ബഹ്റൈന്‍ കേരളീയ സമാജം മലയാള മനോരമ പ്രബന്ധ മത്സരം; ഒന്നാം സ മ്മാനം 1 ലക്ഷം

ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് ബഹ്റൈന്‍ കേരളീയ സമാജവും മലയാള മനോരമയും ചേര്‍ന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു.

വിജയികള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജം സമ്മാനങ്ങള്‍ നല്‍കും.

ഒന്നാം സമ്മാനം : ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം : 50000 രൂപ
മൂന്നാം സമ്മാനം : 25000 രൂപ

വിഷയം : ഒ.വി.വിജയനെ ചരിത്രം വിലയിരുത്തുമ്പോള്‍

പത്തു ഫൂള്‍സ്കാപ് പേജില്‍ കവിയാത്ത രചനകള്‍, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് മലയാള മനോരമയില്‍ ലഭിക്കത്തക്കവിധം അയയ്ക്കണം.

വിലാസം : എഡിറ്റര്‍
ഞായറാഴ്ച
മലയാള മനോരമ
കോട്ടയം – 686 001
ഇ–മെയില്‍:sunday@manorama.com

ഒന്നാം സമ്മാനാര്‍ഹമാകുന്ന പ്രബന്ധം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *