Friday, May 27, 2022

ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )

കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായിക

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം, കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം. മുംബൈ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ജേർണലിസം രണ്ടാം റാങ്കോടെ പൂർത്തിയാക്കി. കേരള ചലച്ചിത്ര അക്കാഡമിയിൽ നിന്ന് ഫിലിം അപ്രീസിയേഷൻ കോഴ്സ് പൂർത്തിയാക്കി. കേരള സാഹിത്യ അക്കാഡമി ജൂനിയർ ഫെല്ലോഷിപ് , ചലച്ചിത്ര കേന്ദ്രം തൃശൂർ നൽകുന്ന ഗ്രന്ഥ രചന ഫെല്ലോഷിപ് എന്നിവ നേടി .

കവിതകൾ ഇംഗ്ലീഷ്, അർമീനിയ, ഫ്രഞ്ച്, ഹിന്ദി, കന്നട, തമിഴ്, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ഭാഷകളിൽ നിന്ന് അറുന്നൂറോളം കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

പുസ്തകങ്ങൾ

 • കടൽമീനിന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി (കവിതാ സമാഹാരം) ഡിസി ബുക്ക്സ്, കോട്ടയം 2011
 • ശ്രദ്ധ (നോവൽ) – ഡിസി ബുക്ക്സ് കോട്ടയം 2014
 • ഉൾവനങ്ങൾ, (നോവൽ) പിയാനോ പബ്ലികേഷൻസ്, കോഴിക്കോട്, 2011
 • വല, (നോവൽ) – മെലിൻഡ പബ്ലികേഷൻസ്, തിരുവനന്തപുരം, 2009
 • കടലിൽമുളച്ചമരങ്ങൾ, (കവിത) – റാസ്ബെറി ബുക്ക്സ്, കോഴിക്കോട്, 2011
 • മണൽമഴ (ചെറുകഥകൾ) – പൂർണ്ണ പബ്ലികേഷൻസ്, കോഴിക്കോട് 2012
 • ഓരോ തവണയും ഞാൻ നിന്നെ ചുംബിക്കുമ്പോൾ, (കവിത ) – ചിന്ത പബ്ലിഷെർസ്, തിരുവനന്തപുരം 2012
 • പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകൾ (കവിത ) – ചിന്ത പബ്ലിഷെർസ്, തിരുവനന്തപുരം 2012
 • അവഗണിക്കപ്പെട്ട പുസ്തകത്തിനായൊരു ശിലാ ലിഖിതം (കവിതാവിവർത്തനം ) ചിന്ത പബ്ലിഷെർസ്, തിരുവനന്തപുരം 2016
 • പിനോക്യോ (ബാലസാഹിത്യം, വിവർത്തനം) – ലോഗോസ് ബുക്സ്, 2016
 • ആലീസിന്റെ അത്ഭുത ലോകം (ബാലസാഹിത്യം, വിവർത്തനം) – ലോഗോസ്, 2016)
 • P.K.നായർ -നല്ല സിനിമയുടെ കാവലാൾ (ജീവചരിത്രം) ചലച്ചിത്ര കേന്ദ്രം, തൃശൂർ, 2011.
 • അഡോണിസ്ന്റെ കവിതകൾ (കവിത വിവർത്തനം) ചിന്ത പുബ്ലിക്കേഷൻസ്, തിരുവനന്തപുരം .
 • അരൂപികളുടെ നഗരം (നോവൽ, ഡിസി ബുക്സ്)
 • ഇലകൾ ഉമ്മ വക്കും വിധം (പായൽ ബുക്സ്, കണ്ണൂർ)
 • കഥകളി രംഗം (എഡിറ്റർ), തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പുബ്ലിക്കേഷൻസ്
 • ബുദ്ധനുമായുള്ള ആത്മഭാഷണങ്ങൾ (കവിതകൾ) (സൈകതം ബുക്സ് 2019)
 • കഥകൾ – രോഷ്നി സ്വപ്ന (കഥകൾ) (സൈകതം ബുക്സ് 2019)
 • ഏകാന്തലവ്യൻ (നോവൽ – ഹരിതം books 2019)
 • വൈറ്റ് പേപ്പർ (കവിതാ വിവർത്തനം)ഐവറി ബുക്സ് 2019
 • ചുവപ്പ് – കവിതാസമാഹാരം (ഡിസി Books)
 • കാമി – നോവൽ
പുരസ്‌കാരങ്ങൾ
 • കേരളകലാ മണ്ഡലത്തിന്റെ വള്ളത്തോൾ പുരസ്‌കാരം
 • അങ്കണം കവിതാ പുരസ്‌കാരം
 • ന്യുഡൽഹി ‘കഥ’പുരസ്‌കാരം
 • ഭാഷാപോഷിണി കഥ പുരസ്‌കാരം
 • ബഷീർ സ്മാരക കവിതാ പുരസ്‌കാരം
 • പുരോഗമന കലാവേദി കവിതാ പുരസ്‌കാരം
 • ഗൃഹലക്ഷ്മി കഥാ പുരസ്‌കാരം
 • റൈൻബോ ബുക്ക്സ് കവിത -,കഥാ പുരസ്‌കാരങ്ങൾ
 • മണപ്പുറം കഥാ പുരസ്‌കാരം
 • ബാങ്ക് ഫോറം കവിതാ പുരസ്‌കാരം
 • ഒവി വിജയൻ സ്മാരക നോവൽ പുരസ്‌കാരം
 • ഡിസി ബുക്ക്സ് നോവൽകാർണിവൽ അവാർഡ്
 • ശങ്കേഴ്സ് വീക്കിലി അന്താരാഷ്ട്ര പുരസ്‌കാരം
 • ആകാശവാണി സംഗീത പുരസ്‌കാരം
 • യുവ പുരസ്‌കാരം
 • മാതൃഭൂമി സർക്കിൾ കവിത പുരസ്‌കാരം
 • കന്യക കവിത പുരസ്‌കാരം
 • puzha.Com കഥ പുരസ്‌കാരം
 • ആലപ്പുഴ ലൈബ്രറി കൗൺസിൽ കഥ പുരസ്‌കാരം
 • സി പി ഐ കവിത പുരസ്‌കാരം
 • വള്ളത്തോൾ കാവ്യപുരസ്കാരം
 • ആകാശ വാണി സംഗീത പുരസ്‌കാരം
  etc etc .

‘ദൂരം’, ‘നിശബ്ദം’എന്ന രണ്ടു ഹ്രസ്വ ചിത്രങ്ങളും “അക്കിത്തം – ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരം “എന്ന ഒരു ഡോക്യൂമെന്ററിയും സംവിധാനം ചെയ്തു. ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ School of Literature Studies ന്റെ director. സംവിധായകനും നടനും എഴുത്തുകാരനും തിയേറ്റർ പ്രാക്റ്റീഷനറും ആയ എമിൽ മാധവി ആണ്‌ ജീവിത പങ്കാളി.

Contact:

9447254006
roshiniswapna@gmail.com

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ
email : profiles@athmaonline.in , WhatsApp : 9048906827

spot_img

Related Articles

വാദ്യ പ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ – Vaadyapraveen Dr. Cheruthazham Kunjirama Marar

വാദ്യകലാകാരൻ | കണ്ണൂർ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിൽ, കെ. വി കൃഷ്ണമാരാരുടെയും പി. കെ ജാനകി മാരസ്യാറുടെയും മകനായി 1962 മെയ് 20ന് ജനിച്ചു. ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലും, മാടായി ഗവ....

Rajesh Thekkiniyedath

Malayalam author | Thrissur born on 04 July 1969, is a Malayalam author, who found instant acceptance in modern Malayalam literature with his first novel...

Deepak Poulose

Born in Thrissur, Kerala, 1994. Deepak Poulose did his BFA in painting from Government College of Fine Arts, Thrissur, Kerala (2019), MFA in painting...
spot_img

Latest Articles