രെ കാരണം. ബയോ വെപ്പൺ എന്ന പ്രയോഗം. പിന്നീട്...

അഹമ്മദ് ദേവര്‍കോവില്‍

മന്ത്രിപരിചയം മുജീബ് റഹ്മാൻ കിനാലൂർ കുറ്റ്യാടി അടുത്തുള്ള ഒരു കുഞ്ഞു ഗ്രാമമാണ് ദേവര്‍കോവില്‍. ആ ഗ്രാമം ഇപ്പോള്‍ കേരളം ഒന്നാകെ അറിയപ്പെട്ടിരിക്കുന്നു. അഹമ്മദ് ദേവര്‍കോവില്‍ കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രിയായതോടെ ആ ഗ്രാമം ഒന്നാകെ ആവേശ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat