നാടകം കാണാം: ദിനേശ് ഉള്ളിയേരിയുടെ കുടുംബത്തെ സഹായിക്കാന്‍

ഗോവയില്‍ നാടകാവതരണത്തിനിടെ സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ച ദിനേശ് ഉള്ളിയേരിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ നാടക് കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാടകം അവതരിപ്പിക്കുന്നു. മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ കോഴിക്കോട് നവചേതനയുടെ “നയാപൈസ” അരങ്ങേറും. ദിനേശ് ഉള്ളിയേരിയുടെ കുടുംബത്തെ സഹായിക്കാനുള്ള ഈ നാടകാവതരണത്തിന്റെ പ്രവേശനം സംഭാവന പാസ്സ് മുഖേനയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048020980, 9495178380

Leave a Reply

Your email address will not be published. Required fields are marked *