Friday, July 1, 2022

ആമിനക്ക് കോവിഡ് പോസിറ്റീവാണ്

സജിൻ കുമാർ കോരപ്പുഴ

രണ്ട് ദിവസം മുമ്പാണ് ആമിനയെ തേടി എനിക്ക് ഫോൺ കോൾ വരുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ നിന്നാണ് ആദ്യത്തെ കോൾ വന്നത്. ആമിന കൊവിഡ് പോസിറ്റീവ് ആണ്. ആമിന വീട്ടിലുണ്ടോ എന്നായിരുന്നു ചോദ്യം.

ഏത് ആമിന എന്നതായി എൻറെ മനസ്സിലെ ചോദ്യം. പിന്നീടാണ് ജില്ലയും പോലീസ് സ്റ്റേഷനും ഏത് എന്ന് വ്യക്തമായത്
ഞാൻ പറഞ്ഞു, ഞാൻ നിങ്ങൾ പറഞ്ഞ ജില്ലയിൽ അല്ല താമസം.എനിക്ക് അങ്ങനെയൊരു ആമിനയെ അറിയില്ല.

എന്നാൽ നമ്പർ മാറി പോയതായിരിക്കും എന്ന് പറഞ്ഞു ഫോൺ വെച്ചു.10 മിനിറ്റിനകം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് അടുത്ത കോൾ ആമിനയുടെ വീടല്ലേ…..😇 ആമിന കൊവിഡ് പോസിറ്റീവ് ആണ്.

നേരത്തെ പറഞ്ഞ അതേ മറുപടിയും ഒപ്പം നേരത്തെ സ്റ്റേഷനിൽനിന്ന് വിളിച്ച കാര്യവും പറഞ്ഞു. അപ്പോൾ അവർ പറഞ്ഞ മറുപടി
ആമിന ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ നൽകിയതാണ് ഈ നമ്പർ എന്ന്…രാത്രി ഞാൻ കിടന്നുറങ്ങി. പിറ്റേദിവസം കാലത്ത് ദേ വീണ്ടും ആമിനയെ തേടി ഫോൺ കോൾ…

ഇത്തവന്ന കോൾ വന്നത് കലക്ടറേറ്റിൽ നിന്ന്….
ഞാൻ നേരത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞ അതേ മറുപടി നൽകി.
പോലീസ് സ്റ്റേഷനിൽ നിന്നും സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിളിച്ച വിവരവും പറഞ്ഞു.

അപ്പോൾ അവർ പറഞ്ഞു ഇനിയും കോളുകൾ വരും. ബുദ്ധിമുട്ടുണ്ടാകുന്നതിൽ ക്ഷമിക്കുക.

അല്പം കഴിഞ്ഞ് വീണ്ടും ഇന്നലെ രാത്രി വിളിച്ച പോലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുന്നു.

ആമിനയുടെ വീടല്ലേ !!!! ഞാൻ ഇന്നലത്തെ അതേ മറുപടി തന്നെ പറഞ്ഞു.

അൽപ്പം മുമ്പ് വീണ്ടും കോൾ വന്നിരിക്കുന്നു……

ഇന്ന് വന്നത് ഡോക്ടറുടെ കോൾ ആണ് ആമിനയെ അന്വേഷിച്ചാണ് വിളിച്ചത്.

ആർക്കും എവിടെ നിന്നും രോഗം വരാം എന്നതുകൊണ്ട് ജാഗ്രതയാണ് ആവശ്യമെന്നും, അതിനുവേണ്ടി ആരോഗ്യപ്രവർത്തകരും
ഭരണസംവിധാനങ്ങളും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ നമ്മൾ നൽകുന്ന
മനപൂർവമല്ലാത്തതെങ്കിലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകരുടെ യും മറ്റും വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത് എന്ന് നാമോരോരുത്തരും ഓർക്കേണ്ടതാണ്.

സജിൻ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…

spot_img

Related Articles

വിഷുവിശേഷങ്ങൾ

അനുഭവക്കുറിപ്പ് സുഗതൻ വേളായി     ഓട്ടുരുളിയിൽ ഒരുക്കിവെച്ചിട്ടുള്ള കണിക്കാഴ്ച്ചയിലേക്ക് ഒരു വിഷു ദിനത്തിലും ഞാൻ കൺ തുറന്നിട്ടില്ല. രാവിലെ കുളിച്ചൊരുങ്ങി പുത്തനുടപ്പുണിഞ്ഞ് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ചന്ദനക്കുറി ചാർത്തിയിട്ടില്ല. അച്ഛന്റെ കൈയിൽ നിന്നോ...

കണ്ണാന്തളിയും വയലറ്റ് കുറുക്കും

അനുഭവകുറിപ്പ് അജേഷ് .പി 2010 - 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട് തണ്ണീർക്കോട് വഴി തിരിഞ്ഞ് പോകുന്ന പ്രയാഗ ബസ്സിൻ്റെ സൈഡ് സീറ്റ് എന്നും എനിക്കുള്ളതായിരുന്നു....

ഒരു മാധ്യമ പ്രവർത്തകന്റെ കോവിഡ് അനുഭവം

അഭിജിത്ത് ജയൻ (സബ് എഡിറ്റർ വൺ ഇന്ത്യ മലയാളം) പ്രിയപ്പെട്ടവരെ, കഴിഞ്ഞ ഒന്നരക്കൊല്ലത്തോളമായി കൊവിഡ് മഹാമാരി നമ്മുടെ ലോകത്തെയാകെ കാർന്നു തിന്നുകയാണ്. ഇന്ത്യയിലെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇനിയും കുറഞ്ഞിട്ടില്ല. വാക്സിനെടുക്കുന്നവർക്ക് പോലും...
spot_img

Latest Articles