പഴയ പള്ളി

Published on

spot_imgspot_img

കോവിഡ് കാല ഓർമ്മകൾ – ഒന്ന്

അജുഷ പി.വി

ഓർമ്മകളുടെ ഞരമ്പുകൾ മുറിയാതെ ചിലയിടങ്ങളെ ഉള്ളിൽ കൊണ്ടു നടക്കുന്നത്, ആദ്യമായി നമ്മളെ അവിടേക്ക് കൊണ്ടു പോയവരോടുള്ള പ്രിയം കൊണ്ടു കൂടിയാണ്. നമ്മൾ പോലുമറിയാതെ നമ്മുടേതു കൂടിയാവുന്ന ഇടങ്ങൾ. പരിസര പ്രദേശത്തുകൂടിയുള്ള ഒരോ യാത്രയിലും ബർമുഡാ ട്രയാങ്കിൾ കണക്കെ നമ്മളെ ആകർഷിച്ച് അവിടങ്ങളിലേക്ക് കൊണ്ടു പോകുന്നവ. ഒരോരോ സന്ദർശനവും അന്നത്തെ നിയതി കണക്കെ, മറ്റൊരു തിരഞ്ഞെടുപ്പില്ലാത്ത വിധം നമ്മളെ ചേർത്തുനിർത്തുന്നവ.

കോട്ടയുടെ ഓരം ചേർന്ന് നടന്ന് , ദൂരെ പള്ളിയുടെ ഗേറ്റ് കാണുമ്പോൾ തന്നെ ഉള്ളിൽ നിറയുന്നത് സന്തോഷമാണോ വിങ്ങലാണോ എന്ന് തിരിച്ചറിയാൻ വിഷമമാണ്. ഗേറ്റ് കടക്കുന്നതിന് മുൻപേ മനസ്സ് ശ്മശാനത്തിനപ്പുറത്തെ കടലിന്റെ ഇരമ്പലിനൊത്ത് ട്യൂൺ ചെയ്യപ്പെട്ടിട്ടുണ്ടാവും. പിന്നെ ചിന്തകളും ചലനങ്ങളും ആ താളത്തിലാണ്. 

പഴയ പള്ളി പൊളിച്ചതിൽ പിന്നെ പള്ളിയിൽ കയറിയിട്ടില്ല. പണ്ട് സ്ഥിരമായി പോയിരുന്ന കാലത്ത് മൊസൈക്ക് ഇട്ട നിലത്ത് എത്ര നേരം ഇരുന്നാലും മതിവരാറില്ല. വല്ലാത്ത സ്വാസ്ഥ്യം തോന്നും.  പുറത്ത് വയലറ്റ് പൂക്കൾ നിറഞ്ഞ ശ്മശാനവും മതിലിനപ്പുറത്ത് ബ്രിട്ടീഷ് ശ്മശാനത്തിലെ പിങ്ക് കളർ പൂക്കളും പള്ളിയിൽ ഇരുന്നാൽ കാണാം. അന്നൊക്കെ ബ്രിട്ടീഷ് ശ്മശാനം കാടുകയറിക്കിടക്കുകയായിരുന്നു. അവിടെ ഉറങ്ങുന്നവരെ ആരും ശ്രദ്ധിക്കാത്തതിൽ സങ്കടം തോന്നും.

കാറ്റാടി മരങ്ങൾക്കിടയിലൂടെ ശ്മശാനത്തിനപ്പുറത്ത് കടൽ കാണുമ്പോൾ ഉള്ളിൽ നിറയുന്ന പേരറിയാത്ത ഫീൽ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല. അന്നത്തെ എന്നെ എനിക്ക് മിസ്സ് ചെയ്യുന്നത് ഇപ്പോഴൊക്കെയാണ്. ശ്മശാനത്തിൽ ഉറങ്ങുന്നവരെ ഉണർത്താതെ വയലറ്റ് പൂക്കൾ ചവിട്ടാതെ മെല്ലെ മെല്ലെ അപ്പുറത്തെ മതിലനുടുത്തേക്ക് നടക്കൽ ശ്രമകരമാണ്. നടക്കുന്നതിനിടയിൽ ഒരാളെ പോലും പിണക്കാതെ ഒരോരുത്തരേയും മൈന്റ് ചെയ്യണം. ചിലർ പ്രിയപ്പെട്ടവരായിരുന്നു. അവരുടെ പേരെല്ലാം മറന്ന് പോയി. സെന്റ് ജോസഫ് സ്ക്കൂളിലെ ടീച്ചറുടെ മകനുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ അവിടെ എത്തിയവൻ. അവന്റെ പേര് പോലും മറന്നു. അവന്റെ കഥ പറഞ്ഞു തന്നവർ ഇപ്പോൾ എവിടെയെന്നും അറിയില്ല.  മതിലിൽ കടലിലേക്ക് നോക്കി കാലു നീട്ടിയിരിക്കുമ്പോൾ പുറകിലായി ഒരു പാട് പേർ കടലിലേക്ക് നോക്കി നില്ക്കുന്നതായി തോന്നും. തിരിച്ചു വരുമ്പോൾ അവരെയൊക്കെ ഉപേക്ഷിച്ചു വരുന്നതിന്റെ വിങ്ങലും ശൂന്യതയും മാത്രം ഇപ്പഴും ഓർമ്മകളിൽ  ബാക്കിയുണ്ട്.

തുടരും…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this