HomeTHE ARTERIASEQUEL 21മുറിച്ചു കളഞ്ഞ മരത്തിന്റെ തായ്തടിയിലിരുന്നൊരാൾ പടർന്നുപന്തലിച്ച മരത്തിലിരുന്നു കൂവുന്ന പക്ഷിയെ നോക്കുന്നു (M.B. മനോജിന്റെ കവിതകൾ...

മുറിച്ചു കളഞ്ഞ മരത്തിന്റെ തായ്തടിയിലിരുന്നൊരാൾ പടർന്നുപന്തലിച്ച മരത്തിലിരുന്നു കൂവുന്ന പക്ഷിയെ നോക്കുന്നു (M.B. മനോജിന്റെ കവിതകൾ )

Published on

spot_imgspot_img

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
 
രോഷ്നിസ്വപ്ന

 
They lie like stones 
and dare not shift. 
Even asleep, 
everyone hears in prison.

             
                         Jeric brown 
 
നമ്മുടെ കവിതാ പാരമ്പര്യത്തിൽ  നോക്കിയാൽ കവി ആരാണ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമോ?
യഥാർത്ഥത്തിൽ ആരാണ് കവി?
ആരാണ് കവിയല്ലാത്തത്?
 
ഇടുങ്ങിയ വഴിയിൽ എതിരെ വരുന്നയാൾക്ക് പോകാൻ ഇലകൾക്കിടയിലേക്ക് നീങ്ങി ഒതുങ്ങി നിൽക്കുന്നവനെക്കാൾ വലിയ കവി ആരാണ്?
 
എലാവരും അറപ്പോടെ ആട്ടിയോടിക്കുന്ന കറുത്ത പൂച്ചക്കുഞ്ഞിന്റെ നെറുകയിൽ സ്നേഹത്തോടെ തലോടുന്നവനേക്കാൾ വലിയ കവിയുണ്ടോ?
 
Everything you invent
is true:
you can be sure of that.
Poetry is a subject
as precise as geometry.

 
എന്ന് ജൂലിയൻ ബാർനെസ് (Julian Barnes )
പറഞ്ഞത് എത്ര ശരി !
 
കവി അദൃശ്യതകളുടെ പൂജാരിയാണ്” എന്ന് വാലൻസ് സ്റ്റീവ്.
             
 
കവിതയെ ഏറെ സൂക്ഷ്മതയോടെ സമീപിക്കുന്ന എന്റെ തലമുറയിലെ ഒരു കവിയുടെ കവിതകള്‍ക്ക് മുന്നിലാണ്.
സാമൂഹികവും സാംസ്‌കാരികവുമായ യാതൊരു ഒത്തുതീര്‍പ്പിനും വശംവദരാകാത്ത കവിതകളാണ് എം .ബി മനോജിന്റെത് .”കൂട്ടാന്തതയുടെ എഴുപത് വര്‍ഷങ്ങളിലെ കവിതകളായാലും”, “പാവേ പാവേ പോക വേണ്ട” എന്ന സമാഹാരത്തിലെ കവിതകളായാലും ഭാഷയിലും, കാവ്യപരമായ ചില കണ്ടെടുക്കലുകളിലും മനോജ്‌ നടത്തുന്ന  തീര്‍ത്തും മൗലികവും  ജൈവികവുമായ നിലപാടുകളാണ് മനോജിന്റെ കവിതകളെ വ്യത്യസ്തമാക്കുന്നത്. ഓരോ വായനയിലും
 
നദി
അതിന്റെ
വരാനിരിക്കുന്ന ചുളിവിനെ
ഓളങ്ങളാല്‍
പറഞ്ഞു കേള്‍പ്പിച്ചു

 
എന്ന് നമുക്ക്‌ ബോധ്യപ്പെടും വിധം സൂക്ഷ്മമായ ചലനങ്ങളാണ് മനോജ്‌  കവിതയില്‍ കൊണ്ടുവരുന്നത് .
നമ്മുടെ വായനയുടെ പരിമിതി എന്നത് പാഠത്തിന്റെ യഥാര്‍ത്ഥ പ്രതിരോധ ഊര്‍ജ്ജത്തെ അത്രമേല്‍ തീവ്രമായി വയിച്ചെടുക്കാനാവുന്നില്ല എന്നതാണ്. അത് യാതൊരു നിര്‍വചനങ്ങള്‍ക്കും അടിയിലല്ല .നമ്മുടെ  ലാവണ്യ ശാസ്ത്രത്തില്‍ പ്രതിരോധമെന്ന ഘടകം പ്രധാനപ്പെട്ട ഒരു വയനാരീതിയല്ല മിക്കപ്പോഴും
 
We must learn that passively to accept an unjust system is to cooperate with that system, and thereby to become a participant in its evil.
എന്ന മാര്‍ട്ടിന്‍ ലുതെര്‍ കിംഗ്‌ വചനം ഓര്‍ക്കുന്നു.
അധികാരം എവിടെയുണ്ടോ അവിടെ പ്രതിരോധവുമുണ്ടാകുമെന്ന ഫുകോ വചനവും ഓര്‍ക്കുന്നു. ഇന്ത്യയിലെ പ്രതിരോധ കവിതകളില്‍ ദളിത്‌ കവിതകള്‍ക്ക് മുഖ്യമായ പ്രസക്തി കൈവരുന്നത് അങ്ങനെയാണ്.
ഇന്ത്യയിലെ  ദലിത് സമൂഹം നേരിടേണ്ടി വരുന്ന അനീതികള്‍ പല വിധത്തില്‍ സാഹിത്യത്തില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. പ്രതിരോധവും അതിജീവനവും കവിതകളിലാണ് ഏറെ വ്യക്തമായി പ്രകടമാകുന്നത് എന്നതാണ് യാഥാർഥ്യം.

ഈ അടുത്തിടക്ക് ഇന്ത്യയിലെ പ്രമുഖനായ ദളിത്‌ കവിയായ ശരൺ കുമാർ ലിംബാളെയുമായി സംസാരിക്കാൻ ഇട വന്നപ്പോൾ, അദ്ദേഹം സൂചിപ്പിച്ച ചില കാര്യങ്ങൾ ഉണ്ട് 
 
കവിത ജീവിതത്തിൻറെ ഒരു വഴിയാണ് .
പ്രതിരോധത്തിന്‍റെ ആയുധമായി  കയ്യിൽ കവിത മാത്രമേ ഉള്ളൂ.
എനിക്ക് ഇത് ഒരു തരത്തിലുള്ള യുദ്ധം കൂടിയാണ്.
സംഘർഷങ്ങളിലൂടെ അല്ലാതെ യുദ്ധം നയിക്കാൻ ആവില്ല .
ഞങ്ങളുടെ ജീവിതം നിലനിൽപ്പിനുള്ള സമരമല്ലാതെ മറ്റൊന്നുമല്ല.
കേവലം ആനന്ദത്തിന് വേണ്ടിയല്ല ഞങ്ങൾ എഴുതുന്നത് .
ഒരു വ്യക്തിക്ക് വേണ്ടിയും അല്ല, മറിച്ച് ആയിരക്കണക്കിനാളുകൾ ഞങ്ങൾക്ക്
പിന്നിലുണ്ട്  എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട്
തന്നെയാണ് ഞങ്ങളുടെ എഴുത്ത്. വലിയൊരു ആവശ്യമാണ് അത് .
നിരാശയുടെ ഒരു കണികപോലും ഞങ്ങളിലേക്ക് വീഴില്ല .
വാക്കുകളിൽ പ്രതീക്ഷയുടെയും സ്വപ്നത്തിന്റെയും  വെളിച്ചം
ഉണ്ടാകുമെന്നത് ഞങ്ങൾ അവർക്കു കൊടുക്കുന്ന വാഗ്ദാനമാണ് .
ഇനിയും ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങൾ ദളിത്‌ സാഹിത്യത്തിലുണ്ട്.
അവ പൂരിപ്പിക്കപ്പെടെണ്ടത് കാലത്തിന്റെ ആവശ്യമാണ്‌ .
ദളിതരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, സമത്വത്തെക്കുറിച്ച്,
അവകാശങ്ങളെക്കുറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങളായി
ആരും പറഞ്ഞിട്ടില്ല, എഴുതിയിട്ടില്ല.
സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരിക എന്നത് ദളിതരുടെ മാത്രം
കടമയല്ല. എല്ലാവർക്കും അതിൽ പങ്കു ചേരാം.
ഒരു ദേശീയ പ്രശ്നമാണിത്. സാധാരണ മനുഷ്യൻറെ ആത്മബലത്തെ, പരിഗണിക്കാതെ, വളർത്താതെ, അവന്റെ ജീവിക്കാനുള്ള അവകാശത്തെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഒരു മഹത് രാഷ്ട്രം
കെട്ടിപ്പടുക്കാൻ നമുക്ക് ആവുക
?”
 
ഇത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്.
ഇന്ത്യയിലെ ദളിത് സാഹിത്യത്തിന്റെ ഓരോ അടരും ഈ സമരത്തിന്റെ ഭാഗഭാക്കാണ് എന്നതാണ് യാഥാർഥ്യം.
മലയാളത്തിൽ ഇത്തരം അഖ്യാനങ്ങളിൽ ഏറെ പ്രസക്തമായവയാണ് എം. ബി. മനോജിന്റെ കവിതകൾ
 
കരിന്തുണിയാൽ മൂടിയ നമ്മളെ
ഇനി കളിയാക്കുന്നതാര്
ജാതിക്കുശുമ്പ് കാട്ടാൻ

(ചാവ്)
എന്ന രീതിയില്‍ രൂക്ഷമായ വിമര്‍ശന ശബ്ദമാകാന്‍ മനോജിന്‍റെ കവിതക്ക് കഴിയുന്നുണ്ട് .
കവിയായിരിക്കാനും ലോകത്തെ കവിതയായി അനുഭവിക്കാനും ആവിഷ്കരിക്കാനും കെല്‍പ്പുള്ള കവികള്‍ ഇന്ന് ഇന്ത്യയിലുണ്ട് ..ഇക്കഴിഞ്ഞ കാലങ്ങള്‍ കവികള്‍ക്ക് നല്‍കിയ ഏറ്റവും വലിയ പാഠം എന്നത് വാക്കുകളുമായുള്ള അവരുടെ ഏറിയ ഉത്തരവാദിത്തമാണ് .സാമൂഹ്യ ജീവിതത്തിന്റെ ചരിത്രവും  നീതിയുടെ ചരിത്രവും മനുഷ്യന്‍ എന്ന അസ്ഥിത്വതിലൂന്നി നിന്നുകൊണ്ടുള്ള നിലനില്‍പ്പും സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ അലമുറകളും കലഹങ്ങളും അതിനു വേണ്ടി സഹിച്ച മുറിവുകളും ചേര്‍ന്ന് രൂപപ്പെടുത്തിയ അവബോധം കവി എന്ന നിലയില്‍ സ്വന്തം ആവിഷ്കാരത്തിലേക്ക് പകര്‍ത്താന്‍ അവനു /അവള്‍ക്ക് ആകുന്നുണ്ട് .
എന്റെ കവിത infected ആണ് എന്ന് ഷില്ലോങ്ങില്‍ നിന്നുള്ള കവിയായ അനന്യ ശങ്കര്‍ ഗുഹക്ക്  എഴുതെണ്ടി വരുന്നത് ഈ ഒരു അവബോധമുള്ളത് കൊണ്ടാണ് .
 
ഇന്നലെ രാത്രി 
സ്വപ്‌നങ്ങള്‍ ഒരു മൂര്‍ച്ച കൊണ്ട് 
മുറിവേല്‍പ്പിക്കപ്പെട്ടു. 
ഒരു ചോദ്യചിഹ്നം പോലെ 
ചുഴിഞ്ഞു പോയി 
ഓരിയിടുന്ന നായ്ക്കള്‍ 
വന്യതയില്‍ ഉറങ്ങുന്നു 
കാറ്റ് ഉറക്കത്തെ അമര്‍ത്തിപ്പിടിച്ചു 
എന്നെപ്പോലെ 
കുന്നുകളെപ്പോലെ 
എത്ര നിശബ്ദമായിരുന്നു ഞങ്ങളുടെ ചരിത്രം
!”
 
(അനന്യ ശങ്കർ ഗുഹ )
 
ഈ ചരിത്രത്തെ മനോജിന്റെ കവിതകളിലും കാണാം
 
കപ്പിയറിയാതെ തൊട്ടിയറിയാതെ
ഉച്ചസൂര്യന്റെ മഞ്ഞളിപ്പും
പൂർണ്ണചന്ദ്രന്റെ പുഴുക്കുത്തും
കിളിയെ വിഴുങ്ങുന്ന മേഘത്തെയും
ഓളം വെട്ടുന്ന തണുപ്പിൽ
നാം പഠിച്ചുവെക്കുന്നു
” (കിണർ)
 
എന്നാണ് ഈ കവി എഴുതുന്നത് 
 
കൂട്ടായി ജീവിക്കുന്നവർ എന്ന നിലയിൽ ഇന്ന് നാം നേരിടുന്ന ഒരുപാട് പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള ബോധപൂർവമോ ബോധപൂർവ്വം ആയിട്ടുള്ള കുറിപ്പുകൾ പുതിയ കവിതയിലുണ്ട്. എന്നാൽ അവയെ കൃത്യമായി തിരിച്ചറിയാനോ ആവിഷ്കരിക്കാൻ ആവാത്ത വിധം 
സമഗ്രവും സങ്കീർണവുമാണ് ഭാഷയുടെയും ഭാഷയുടെ മേൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അധിനിവേശങ്ങളുടെയും കാവ്യാസ്വാദന ശീലങ്ങൾ.
 
ചുരുങ്ങിപ്പോയ നദി പോലെ 
ഞാന്‍ എന്നില്‍ത്തന്നെ
ശമിച്ചിടുന്നു,
ആകാശം നിവർത്തിയിട്ട്
നക്ഷത്രങ്ങളെ വാരി വിതറി 
തിളങ്ങുന്ന മണല്‍ത്തിട്ടയില്‍ തല വച്ച് 
ഞാന്‍ ചത്തുണങ്ങുന്നു

 
എന്ന് കവിക്ക് എഴുതേണ്ടി വരുന്നത് അതുകൊണ്ടാണ് 
 
ഏറെ പ്രക്ഷുബ്ദമായ ജീവിതാവസ്ഥകളുടെ  പ്രതിനിധാനങ്ങളും കരച്ചിലുകളും കലഹവും  പ്രതിഷേധവും ഈ കവിതകളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്‌
എന്റെ രാജ്യം എന്ന കവിതയില്‍ ഈ പ്രതിരോധത്തിന്റെ ചരിത്രമുണ്ട്.
 
ഒരു മാര്‍ഗ്ഗദാതാവായിക്കൊണ്ട്
വില്ലുവണ്ടിയുടെ ഉണർത്തും സ്വരം
നീ ലോകത്തിനു തന്നു
എന്നാല്‍ അതികഠംരമാം വിധം നിന്നെ
മുറിവേല്‍പ്പിച്ച്
എന്റെ രാജ്യത്തിന്‍ വ്യവസ്ഥ!
 
വിജ്ഞാനിയായിക്കൊണ്ട്
ഞങ്ങളെ വിദ്യാലയത്തിലേക്ക്
നടത്തിച്ചു
എന്നാല്‍
ക്രോധം നിറച്ച കടാരകള്‍
ഞങ്ങളെ ആട്ടിപ്പുറത്താക്കി
എന്റെ രാജ്യത്തിന്‍റെ പണ്ഡിതര്‍

 
ചരിത്രപരമായി  നിശബ്ദരാക്കപ്പെടുകയോ  അടിച്ചമര്‍ത്തപ്പെടുകയോ നീക്കി നിര്‍ത്തപ്പെടുകയോ ചെയ്യപ്പെട്ടവരുടെ ചരിത്രവും ഭൂതകാലവുമാണ് ഇത് 
എഴുതപ്പെട്ട 
ചരിത്രത്തിനകത്തായിരുന്നു
 ഞങ്ങൾ
എഴുതപ്പെടാത്ത 
ചരിത്രമെഴുതാനായി 
തീരുമാനമെടുത്തു

 
നിഷ്കാസിതരാക്കപ്പെട്ടവരുടെ ശബ്ദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറക്കെ ശബ്ദമുയർത്തുകയാണ് കവിത ഇവിടെ .അത് സ്വന്തം വംശത്തിന്റെ ചരിത്രപമായ ദൌത്യം കൂടിയാണെന്ന് കവി തിരിച്ചറിയുന്നു .
അദൃശ്യവും അപൂര്‍ണ്ണവുമായ ചരിത്രത്തിലേക്ക് നേരിട്ട് ഇടപെടുകയാണ് കവിത ഇവിടെ  .ദളിത്‌ ജനതയുടെ ചരിത്രം കൂടി ഉള്‍പ്പെടാത്ത ഇന്ത്യന്‍ ചരിത്രത്തില്‍ താന്‍ വിശ്വസിക്കുന്നില്ല എന്ന് ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ദളിത്‌ കവിയും എഴുത്തുകാരനുമായ ശരണ്‍ കുമാര്‍ ലിംബാളെ പറഞ്ഞതോര്‍ക്കുന്നു .

 നിശബ്ദരാക്കപ്പെട്ടവരുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള  പൊള്ളുന്ന അനുഭവങ്ങളെ തീര്‍ത്തും വേറിട്ട തലത്തില്‍ നിന്ന് ആവിഷ്കരിക്കുന്നു എന്നതാണ്  മനോജിന്റെ കവിതകളുടെ പ്രത്യേകത.
കവിത വീണ്ടും മനുഷ്യനിലേക്ക് തിരിച്ചു വരുന്നതിന്റെ ചില സൂചനകള്‍ ഈ കവിതകളില്‍ ഉണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...