court

Published on

spot_imgspot_img

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Court
Director: Chaitanya Tamhane
Year: 2014
Language: Marathi, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി

സാമൂഹിക പ്രവര്‍ത്തകനും നാടന്‍ പാട്ടുകാരനുമായ നാരായണ്‍ കാംബ്ലെ അറസ്റ്റ് ചെയ്യപ്പെടുകയാണ്. തന്റെ പ്രതിഷേധ ഗാനങ്ങളിലൂടെ മാന്‍ഹോള്‍ തൊഴിലാളിയായ വാസുദേവ് പവാറിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതാണ് കുറ്റം. വിനയ് വോറ എന്ന അഭിഭാഷകനാണ് കാംബ്ലെക്ക് വേണ്ടി ഹാജറാവുന്നത്. ഒരു കോര്‍ട്ട്‌റൂം ഡ്രാമയായി മുന്നോട്ടുപോകുന്ന സിനിമ ഗവണ്‍മെന്റിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളും അതിലൂടെ അനാവരണം ചെയ്യപ്പെടുന്ന പ്രത്യയശാസ്ത്രങ്ങളെയും അവതരിപ്പിക്കുന്നു.
സാമൂഹികമായ അസമത്വം, തങ്ങളുടെ ശത്രുക്കളെ ഗവണ്‍മെന്റുകള്‍ നശിപ്പിക്കുന്ന വിധം, നീതിന്യായവ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സിനിമ ലളിതമായി അവതരിപ്പിക്കുന്നു. ഒരു കോര്‍ട്ട്‌റൂം ഡ്രാമ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നതൊന്നും തന്നെയല്ല കോര്‍ട്ട് എന്ന സിനിമ. ആടയാഭരണങ്ങളൊന്നും തന്നെയില്ലാതെ കോടതിമുറിക്കകത്തും അതിലുപരി പുറത്തുമുള്ള വ്യക്തികളുടെ ജീവിതത്തെ അവതരിപ്പിക്കുന്നു. അതിലൂടെ വ്യക്തികളല്ല, വ്യവസ്ഥയാണ് വില്ലനെന്ന് പറഞ്ഞുവെക്കുന്നു.
സംവിധായകനായ ചൈതന്യ തംഹാനെയുടെ ആദ്യത്തെ ഫീച്ചര്‍ സിനിമയായ കോര്‍ട്ട് ദേശീയ ചലച്ചിത്രപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this