Homeസാംസ്കാരികംദക്ഷിണേന്ത്യൻ സാംസ്കാരിക വിനിമയ പരിപാടി ചോമ്പാലയിൽ

ദക്ഷിണേന്ത്യൻ സാംസ്കാരിക വിനിമയ പരിപാടി ചോമ്പാലയിൽ

Published on

spot_imgspot_img

വടകര: ചോമ്പാല കാപ്പുഴക്കൽ കടപ്പുറത്തെ ചിത്ര ഗ്രാമത്തിൽ ഇൽ ഇൽ ഇതിൽ നവംബർ 10ന് “ദൃശ്യ സായാഹ്നം” എന്ന പേരിൽ ദക്ഷിണേന്ത്യൻ സാംസ്കാരിക വിനിമയ പരിപാടി നടത്തുന്നു.  ദക്ഷിണേന്ത്യൻ രാഷ്ട്രങ്ങളുടെ സോഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കുവാൻ 1990 രൂപീകൃതമായ സംഘടനയായ സൗത്ത് ഏഷ്യ ഫ്രട്ടേണിറ്റി വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 10 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ദൃശ്യ സായാഹ്നം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ സാമൂഹിക സാംസ്കാരിക കലാ പ്രവർത്തകർ പങ്കെടുക്കുന്ന കലാ വിരുന്നിൽ ഒഡീസി, സാത്രിയ, ഭാംഗ്റ, ഭരതനാട്യം, കുച്ചിപ്പുടി, പുങ് ചോലോം, ഡോൽ ചോലോം, തുടങ്ങിയ വിവിധ കലാരൂപങ്ങൾക്കൊപ്പം മോഹിനിയാട്ടം, കളരിപ്പയറ്റ്,  കോൽക്കളി, തിരുവാതിര തുടങ്ങിയ കേരളീയ കലാരൂപങ്ങളും അരങ്ങേറുന്നു. നേപ്പാളിലെ മുൻ വിദേശകാര്യമന്ത്രി പ്രകാശ് മഹത്, ബംഗ്ലാദേശ് സുപ്രീംകോടതി അഡ്വക്കറ്റ് ഡോക്ടർ എം.ഡി ഷാജഹാൻ, സൗത്ത് ഇന്ത്യ ഫ്രട്ടേണിറ്റി സെക്രട്ടറി ജനറൽ സത്യപാൽ ഗ്രോവർ, സർവന്റ്സ്  ഓഫ് പീപ്പിൾ സൊസൈറ്റി സെക്രട്ടറി ദീപക് മാളവ്യ, വെസ്റ്റ് ബംഗാളിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അലോക് നന്തി, സൗത്ത് ഏഷ്യ ഫ്രട്ടേണിറ്റയിലെ ചിത്രസുകുമാരൻ, ഇന്ത്യയിലെ പ്രമുഖ ജലഛായ ചിത്രകാരൻ സദു അലിയൂർ തുടങ്ങിയ പ്രമുഖ വ്യക്തികൾ കൊപ്പം രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രാദേശിക പ്രമുഖരും ചടങ്ങിൽ പങ്കാളികളാകും. സൗത്ത് സൗത്ത് ഏഷ്യ ഫ്രട്ടേണിറ്റിയുടെ 2019 ലെ കോൺഫറൻസ് നവംബർ എട്ടു മുതൽ പത്ത് വരെ കാപ്പാട് വാസ്കോ ഡ ഗാമ റിസോർട്ടിൽ നടക്കുമെന്ന് ദൃശ്യസായാഹ്നം സ്വാഗതസംഘം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, കൺവീനർ റീന രയരോത്ത്, വി.പി രാഘവൻ എന്നിവർ അറിയിച്ചു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this