Friday, July 1, 2022

ഇടിവെട്ട് ചെമ്മീൻ

കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർ

സ്റ്റൊമാറ്റോപോഡ ഓർഡറിൽ പെട്ട ഇരപിടിയൻ ചെമ്മീനുകൾ കടൽ ജീവലോകത്തിലെ മുഹമ്മദലിയോ മൈക് ടൈസണോ ആണ്. ചെളിയിലും പവിഴപ്പുറ്റുകളുടെ ഇടയിലും ഒളിച്ച് കഴിയുന്ന ഇവർ ഇരകളെ അടുത്ത്കിട്ടിയാൽ തല്ലിക്കൊന്നും തുരന്ന് കൊന്നും തിന്നാൻ വിദഗ്ധരാണ്. ഇടി എന്നുപറഞ്ഞാൽ ഒന്നൊന്നര ഇടിയാണ്. തൊഴുകൈയ്യൻ പ്രാണികളുടെ കൈകൾ പോലേ, ചിലയിനങ്ങളുടെ ഗദക്കൈകൾക്കിടയിൽ കുടുങ്ങിയാൽ പിന്നെ രക്ഷപ്പെടാൻ ആവില്ല. അതിനാൽ ഇവയെ മാന്റിസ് ഷ്രിമ്പുകൾ (Mantis shrimp) എന്നും വിളിക്കാറുണ്ട്. പലവർണ്ണത്തിൽ കാണുന്ന ഇവയെ അറിയാതെ നമ്മൾ കൈയിൽ എടുത്താൽ സ്വർഗ്ഗം കാണിക്കുന്ന  വേദനക്കുത്തും മുറിവുംഉണ്ടാക്കും . അതിനാൽ വിരൽ മുറിയൻ (thumb splitters) എന്നും വിളിക്കാറുണ്ട്. ലോകത്തെങ്ങുമായി നാനൂറ്റിഅൻപതിനടുത്ത് സ്പീഷിസുകൾ ഉള്ളതായി കണ്ടെത്തീട്ടുണ്ട്. സാധാരണയായി പത്ത് സെന്റീമീറ്ററിനടുത്താണ് ഇവയുടെ നീളമെങ്കിലും 38 സെന്റീമീറ്ററോളം വലിപ്പമുള്ളവയും ഉണ്ട്. ആക്രമകാരികളായ ഇവർ ജീവിതകാലം മുഴുവനും ഒറ്റയാന്മാരായി  കടൽത്തട്ടിലെ ഒളിവിടങ്ങളിൽ തന്നെ കഴിയുകയാണ് ചെയ്യുക. ചിലയിനങ്ങൾ മാത്രമാണ് ഒളിവിടങ്ങളിൽ നിന്ന് പുറത്തിറങ്ങി ഇരകളെ ഓടിച്ച് പിടിച്ച് കൊല്ലുന്നവരായുള്ളു. കിഴക്കൻ ആഫ്രിയ്കക്കും ഹവായിക്കും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്ത സമുദ്രത്തിലും ആണ് ഇവയിലെ ഭൂരിഭാഗവും ജീവിക്കുന്നത്. 

Mantis shrimp (Photo credits: BBC Science Focus)

കൈകരുത്തൻ ചെമ്മീനുകൾ  പൊതുവെ രണ്ടു തരത്തിലുള്ളവരാണ്. തുരപ്പന്മാരും ഇടിവെട്ട് കാരും. ഇവയുടെ രണ്ടാം ജോഡി കൈകൾ ( thoracic appendages ) പ്രത്യേക വിധത്തിൽ പരിണമിച്ചാണ് ഇവരെ ഇത്രയും ഭയങ്കര ആക്രമണ ശക്തിശാലികൾ ആക്കുന്നത്. വളരെ മൂർച്ചയുള്ളതും ഉറപ്പുള്ള, എന്തിലും  തുരന്ന് കയറാൻ  കഴിയുന്ന കുന്തം പോലുള്ള സംവിധാനം ആണ് ഒരു വിഭാഗത്തിന് ഉണ്ടാവുക. ഇടി വീരന്മാരുടെ കൈകൾ കാൽഷ്യം അവഷിപ്തങ്ങൾ അടിഞ്ഞ് ഉറപ്പുള്ള ഗഥപോലെ വീർത്താണ് ഉണ്ടാവുക. ഇതുകൊണ്ട് കൂടം കൊണ്ടെന്നപോലുള്ള  അതിവേഗ ഇടി കിട്ടിയാൽ ഇരകളുടെ ഉറുപ്പുള്ള കക്കപ്പുറന്തോടുകൾ തവിട് പൊടി ആകും. ചിപ്പികൾ, കൂടൊച്ചുകൾ, ഞണ്ടുകൾ , കക്കകൾ ഒക്കെ ഇത്തരത്തിൽ ഇവയുടെ ഭക്ഷണം ആകും.  ഇരപിടിയൻ കൈ, മിന്നൽ വേഗത്തിൽ നിവർത്തിയാണ് ഇവർ ആക്രമിക്കുക. ഇവരേക്കാൾ വളരെ വലിപ്പം കൂടിയ ഇരകളെപ്പോലും തകർക്കാൻ ഇവർക്ക് ഒരു വിഷമവും ഇല്ല.  മനോഹര നിറമുള്ള മയിൽ മാന്റിസ് ചെമ്മീനിന്റെ (peacock mantis shrimp –  Odontodactylus scyllarus)  ഇടി വേഗതയെപറ്റിയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. നിശ്ചലാവസ്ഥയിൽ നിന്നും  10,400 g ആക്സിലറേഷനോടെ 83 km/h വേഗതയിലുള്ള ഒറ്റ ഇടി കൊണ്ട് കല്ല്പോലും പൊടിയും. ഒരിടിക്ക്  രണ്ട് ഇടിയുടെ ഫലമാണ്  ഉണ്ടാകുക. ആദ്യത്തേത് ഇടികൊള്ളുന്ന പ്രതലത്തിൽ ഉണ്ടാകുന്ന 1,500 newtons ശക്തി . ഇത്രവേഗതയിലുള്ള ഇടി മൂലം ഇവയുടെ ഗദക്കൈക്കും ഇരയുടെ ശരീരപ്രതലത്തിനും ഇടയിലെ ചൂടിൽ ഉണ്ടാകുന്ന   നീരാവിക്കുമിളകൾ  (cavitation bubbles) തകരുമ്പോൾ വേറൊരു ഇടി ശക്തി കൂടി സംഭവിക്കും.  ഒന്നാം ഇടിയുടെ പിറകെ തന്നെ ഉണ്ടാകുന്ന ഈ ഇടികൂടിയാകുമ്പോൾ എന്തും തകരും. 

Image credits: Ask nature.com

ജന്തുലോകത്തെ ഏറ്റവും സങ്കീർണ്ണമായ കഴ്ച സംവിധാനം ഉള്ളവരാണിവർ. ഒരു നീണ്ട തണ്ടിനുമുകളിൽ സ്വതന്ത്രമായി എങ്ങോട്ടും ചലിപ്പിക്കാനാകുന്ന വിധം ആണിവരുടെ കണ്ണുകൾ ഘടിപ്പിച്ചിരിക്കുന്നത്. നമ്മുടെ കണ്ണിൽ മൂന്നു തരം പ്രകാശ സംവേദക കോശങ്ങൾ മാത്രമുള്ളപ്പോൾ ഇവരുടെ കണ്ണുകളിൽ 12 മുതൽ 16 തരം  പ്രകാശ സംവേദന കോശങ്ങൾ ഉണ്ട്. ചുറ്റുപാടുകൾക്ക് അനുസരിച്ച് ഉയർന്ന തരംഗദൈർഘ്യമുള്ള പ്രകാശ കാഴ്ചയ്ക്ക് പറ്റും വിധം ട്യൂൺ ചെയ്യാൻ – spectral tuning –  ചിലയിനങ്ങൾക്ക് കഴിവുണ്ട്. ഓരോ സംയുക്ത നേത്രവും ഫോട്ടോറിസപ്റ്ററുകൾ കൂട്ടങ്ങൾ  അടങ്ങിയ പതിനായിരക്കണക്കിന്  ഓമാറ്റിഡകൾ കൊണ്ട് ഉണ്ടാക്കിയതാണ്.ഓരോ കണ്ണും  മൂന്നു ഭാഗമായി തിരിച്ചിട്ടുണ്ട്. അതിനാൽ ഒരേ വസ്തുവിനെ മൂന്നു വിധത്തിൽ ഒരു കണ്ണ്കൊണ്ട് ഇതിന് കാണാം. അതായത് ബൈനൊക്കുലർ വിഷനുപകരം ട്രൈനോക്കുലർ വിഷൻ സാദ്ധ്യമാണ്. അങ്ങിനെ depth perception അതിനാൽ സാദ്ധ്യമാണ്. കൈകളുടെ ഇടിവെട്ട് ശക്തിക്കൊപ്പം ഇടിവെട്ട് കാഴ്ച ശക്തിയും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും

ഗസൽ ഡയറി ഭാഗം 3 മുർഷിദ് മോളൂർ ഇനിയൊരിക്കലും ആവർത്തിക്കപ്പെടാത്ത രാത്രിയും പാട്ടും ലഗ് ജാ ഗലേ.. അതുകൊണ്ട് നീ എന്നെ കെട്ടിപ്പിടിച്ചിരിക്കുക.. ലഗ് ജാ ഗലേ, ഫിർ യെ ഹസീൻ രാത്ത് ഹോ ന ഹോ.. ഇത്ര മനോഹരമായൊരു...

നദിയെ കണ്ണുകളാക്കുന്ന കവിതകള്‍ (വിനു ജോസഫിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്ന ലോറൻസ് ബിനിയോൺ 1914 ൽ എഴുതിയ കവിതയാണ് For the Fallen. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന കവിതകളിൽ നഷ്ടങ്ങളെയും ഗൃഹാതുരത്വത്തെയും കുറിക്കുന്ന ഏറ്റവും ശക്തമായ രചനകളിൽ...

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino 'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
spot_img

Latest Articles