ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ കോഴ്‌സുകൾ

സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പ്ലസ്ടു ജയിച്ചവർക്കായി സൗജന്യമായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോർട്ടികൾച്ചർതെറാപ്പി, പത്താം ക്ലാസ്സ് ജയിച്ചവർക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ആട്ടോമേഷൻ, ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, എംപ്ലോയ്‌മെന്റ് കോച്ചിംഗ് കൂടാതെ എട്ടാം ക്ലാസ്സ് ജയിച്ചവർക്കായി ബുക്ക് ബൈൻഡിങ് കോഴ്‌സ്, ഗ്ലാസ്സ് പോട്ട് മേക്കിംഗ് എന്നീ കോഴ്‌സുകളും ആരംഭിക്കുന്നു. താത്പര്യമുള്ളവർ ഒൻപതിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫോം ഓഫീസിൽ നിന്നും നേരിട്ടും cdskerala.org ലും ലഭിക്കും. ഫോൺ: 0471-2345627.

Leave a Reply

Your email address will not be published. Required fields are marked *