Thursday, September 24, 2020
Home ലേഖനങ്ങൾ ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും

ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും

ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും എന്ന മട്ടിലുള്ള വാർത്തകളെക്കുറിച്ച് ഗൗതം രാജൻ എഴുതുന്നു.

 

സത്യം എന്ന സംഗതി ബോറാണ് പലപ്പോഴും. എഴുതുന്നവനും വായിക്കുന്നവനും. പോഷകഗുണമുള്ള ഭക്ഷണങ്ങൾ മിക്കതും നാവിന് രുചിക്കാത്തത് പോലെ തന്നെ. വ്യാജവാർത്തകൾ ആണെങ്കിൽ എരിവും പുളിയുമൊക്കെ ചേർത്തൊന്ന് പൊലിപ്പിക്കാം. തലക്കെട്ട് കണ്ടാൽ തന്നെ കേറി ക്ലിക് ചെയ്യാൻ തോന്നും.

ജനങ്ങളെക്കൊണ്ട് ഒരു നുണ വിശ്വസിപ്പിക്കുക എന്ന ദുരുദ്ദേശത്തിൽ എഴുതുന്ന വ്യാജവാർത്തകളെക്കുറിച്ചല്ല പറയുന്നത്. പെട്ടെന്നെത്തിക്കാനുള്ള തിടുക്കത്തിൽ തെറ്റിപ്പോവുന്ന വാർത്തകളെക്കുറിച്ചുമല്ല. മറിച്ച് , കുറച്ച് കാഴ്ചക്കാരെയും ക്ലിക്കുകളും കൂടുതൽ കിട്ടാൻ വേണ്ടി മനപ്പൂർവം മസാല തേച്ച് പിടിപ്പിച്ച്, കണ്ടാൽ കൗതുകം തോന്നുന്ന ഒരു മുഖം മൂടിയും കെട്ടി വെച്ച് തള്ളി വിടുന്ന വാർത്തകളെക്കുറിച്ചാണ്.

ഒരു മീഡിയ ഹൗസിന് ന്യൂസ് എന്നത് അടിസ്ഥാനപരമായി ഒരു ബിസിനസ് ആണ്. അതങ്ങനയെ ആവൂ. അത് കൊണ്ടാണ്, വ്യാജവാർത്തകളെ ചൂണ്ടിക്കാണിച്ച് മാധ്യമധർമം, ലേശം ഉളുപ്പ്, എന്നീ ലൈനിൽ ഉള്ള വിമർശനങ്ങൾ ഒന്നും എവിടെയും കൊള്ളാതെ പോവുന്നത്.

Clickbait വാർത്തകളുടെ കാര്യമെടുക്കാം. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും ചിത്രവും വെച്ചിറക്കിയ ന്യൂസ് ആർട്ടിക്കിളുകളിൽ കേറി വായിക്കുന്നവരധികവും പകുതിയെത്തും മുമ്പേ അതെഴുതിയവനെ ‘മ’യും ‘ക’യും ചേർത്ത് വിളിച്ചാവും exit ചെയ്യുന്നത്. പക്ഷെ എത്ര പേർ അതിൽ ക്ലിക്ക് ചെയ്തു എന്ന metric മാത്രമാണ് മീഡിയ നോക്കുന്നതെങ്കിൽ ഈ negative user experience മുഴുവൻ ആ വാർത്തയുടെ popularity ആയിട്ടാവും കണക്കാക്കപ്പെടുന്നത്.

ഇതിന്റെ ഒരു ക്ലാസിക് ഉദാഹരണം നോക്കാം. 2012 വരെ ഒരു വീഡിയോ എത്ര തവണ ക്ലിക്ക് ചെയ്യപ്പെടുന്നു എന്നത് നോക്കിയായിരുന്നു യൂട്യൂബ് അവരുടെ പ്ലാറ്റ്‌ഫോമിലെ വീഡിയോകൾ റാങ്ക് ചെയ്തിരുന്നത്. ആകർഷിക്കുന്ന തലക്കെട്ടും ചിത്രവും വെച്ച വീഡിയോകൾ കൂടുതൽ ക്ലിക് ചെയ്യപ്പെടുന്നു. അത്‌ കൊണ്ട് അവ കൂടുതൽ പ്രൊമോട്ട് ആവുന്നു. പക്ഷേ അത്തരം വീഡിയോകൾ പലതും ഉള്ളിലെ കണ്ടന്റ് ദരിദ്രമായത് കൊണ്ട് പകുതി പോലും കാണാൻ നിക്കാതെ വ്യൂവേഴ്‌സ് എക്സിറ്റ് ചെയ്യേണ്ട സ്ഥിതിയായിരുന്നു അന്ന്. Too much clicks, but too less user satisfaction. യൂട്യൂബ് എന്ന പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്ന user experience മൊത്തത്തിൽ താഴോട്ടാവുന്നു എന്ന് മനസ്സിലായി തുടങ്ങിയപ്പോൾ അവർക്ക് സ്ട്രാറ്റജി മാറ്റേണ്ടി വന്നു. എത്ര ക്ലിക്ക് കിട്ടുന്നു എന്നത് മാറ്റി, ഓരോ വീഡിയോയും എത്ര ശതമാനം സമയം exit ചെയ്യാതെ കാണുന്നു എന്നതിലേക്ക് അവരുടെ popularity index മാറ്റി. അതോടെ Clickbait വീഡിയോകൾക്ക് പകരം ക്വാളിറ്റി ഉള്ള കണ്ടന്റ് കൂടുതൽ പ്രൊമോട്ട് ആയി തുടങ്ങി. ഇങ്ങനെ പോസിറ്റീവ് ആക്കിയ popularity metrics മൂലം അവരുടെ മൊത്തം ബിസിനസും പല മടങ്ങായി.

https://www.businessinsider.in/…/T…/articleshow/47926715.cms

പറഞ്ഞ് വന്നത്, Clickbait news brings short term gain, but defenite long term pain for media business. കിട്ടുന്ന ക്ലിക്കുകളുടെ എണ്ണം മാത്രം നോക്കി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ എഴുതി വിടുന്നവരെ കാണുമ്പോൾ ഓർമ്മ വരുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ടയെടുക്കാൻ നോക്കിയവന്റെ കഥയാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ ചങ്ങാതിമാരേ. 🙏

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Download Android App.

Leave a Reply

Most Popular

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
%d bloggers like this: