Sunday, August 7, 2022

Quo vadis, Aida?

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Quo vadis, Aida?
Director: Jasmila Zbanic
Year: 2020
Language: Bosnian, English, Serbian, Dutch

വംശഹത്യയുടെ ചിത്രം എല്ലായിടത്തും അതിഭീകരമാംവിധം സമാനമായിരിക്കും. ബോസ്നിയന്‍ മുസ്ലിംകളെ സെര്‍ബിയന്‍ പട്ടാളം കൂട്ടക്കൊല ചെയ്ത സംഭവമാണ് സിനിമയുടെ ഇതിവൃത്തം.
ഐക്യരാഷ്ട്രസംഘടനയുടെ വിവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന അയ്ദ എന്ന ബോസ്നിയന്‍ അമ്മയുടെ കണ്ണുകളിലൂടെയാണ് സിനിമ കഥ പറഞ്ഞുപോകുന്നത്. അനേകം പുരുഷന്മാരും ആണ്‍കുട്ടികളും കൂട്ടക്കൊലക്ക് വിധേയമായിക്കൊണ്ടിരിക്കെ തന്റെ ഭര്‍ത്താവിനെയും മക്കളെയും അതില്‍ നിന്നും രക്ഷിക്കാന്‍ നടത്തുന്ന പ്രയത്നങ്ങളാണ് ഇതിവൃത്തം. സെബ്രനിക്ക ടൗണിലെ ബോസ്നിയക്കാരോട് സെര്‍ബിയന്‍ പട്ടാളം ചെയ്ത ക്രൂരകൃത്യങ്ങളുടെ പുനരാവിഷ്കരണമായി സിനിമ മാറുന്നു.
സിനിമയുടെ തലക്കെട്ടിന്റെ പരിഭാഷ ‘എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്, അയ്ദ?’ എന്നാണ്. എങ്ങോട്ടും പോകാനില്ല എന്ന സത്യം ഇന്ന് കുറേക്കൂടെ വലിയ അക്ഷരത്തില്‍ എഴുതിവെക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നിസ്സഹായമായ ഒരോര്‍മപ്പെടുത്തലാണ് ക്വോ വാദിസ്, എയ്ദ? എന്ന് വിലയിരുത്താം.
ജസ്മില സ്ബാനിക് സംവിധാനം ചെയ്ത സിനിമ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles