HomeNEWSദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക

ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക

Published on

spot_imgspot_img

കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച ‘കരുതൽ നിധി’ എന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ കഴിഞ്ഞുവെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ കൊച്ചിയിൽ അറിയിച്ചു . ഈ പദ്ധതിപ്രകാരം 2700 ചലച്ചിത്ര തൊഴിലാളികൾക്കാണ്‌, 5000 രൂപ വീതം ധനസഹായം ലഭിച്ചത്‌. ഈ ബൃഹത്ത് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകിയ കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ കല്യാണരാമന് അദ്ദേഹം നന്ദി അറിയിച്ചു.

അമിതാഭ് ബച്ചന്റേയും കല്യാൺ ജ്വല്ലേഴ്സിന്റെയും സോണിയുടേയും സഹായത്തോടെ ഇന്ത്യയിലെ ദിവസവേതനക്കാരായ ഒരു ലക്ഷത്തോളം ചലച്ചിത്ര തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന വിധം അഖിലേന്ത്യാ തലത്തിൽ വൺ ഇന്ത്യ എന്ന പദ്ധതി വികസിപ്പിക്കാൻ കഴിഞ്ഞു. അവർക്കെല്ലാം 1500 രൂപ മൂല്യമുള്ള പർച്ചെയ്സ്‌ കൂപ്പണുകൾ ഇതിനകം എത്തിച്ച്‌ കൊടുക്കുവാനായി എന്നും ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷൻ (ഐഫെക്) ദേശീയ ജനറൽ സെക്രട്ടറികൂടിയായ ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.


സാംസ്കാരിക പ്രവർത്തകർക്ക് സാമ്പത്തിക സഹായം അനുവദിച്ചതിന് കേരള സർക്കാരിനെ ഫെഫ്ക അഭിനന്ദനം അറിയിച്ചിട്ടുണ്ട് . ഈ ആവശ്യം ഉന്നയിച്ച് സാംസ്കാരിക വകുപ്പിനെ ഫെഫ്ക നേരത്തെ സമീപിച്ചിരുന്നു. ലോക്ക് ഡൌൺ അവസാനിക്കുമ്പോൾ ചലച്ചിത്ര മേഖല നേരിടാൻ പോകുന്ന പ്രതിസന്ധികളേയും പരിഹാരങ്ങളേയും കുറിച്ച് സംഘടന പഠിച്ചുകൊണ്ടിരിക്കുകയാണ് .

ബ്രെക്ക് ദ ചെയ്ൻ ക്യാമ്പയിന്റെ ഭാഗമായി ചലച്ചിത്ര താരങ്ങളെ ഉൾപ്പെടുത്തി ഫെഫ്ക നിർമ്മിച്ച 9 ബോധവൽക്കരണ ചിത്രങ്ങൾ പൊതുസമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു .

എറണാകുളം, തിരുവനന്തപുരം ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ആവശ്യക്കാർക്ക് ഭക്ഷണമെത്തിച്ച് കൊടുക്കുന്ന ഫെഫ്കയുടെ ‘ അന്നം പദ്ധതി’ ഇപ്പോഴും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് സിനിമയിലെ മെസ്സ് തൊഴിലാളികൾ ഉണ്ടാക്കുന്ന ഭക്ഷണം, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാർ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ,
പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ വിതരണം ചെയ്യുന്ന വിധത്തിലാണ് അതിന്റെ നടത്തിപ്പ് ആസൂത്രണം ചെയ്തതും ഇപ്പോൾ വിജയകരമായി തുടർന്നുവരുന്നതും. ഫെഫ്ക കോസ്റ്റ്യം യൂണിയൻ നിർമ്മിച്ച ആയിരക്കണക്കിന് മാസ്കുകൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്തു .

ഫെഫ്കയിലെ അംഗങ്ങളായ ഡ്രൈവർമാരും അവരോടിക്കുന്ന വാഹനങ്ങളും സർക്കാരിന്റെ സന്നദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പരാമർശിച്ചത് ചലച്ചിത്ര മേഖലയിലെ അടിസ്ഥാന തൊഴിലാളി വർഗ്ഗമായ ഡ്രൈവർമാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ചരിത്രപരമായ ഒരു അടയാളപ്പെടുത്തലുമായിരുന്നു.


മറ്റ് ചലച്ചിത്ര സംഘടനകളെ അപേക്ഷിച്ച് സാമ്പത്തിക നീക്കിയിരുപ്പ് കുറവാണെങ്കിലും സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്തവർക്കുള്ള പെൻഷൻ, സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, കുട്ടികൾക്കുള്ള വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, പേഴ്സണൽ ലോണുകൾ, ചികിത്സാ സഹായങ്ങൾ, അംഗങ്ങളുടെ കുടുംബത്തിന് നൽകുന്ന മരണാനന്തര ധനസഹായം തുടങ്ങി ധാരാളം ക്ഷേമ പദ്ധതികൾ ഫെഫ്കയുടെ വിവിധ യൂണിയനുകൾ അംഗങ്ങൾക്കായി നടപ്പിലാക്കി വരുന്നുണ്ട്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...