Homeസിനിമഹലാലായി എല്ലാവർക്കും "ലൗ"

ഹലാലായി എല്ലാവർക്കും “ലൗ”

Published on

spot_imgspot_img

സിനിമ

ഹസ്ന യഹ്‌യ

ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത “സകരിയ”, “മുഹ്സിൻ പരാരി ” കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഹലാൽ ലൗ സ്റ്റോറി “, എന്ന സിനിമ ഏവർക്കും ആസ്വാദ്യവും കലാസാംസ്കാരിക മൂല്യങ്ങളിൽ അധിഷ്ടിതവുമായ ഒരു നല്ല ചലച്ചിത്രമാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും.

ഹുബ്ബ് അഥവാ ലൗ, സ്നേഹം എന്ന ഒരൊറ്റ വികാരത്തെ കലായോടാകട്ടെ, മനുഷ്യ ബന്ധങ്ങളിലാകട്ടെ,
സിനിമ എന്ന ദൃശ്യആവിഷ്കാരത്തിലൂടെ , അതിന്റെ ഏറ്റവും ഭംഗിയായതിലും വളരെ ലളിതമായും അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് സകരിയയുടെ വിജയം തന്നെയാണ്.

സ്വന്തം പരിസ്ഥിതിയിൽ നിന്നു കൊണ്ടുതന്നെ സകരിയ മനോഹരമായി കഥ പറഞ്ഞു തീർക്കുന്നു. സത്യത്തിൽ സംഘടനക്ക് വേണ്ടി കർമ്മങ്ങളെ ടിക് മാർക്കുകളിട്ട് സ്വയം വിലയിരുത്തുമ്പോൾ, തന്റെ ഒപ്പം കഴിയുന്ന സഹധർമ്മിണിയുടെ മനസ്സറിയാൻ കഴിയാതെ സിനിമക്കുള്ളിലെ സിനിമയിലെ നായകനിലൂടെ തൊട്ടറിഞ്ഞ ഏറെ സുപരിചിതരായ അടുത്തറിയുന്ന വക്തികൾ ചലചിത്രത്തിൽ ആദ്യം തൊട്ട് അന്ത്യം വരെ നിറഞ്ഞു നിൽക്കുന്നു.

hasna-yahya
ഹസ്ന യഹ്യ

സമൂഹത്തിൽ മാന്യന്മാരായി വിലസുന്ന പല വ്യക്തികളും സ്വന്തം ഭാര്യയോടും മക്കളോടും ആത്മാർത്ഥമായ സ്നേഹം, അല്ലെങ്കിൽ ഉള്ളുകൊണ്ടു ഉള്ളറിയാൻ ശ്രമിക്കാതെ, സംഘടനാപുസ്തകങ്ങളിലെ വാക്യങ്ങൾക്ക് അടിയിൽ ചുവപ്പു മഷി കൊണ്ടു അടയാളപ്പെടുത്തി ആ പുസ്തകം ജീവിക്കുന്ന കാലഘട്ടത്തിലെ ഡയറിക്കുള്ളിൽ വെച്ച് അതുമായി നേരെ സ്വർഗത്തിലേക്ക് പോകുമെന്ന് സ്വയം തീരുമാനിച്ചവരുടെ പൊള്ളയായ നാട്യങ്ങളെ, അല്ലെങ്കിൽ വാർപ്പു നിർമ്മിതികളെ പൊളിച്ചെഴുതാൻ കാണിച്ച ധൈര്യത്തിന് സകരിയക്കും തിരക്കഥാകൃത്തായ മുഹ്സിൻ പരാരിക്കും ഒരായിരം അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു.

സ്വന്തം ഭാര്യയെ ലൈംഗിക ആവശ്യത്തിനു മാത്രമല്ലാതെ തന്റെ നെഞ്ചോട് ചേർത്ത്, അവളുടെ ആവലാതികളും വേവലാതികളും കേൾക്കാനും പ്രണയത്തോടെ നെറുകയിൽ ചുംബിച്ചു സമാധാനം നല്കാനും എത്ര മലയാളി മുസ്ലിം പുരുഷന്മാർ ശ്രമിക്കുന്നുണ്ടന്നു അവരുടെ നെഞ്ചിൽ കൈവെച്ചു ചോദിക്കാൻ കഴിയുന്ന തരത്തിലുള്ള സിനിമക്കുള്ളിലെ സിനിമ അവസാനിക്കുന്നിടം, ഇണകൾക്കിടയിലെ ഹലാൽ ലൗവിനെക്കുറിച്ചുള്ള പുനർവിചിന്തനകൾക്കും വഴിയൊരുക്കുന്നുണ്ട് സംവിധായകൻ.

തീർച്ചയായും എനിക്കും,എനിക്കു ചുറ്റുമുള്ളവർക്കും പറയാനാകും ഇതിൽ ഞങ്ങളുടെ ജീവിതവുമുണ്ടെന്ന്. അതിനു കാരണം സകരിയയുടെ കാസ്റ്റിംഗ് തന്നെയാണ്. ആരും അതിൽ അഭിനയിക്കുന്നതായി തോന്നുന്നേയില്ല തൊട്ടായൽപ്പക്കങ്ങളിൽ നടക്കുന്നതുപോലെ അത്രമേൽ മനോഹരമായി അതിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷം ഗംഭീരമാക്കിയിരിക്കുന്നു.

സിനിമക്കുള്ളിലെ സിനിമാ സംവിധായകന്റെ ജീവിതം വരെ, പച്ചയായ അനുഭവങ്ങളുടെ നോവ് പകരുമ്പോഴും സ്വാഭാവികമായ മുഴുനീള ഹാസ്യത്തിലൂടെ യാതൊരു ഒരുമുഷിപ്പുമുളവാക്കാതെ കഥ നമ്മളെ തിരിച്ചറിവുകളുടെ വിശാലമായ ഒരു കാഴ്ച്ചപ്പാടിലേക്കു ഓരോ ആസ്വാദക ഹൃദയത്തേയും ആനയിച്ചു കൊണ്ടു പോകുന്നു.

പ്രകൃതി ചൂഷണം നടത്തുന്ന സാമ്രാജ്യത്ത മേൽക്കോയ്മകൾക്കെതിരെ ശബ്ദിക്കുന്ന തെരുവ് നാടകങ്ങളും, അമേരിക്കൻ പ്രസിഡന്റിന്റെ കോലം കത്തിക്കൽ, സമരമുഖങ്ങളിൽ ഉണ്ടാകുന്ന ചലനങ്ങളുടെ തനിപകർപ്പായി അനുഭവപ്പെടുന്നു.

ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത സിനിമ ഒന്നര ദിവസം കൊണ്ടു തന്നെ ഈ കൊറോണ സമയത്തും ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു.

കലയോടുള്ള അടങ്ങാത്ത പ്രണയം ഉള്ളിൽ നിറഞ്ഞു കവിയുന്നത് കൊണ്ടും കുട്ടിക്കാലം മുതലേ സിനിമയും മറ്റു കലകളും കൂടെയുള്ളത് കൊണ്ടും നന്മയുള്ള ഇത്തരം കാഴ്ച്ചകൾ ഇനിയും ഒരുപാട് മുന്നിൽ നിറയട്ടെ എന്നാഗ്രഹിക്കുന്നു. സിനിമക്കുള്ളിൽ നല്ല ചില ബിംബകല്പനകൾ ഉള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. കാരണം പോസ്റ്റർ ഒട്ടിക്കുന്നിടത്തു നിന്നാണല്ലോ സിനിമയുടെ ഒരു നിർണ്ണായക രംഗം ആരംഭിക്കുന്നത്. തേച്ചൊട്ടിക്കുക, പിന്നീടുള്ള ബോംബും മുട്ട ബജിയും പോലുള്ള ദൃശ്യങ്ങൾ ഇത്തരത്തിൽ വ്യത്യസ്ത അർത്ഥ തലങ്ങൾ നൽകുന്ന ധാരാളം ദൃശ്യ ബിംബങ്ങൾ സിനിമയിലുണ്ട്. സിനിമക്കുള്ളിലെ സിനിമയാണെന്നത് ഈ ഫാന്റസിയും റിയാലിറ്റിയും ഇടകലർത്തിപറയുമ്പോൾ മിക്കവാറും സിനിമകളിലോ മറ്റു എഴുത്തു സൃഷ്ടിക്കളിലോ അതിന്റെ ചേരുവ ചേരാതെ പോകാറുണ്ട്. ഇവിടെ വളരെ തന്മയത്വത്തോടെ ഭംഗിയോടെ ആ സിനിമക്കുള്ളിലെ സിനിമയും യഥാർത്ഥ ജീവിതവും ഇഴുകിചേർന്നു പോകുന്നതിൽ സകരിയ കാണിച്ച കൈ വിരുത് അഭിനന്ദനീയം തന്നെയാണ്. ഓരോ ഫ്രെയിമിനും നല്ല ഒരു പെയിന്റിംഗിന്റെ ആസ്വാദ്യത അനുഭവപ്പെടുന്നു. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു സിനിമ കൂടി നൽകി സംവിധായാകൻ സകരിയ ജനങ്ങളെ തൃപ്തിപ്പെടുത്തുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...