Homeവായനനിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ

നിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ

Published on

spot_imgspot_img

വായന
ഡോ. കെ എസ് കൃഷ്ണകുമാർ
(അശ്വനി എ പിയുടെ വിരൽച്ചൊരുക്ക് കവിതാസമാഹാരം വായന)

നിത്യകല്യാണി എന്ന നോവലിന്റെ വായനയിലൂടെയാണ് അശ്വനി എ പി യെന്ന എഴുത്തുകാരിയെ അടുത്തറിയുന്നത്. ഡോ.പി. പവിത്രന്റെ മാർഗനിർദേശത്തിൽ കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല ഗവേഷകയുമാണ് അശ്വനി.അശ്വനിയുടെ സഹഗവേഷകയും എന്റെ പ്രിയ ശിഷ്യയുമായ ധന്യ ഇല്ലത്താണ് നിത്യകല്യാണി വായിക്കാൻ കാരണവും പ്രേരണയുമായത്. നോവലിനെ തുടർന്ന് കൂടുതൽവായനയുടെ തിരച്ചിൽ വഴികളിലാണ് അശ്വനിയുടെ വിരൽച്ചൊരുക്ക് എന്ന കവിത സമാഹാരത്തെ  ശ്രദ്ധിക്കുന്നത്. ഗൂഗിൾ തന്ന പുസ്തക പുറന്താളിൽ നിന്ന് മഴത്തുള്ളി എന്ന പ്രസാധകരെ വിളിച്ച് വിരൽച്ചൊരുക്ക് ഒരു കോപ്പി അയക്കാൻ ആഗ്രഹം അറിയിച്ചു. വിരൽച്ചൊരുക്ക് കവിത സമാഹാരത്തിലേക്ക് എത്തി ചേർന വായനയുടെ ആനുകാലിക റൂട്ട് മാപ്പ് അനുഭവം ആമുഖമായി പങ്കു വയ്ക്കുകയായിരുന്നു ഇത്രയും വരികളിൽ.

വിരൽച്ചൊരുക്ക്, ചൊരുക്ക് എന്നതിന് അമലുള്ള വസ്തുക്കൾ ഭക്ഷിച്ചാലുള്ള ഉപദ്രവം, തലമയക്കം, പക, മത്ത്, ലഹരി, വിരോധം എന്നൊക്കെ അർത്ഥം പറയാറുണ്ട്. തലയ്ക്ക് മാന്ദ്യം വരുക, വിഷമയക്കം ബാധിക്കുക, കടൽ യാത്ര ചെയ്യുമ്പോഴും ചിലയിനം വാതകങ്ങൾ ശ്വസിക്കുമ്പോഴും പാക്ക്, പുകയില, മുറുക്കാൻ ചവയ്ക്കുമ്പോഴും ഉണ്ടാകുന്ന തലചുറ്റൽ  എന്നിവ ചൊരുക്കലിനു ഉദാഹരണങ്ങളാണ്. വിരലിലെ മാന്ദ്യവും ബാധയും താളം തെറ്റലുമൊക്കെ വിരൽച്ചൊരുക്കാകുന്നു. ഏറെ ദൃശ്യപരതയും ഇന്ദ്രിയ വിനിമയക്ഷമതയും നിറഞ്ഞ പ്രയോഗമാകുന്നു വിരൽച്ചൊരുക്ക്. കവിതയുടെ തലക്കെട്ടായി വിരൽച്ചൊരുക്ക് തിരഞ്ഞെടുക്കുമ്പോൾ മുൻവിധിയായി ധാരാളം ആശയങ്ങളും ചിത്രങ്ങളും അനുഭവങ്ങളും ഉള്ളിലേക്കേറുന്നു. ഏറെ നാളത്തെ ആഗ്രഹ സാക്ഷാത്കാരമായി നാടവിരയെ വിഴുങ്ങുന്നതാണ് കവിതയുടെ സന്ദർഭം. അതും ഇടവഴി തിരിഞ്ഞ് മൂന്നാമത്തെ വളവിൽ ആലും മാവും ചേർന്നിടത്തുനിന്ന്. പിന്നെ ശരീരമാസകലം നുണഞ്ഞുകയറി വീണ്ടും വീണ്ടും വിളിച്ചുണർത്തി മഷി ചുരത്തുകയാണ് നാടവിര. നാടയുടെ രൂപസാദൃശ്യമുള്ള ഒരു തരം വിരയാണ് നാടവിര. കവിയുടെ ജീവിത പരിസരങ്ങളിൽ തൊട്ടുചേർന്നു നിൽക്കുന്ന വെള്ളാമ്മയും ചാന്തപ്പെണ്ണും ചാരുവും ചെറുമിയും താടിക്കാരനും തൊപ്പി ക്കാരനും ഇച്ചേച്ചിയും അമ്മയും അമ്മായിയും അമ്മാമ്മയും, ഒരാളെയും  കവിയുടെ ഉള്ള് വിഴുങ്ങിയ നാടവിര വെറുതെവിടുന്നില്ല. അത് കവിയെയും ഇപ്പറഞ്ഞ എല്ലാവരെയും നോക്കി വിരൽ പിരിക്കുകയാണ്. വിരയെ വിഴുങ്ങിയ സ്ഥലമായ ആലും മാവും  ചേരുന്നിടത്തെ മൂന്നാമത്തെ വളവും കവിതയാകെ ത്രസിച്ച് വായനയിലും ചൊരുക്കലുണ്ടാക്കുന്നു. ജീവിതവിരയെ വിഴുങ്ങിയ ഒരുവന് ഒന്നിനിയെഴുതാതെ വയ്യെന്ന അസന്തലുതിതാവസ്ഥയെയാണ് അശ്വനി വിരൽച്ചൊരുക്കെന്ന് വിളിക്കുന്നത്. ആർക്കെല്ലാം നേരെ നോട്ടങ്ങൾ എറിയപ്പെടുന്നു എന്നതാണ് വിരൽച്ചൊരുക്ക് എന്ന കവിതയുടെ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം.

വിരൽച്ചൊരുക്ക് എന്ന പുസ്തകത്തിൽ ആകെ പതിനേഴ് കവിതകളാണുള്ളത്. പൊരുത്തപ്പെടാത്ത സാമൂഹിക യാഥാർത്ഥ്യങ്ങളോട് നിരന്തരം കലഹിക്കുന്നുണ്ട് ഈ സമാഹാരത്തിലൂടെയെന്നും മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല കവിതകളാണ് വിരൽച്ചൊരുക്കിലൂടെ വീണ്ടും അടയാളപ്പെടുത്തുന്നതെന്നും പ്രസാധകക്കുറിപ്പിൽ അൻസാർ കൊളത്തൂർ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.

ഒരിക്കൽ മാത്രം അവൾ പുഴ തേടിയിറങ്ങിയതിന്റെ കവിതയാണ് പോയവാരം. ഉയിരൊഴുക്ക് എന്ന് ബ്രാക്കറ്റിൽ വിളിക്കുന്ന അപരനാമമാണ് കവിതയുടെ സത്ത. മേഘങ്ങൾക്കിടയിലെ പക്ഷിയെപ്പോലെ പറന്ന് നക്ഷത്രക്കുഞ്ഞുങ്ങളെ ചുംബിച്ച ബാല്യത്തിൽ നിന്ന് ആരംഭിച്ച് പാലത്തിനടിയിൽ വരഞ്ഞ് കീറിയ ഒരു ഉടലും പത്രത്തുണ്ടിൽ നഖവും മുടിയും മാത്രം ബാക്കിയായ പുഴയും ആകുന്നതുവരെ അവളുടെ  ജീവനൊഴുകിയതിന്റെ ബാക്കിപത്രമാണ് പോയ വാരം അഥവാ ഉയിരൊഴുക്ക് എന്ന കവിത.

പ്രണയം എന്ന പരിചിതാശയത്തെ അടിമുടി ഉടച്ചു വാർത്ത്  തരുന്നുണ്ട് ഒരു ഇടയകഥ എന്ന കവിത. രാധയ്ക്ക് ക്രിസ്തുവിനോടായിരുന്നു പ്രണയം എന്ന ആദ്യവരി മുതൽ ഉടനീളം മണക്കുന്നുണ്ട് എങ്ങനെയാകണം പ്രണയമെന്ന നിർദ്ദേശത്തിന്റെ ഇരുമ്പു ഗന്ധം. കാളിന്ദിയിലെ കന്നുകളും  ബത്ലഹേമിലെ ആട്ടിൻപറ്റങ്ങളും സാക്ഷി പറഞ്ഞ പ്രണയ വിസ്താരത്തിൽ ഒടുക്കം പുല്ലാങ്കുഴൽ ഒറ്റ കൊടുക്കുന്നു. മുളങ്കാടുകളെ കാതോർത്താൽ പ്രണയൊച്ച കേൾക്കുമാറാകും. ഇടയൻ ക്രിസ്തു കൃഷ്ണനാകുന്നു. മുളന്തണ്ടിലെ അറകൾ രാധയെ അടക്കം ചെയ്യുന്നു. കാൽവരിയിലെ കാർമേഘങ്ങൾ പ്രണയകാവ്യമെഴുതുന്നു. ചരിത്രത്തിൽ കൃഷ്ണൻ മുളന്തണ്ടിനാൽ രക്തസാക്ഷിയാകുന്നുണ്ട്.

യാത്രയും ഒഴുക്കും പോക്കും സർഗാത്മകമായി ആവർത്തിക്കപ്പെടുന്ന കാവ്യ സഞ്ചാരമാണ് അശ്വനിയുടെത്. താഴ്‌വരകളുടെ പാട്ട് എന്ന കവിതയിൽ ഉറക്കത്തിൽ അവളൊരു യാത്ര പോകുന്നുണ്ട്. പൂമ്പാറ്റകളുടെ ചിറകുകൾ മുളച്ച് ചിനാർ മരങ്ങൾക്കും ആപ്പിൾ തോട്ടങ്ങൾക്കും കുങ്കുമപ്പാടങ്ങൾക്കും ട്യൂലിപ്പ് പൂക്കൾക്കും ഇടയിലൂടെ സൻസാർ തടാകവും പൈൻമരങ്ങളും കടന്ന്. ഇടയ്ക്ക് ഉണർന്നപ്പോൾ അവൾ കാണുന്നത് ചുവന്ന തടാകവും രക്തം വാർന്ന താഴ്വരയും വരണ്ട കാടും തുടർന്നങ്ങോട്ട് കാലത്തിന്റെ കുലംകുത്തുന്ന പലതരം ഒഴുക്കുകാഴ്ചകളാണ്. കവിതയുടെ അവസാനം ഫാസിസത്തിനെതിരെ ജെഎന്‍യുവില്‍ തുടങ്ങിയ ആസാദി മുദ്രാവാക്യം അലയടിച്ചുയരുന്നുണ്ട്.

പ്രണയത്തിന്റെ കാലികമായ മുഖമാണ് ചുംബനങ്ങളെ സ്വതന്ത്രമാക്കുക എന്ന കവിത.ഒളിഞ്ഞും തെളിഞ്ഞുമുള്ള വിവിധതരം ക്യാമറ കണ്ണുകളുടെ ലോകത്ത് എവിടെ വെച്ചാണ് എന്നാണ് നാമൊന്നു ചുംബിക്കുക എന്ന ഉത്കണ്ഠയിലാണ് കവിതയുടെ ആരംഭം. താഴ്വരകളും കാട്ടു പടർപ്പുകളും കായൽ തീരങ്ങളും മഞ്ഞുമലകളും ചോലയിടങ്ങളും താണ്ടിയിട്ടും ചുംബിക്കാനായില്ല. ഒടുക്കം തീയറ്ററിനുള്ളിലെ അരണ്ട വെളിച്ചത്തിൽ ചുംബിക്കാൻ തുടങ്ങിയപ്പോൾ ചുറ്റും ക്യാമറക്കണ്ണുകൾ! വിരൽ ചൊരുക്കൽ എന്ന പ്രയോഗം ഇവിടെ ആവർത്തിക്കുന്നുണ്ട്. 

നിരന്തരമായ വിരൽച്ചൊരുക്കിന്റെ കാലമാണിതെന്ന് അശ്വനിയുടെ കവിതകൾ അടിവരയിടുന്നു.  പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും റിപ്പബ്ലിക്ക് എന്നാണ് അശ്വനിക്കവിതകളെ അവതാരികയിൽ പ്രൊഫസർ എം.കൃഷ്ണൻ നമ്പൂതിരി വിളിക്കുന്നത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...