Thursday, June 24, 2021

ഫോക്‌ലോർ അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്, യുവകലാകാര പുരസ്‌കാരം, ഡോക്യുമെന്ററി പുരസ്‌കാരം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുൻവർഷങ്ങളിൽ അക്കാദമിയുടെ അവാർഡിന് അർഹരായവരുമായ നാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം. 

2017, 2018 വർഷത്തെ യുവനാടൻ കലാകാരൻമാർക്കുള്ള അവാർഡിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം.  അപേക്ഷിക്കാനുള്ള പ്രായപരിധി 18നും 40നും മദ്ധ്യേ.

വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം കലാകാരനാണെന്ന് തെളിയിക്കുന്ന കോർപ്പറേഷൻ/മുനിസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ബന്ധപ്പെടാനുള്ള പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉണ്ടാവണം.
നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത ഡോക്യുമെന്ററിക്കും കേരള ഫോക്‌ലോർ അക്കാദമി പ്രത്യേകപുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് സീഡികൾ, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ ബന്ധപ്പെടാനുള്ള പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉണ്ടാവണം.

അപേക്ഷകൾ ഒക്‌ടോബർ 15-ാം തീയതിക്കുള്ളിൽ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ.ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2778090.
http://www.keralafolklore.org

Related Articles

ജിയോബേബിക്കും ജയരാജിനും പത്മരാജന്‍ സിനിമാ പുരസ്‌കാരം; സാഹിത്യപുരസ്‌കാരം മനോജ് കുറൂരിനും, കെ.രേഖയ്ക്കും

തിരുവനന്തപുരം:വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാര്‍ഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)...

നാരായണൻ ക്ണാവൂർ

ഹരി. പി.പി. ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ സി.കെ.നാരായണൻ.. ബാല്യകാലം തൊട്ട് മാതുലനായ തെക്കുംകര കർണ്ണമൂർത്തിയോടൊപ്പം ഒട്ടേറെ അണിയറകളിൽ കൂടിക്കളിച്ചു സ്വായത്തമാക്കിയ അനുഭവപരിചയം....

2020 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020 ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat