Conviction (2010)

Published on

spot_imgspot_img

ഹര്‍ഷദ്‌

Conviction (2010)
Director: Tony Goldwyn
Country: USA

ഒരു കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായ തന്റെ സഹോദരനെ രക്ഷിക്കാന്‍, അയാള്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് ഈ സിനിമ. തെളിവുകളെല്ലാം അയാള്‍ക്കെതിരാണെങ്കിലും നിരപരാധിയാണ് തന്റെ സഹോദരന്‍ എന്ന അവളുടെ ബോധ്യമാണ് ഈ സിനിമ. ഒടുവില്‍ അയാളെ നിരപരാധിയെന്ന് തെളിഞ്ഞ് കോടതി വെറുതേ വിടുമ്പോഴേക്കും വര്‍ഷം 18 കഴിഞ്ഞിരുന്നു. അതിനായി അവള്‍, ബെറ്റി നിയമം പഠിച്ച് വക്കീലാവുന്നു. കുടുംബം തകരുന്നു. എന്തിന് കൂടെനിന്നവരില്‍ പലരും ഇനി അയാള്‍ അപരാധി തന്നെയായിരുക്കുമോ എന്നു സംശയിക്കുന്നു. പക്ഷേ തളരാതെ നിയമത്തോടും സമൂഹത്തോടും പോരാടി അവള്‍ ഒടുവില്‍ സത്യത്തെ പുറം ലോകത്തിന് കാണിച്ചു കൊടുക്കുന്നു. ബെറ്റിയായും സഹോദരാനായും അഭിനയിച്ച Hilary Swank, Sam Rockwell എന്നിവരുടെ പ്രകടനം ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഈ സിനിമ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും സംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞാല്‍ കുറ്റം പറയാനാവില്ല. കാരണം ഇതും ഒരു നടന്ന കഥയാണ്. ഒരു യഥാര്‍ത്ഥ സംഭവം.. കാണുക… കാണിക്കുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this