Homeസാംസ്കാരികംചരിത്ര ദൃശ്യസാക്ഷ്യത്തിന് നെതര്‍ലാന്‍ഡ് രാജാവിന്‍റെയും രാജ്ഞിയുടെയും അഭിനന്ദനം

ചരിത്ര ദൃശ്യസാക്ഷ്യത്തിന് നെതര്‍ലാന്‍ഡ് രാജാവിന്‍റെയും രാജ്ഞിയുടെയും അഭിനന്ദനം

Published on

spot_imgspot_img

നെതര്‍ലാന്‍ഡ് രാജാവ് വില്യം അലക്സാന്‍ഡര്‍, രാജ്ഞി മാക്സിമ എന്നിവരുടെ കേരള സന്ദര്‍ശന വേളയിലെ ഔദ്യോഗിക സ്വീകരണത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട, കേരള ഡച്ച് ചരിത്രം ദൃശ്യവല്കരിച്ച ‘Giethoorn to Kerala’ എന്ന മള്‍ട്ടിമീഡിയ മെഗാ ഷോയ്ക്ക് നെതര്‍ലാന്‍റ് സംഘം പ്രത്യേക അഭിനന്ദനം അറിയിച്ചു,
വിവിധ മേഖലകളിലെ 65 ഓളം കലാപ്രതിഭകള്‍ അണിനിരന്ന ദൃശ്യ വിരുന്ന് സ്ക്രീന്‍, സ്റ്റേജ്, വിറ്റ്നസ് കോര്‍ട്ട് എന്നീ മൂന്ന് ഇടങ്ങളിലായാണ് പുതുമയാര്‍ന്ന ശൈലിയില്‍ അവതരിപ്പിക്കപ്പെട്ടത്.

ഡച്ച് ഇന്ത്യന്‍ സംഗീത ധാരകളും പെയിന്‍റിങ്ങുകളും രേഖാചിത്രങ്ങളും സമന്വയിപ്പിച്ച് ഡച്ച് കേരള ചരിത്രത്തെ അടയാളപ്പെടുത്തിയ സവിശേഷ ദൃശ്യങ്ങളിലൂടെയാണ് ഹൃദ്യമായ ഈ അവതരണം കടന്നുപോയത്. ഡച്ച് ഇന്ത്യന്‍ ഫ്യുഷന്‍ ഡാന്‍സ്, ഡച്ച് സംസ്കൃതിയെ അവലംബിച്ച് ഉറൂബ് എഴുതിയ മുളകുവള്ളികള്‍ എന്ന കഥയുടെ തിയേറ്റര്‍ ആവിഷ്കാരം, മൈം, നിറങ്ങളെ അവലംബിച്ചുള്ള നൃത്താവിഷ്കാരം, കേരളീയ കലാരൂപങ്ങളുടെ ദൃശ്യസമന്വയം എന്നിവ വിളക്കിചേര്‍ത്തതാണ് ഡച്ച് കേരള ചരിത്രത്തിന്‍റെ ദൃശ്യാവിഷ്കാരം പൂര്‍ത്തിയായത്. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കേരള സൗഹൃതാരംഭം മുതല്‍ കേരള മുഖ്യമന്ത്രി നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ച് ഉടമ്പടികള്‍ക്ക് തുടക്കം കുറിച്ചത് വരെയുള്ള ചരിത്ര സാക്ഷ്യങ്ങളാണ് നെതര്‍ലാന്‍ഡ് രാജാവിനും രാജ്ഞിക്കും കേരള മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും മുന്നില്‍ കൊച്ചി താജ് മലബാറില്‍ അരങ്ങേറിയത്.

മുപ്പത് മിനുറ്റുള്ള അവതരണത്തെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചശേഷം, ഈ അവതരണം ഒരിക്കയതിലുള്ള ആഹ്ളാദവും നന്ദിയും രാജാവ് മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്ത് അറിയിച്ചു. വേദിയിലെത്തിയ രാജ്ഞി കലാസംഘത്തെ അഭിനന്ദനം അറിയിച്ചു. കലകളുടെ വൈവിധ്യങ്ങളിലൂടെ നൂറ്റാണ്ടുകളുടെ ചരിത്രം അവതരിപ്പിച്ച ദൃശ്യവിരുന്ന് ഈ സന്ദര്‍ശനവേളയിലെ മറക്കാനാവാത്ത അനുഭവമാണെന്ന് നെതര്‍ലാന്‍ഡ് സംഘം അഭിപ്രായപ്പെട്ടു. പൊതുഭരണ വകുപ്പിനുവേണ്ടി കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഒരുക്കിയ ഈ അവതരണത്തിന് സാക്ഷാത്കാരം നിര്‍വഹിച്ചത് നാടക ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂരും സംഘവുമാണ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this