Sunday, September 25, 2022

Liv & Ingmar

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Liv & Ingmar
Director: Dheeraj Akolkar
Language: English
Year: 2012

”ഞാനെന്റെ സ്വന്തമായ, എന്നാല്‍ അനഭിജ്ഞവും സ്വാര്‍ത്ഥവുമായ വഴിയിലൂടെ നിന്നെ പ്രണയിക്കുന്നു.
പലപ്പോഴും എനിക്കുതോന്നും, അക്രാമകമായ വഴികളിലൂടെ നീയെന്നെയും പ്രണയിക്കുന്നുവെന്ന്.
നമ്മള്‍ രണ്ടും പേരും ഭൗമികവും അത്യുത്തമമൊന്നുമല്ലാത്തതുമായ വഴികളിലൂടെ പരസ്പരം പ്രണയിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു.”

ഇംഗ്മാര്‍ ബര്‍ഗ്മാനെന്ന ലോകപ്രശസ്ത സ്വീഡിഷ് സംവിധായകന്റെ സിനിമകളിലെ സ്ഥിരപ്രതിഭ (Muse of the director) ആയിരുന്നു ലിവ് ഉള്‍മാന്‍. സംവിധായകന്‍-അഭിനേത്രി ബന്ധത്തിനപ്പുറം പ്രണയിതാക്കള്‍, ജീവിതപങ്കാളികള്‍, ആത്മസുഹൃത്തുക്കള്‍ എന്നിങ്ങനെ നിരവധി രീതികളില്‍ ജീവിതത്തിന്റെ പലഘട്ടങ്ങളില്‍ ബെര്‍ഗ്മാനും ലിവും തമ്മില്‍ ബന്ധം പുലര്‍ന്നുപോന്നിരുന്നു.
ലിവ് ഉള്‍മാന്റെ അനുഭവങ്ങളിലൂടെ ഇംഗ്മാര്‍ ബെര്‍ഗ്മാന്റെ എന്ന വ്യക്തി, കലാകാരന്‍, ജീവിതപങ്കാളി എന്നീ മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ലിവ്&ഇംഗ്മാര്‍ എന്ന ഡോക്യുമെന്ററിയിലൂടെ. ലിവിനെ സംബന്ധിച്ചിടത്തോളം ബെര്‍ഗ്മാന്റെ മേല്‍പ്പറഞ്ഞ മൂന്ന് സ്വത്വങ്ങളും കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതിന്റെ സങ്കീര്‍ണത പശ്ചാത്തലമാക്കിക്കൊണ്ട് വേള്‍ഡ് സിനിമാ മാസ്റ്ററോടൊത്തുള്ള തന്റെ അനുഭവങ്ങള്‍ ലിവ് പങ്കുവെക്കുന്നു.
ഇന്ത്യന്‍ സിനിമാപ്രവര്‍ത്തകനായ ധീരജ് അകോല്‍ക്കര്‍ ആണ് ഈ ഡോക്യുമെന്റി സിനിമ സംവിധാനം ചെയ്തത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ   എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

വായനാ വസന്തം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി എനിക്ക് പത്ത് വയസ്സുള്ളപ്പോഴായിരിക്കണം ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. 'ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ' എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക്...

Spencer

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Spencer Director: Pablo Larrain Year: 2021 Language: English 'നിങ്ങള്‍ക്കറിയാമോ? ഈ വീട്ടിലെ പൊടിപടലങ്ങള്‍ തീര്‍ച്ചയായും ഇവിടെ ജീവിച്ച മനുഷ്യരുടെ മരവിച്ച തൊലികള്‍ പേറുന്നുണ്ട്' 'The People's Princess' അഥവാ ജനങ്ങളുടെ രാജകുമാരി...
spot_img

Latest Articles