Sunday, October 17, 2021

ഹസ്ന യഹ്‌യ

എഴുത്തുകാരി |‌ മാധ്യമപ്രവർത്തക
വളാഞ്ചേരി, മലപ്പുറം

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ്‌ അലി. മാതാവ് കൂരിപ്പറമ്പിൽ അക്കരത്തൊടി അബ്ദുൽ ഖാദർ പാറമ്മൽ തിത്തിക്കുട്ടി എന്നിവരുടെ മകൾ ഫാത്തിമത്തു സഹ്‌റ.

വളാഞ്ചേരി വൈക്കത്തൂർ യു. പി സ്കൂൾ എടയൂർ ഐ.ആർ.എച് എസ്. തിരൂർക്കാട് ഇസ്ലാമിയ സ്കൂൾ എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. വളാഞ്ചേരി എം. ഇ എസ് കോളേജിൽ നിന്നും പ്രീഡിഗ്രി. വളാഞ്ചേരി മഹാത്മയിൽ ഡിഗ്രിപഠനം. പത്തനംതിട്ട മരാമൺ ടി. ടി.ഐ യിൽ നിന്നും ടി. ടി. സി യും കരസ്ഥമാക്കി.വളാഞ്ചേരി വെങ്ങാട് മജ്‌ലിസ് സ്കൂൾ, സഫ ഇംഗ്ലീഷ് സ്കൂൾ പൂക്കാട്ടിരി, ദുബൈ ആപ്പിൾ ഇന്റർനാഷണൽ ഇസ്ലാമിക്‌ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ടെലിവിഷൻ അവതാരക, ഇന്റർവ്യൂവർ പെണ്മഷി ത്രൈമാസികയുടെ അസോസിയേറ്റ് എഡിറ്റർ, തനിമ കലാ സാഹിത്യവേദിയുടെ മലപ്പുറം ജില്ലാ സംഘടനാ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിലും നവ സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു.

മണപ്പുറം സാംസ്കാരിക സദസ്സിന്റെ ഉപഹാരവും ആദരവും 2019ൽ ലഭിച്ചു. ഐ ആർ എച് എസ് ൽ നിന്നും ഗവണ്മെന്റിന്റെ സർഗ്ഗ പ്രതിഭാ ആദരം ലഭിച്ചു. വളാഞ്ചേരി ചെഗുവേര വെൽഫെയർ ഫൌണ്ടേഷന്റെ “മാധ്യമ അവതാരക രത്നം “എന്ന പുരസ്‌കാരം ലഭിച്ചു.

ആദ്യ പുസ്തകമായ “പ്രണയപൂർവ്വം പടച്ചോന് “എന്ന കവിതാ സമാഹാരം 2021 മാർച്ച്‌ 28നു പി. സുരേന്ദ്രൻ മാഷും പ്രശസ്ത യുവ സംവിധായകൻ സകരിയയും ചേർന്നു പ്രകാശനം ചെയ്തു.

ഭർത്താവ് എടപ്പാൾ കോലൊളമ്പ് സ്വദേശി യഹ്‌യ നരിയത്ത് വളപ്പിൽ, മകൻ മാഹിർ യഹ്‌യ, മകൾ മെഹറ യഹ്‌യ. സഹോദരങ്ങൾ ഷമീം അലി, ഫഹീം അലി.

മധുരം മരണം

ഹലാലായി എല്ലാവർക്കും “ലൗ”

 

വിലാസം :
ഹസ്ന യഹ്‌യ,
എം ആർ അപ്പാർട്മെന്റ്,
റൂം നമ്പർ 110,
വളാഞ്ചേരി, എടയൂർ പോസ്റ്റ്‌,
പിൻ കോഡ് 676552.
ഫോൺ നമ്പർ :6238557270.
email: hasnayahya@gmail.com

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ
email : profiles@athmaonline.in , WhatsApp : 9048906827Related Articles

ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )

കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായിക കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം,...

ആർ കെ അട്ടപ്പാടി

എഴുത്തുകാരൻ അട്ടപ്പാടി ‌‌‌‌‌‌‌| പാലക്കാട് മുഴുവൻ പേര്: രമേഷ് കുമാർ.കെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ "ഇരുള " ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ...

ശ്രീശോഭ്

എഴുത്തുകാരൻ എരവിമംഗലം | തൃശ്ശൂർ MA, LL.B, ജേർണലിസം PG ഡിപ്ലോമ. തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, ഗവ. ലോ കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ റിപ്പോർട്ടർ, തൃശ്ശൂർ ഐവറിബുക്ക്സിൽ എഡിറ്റോറിയൽ കൺസൽട്ടന്റ്, അയനം സാംസ്കാരിക വേദി...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe

Latest Articles

WhatsApp chat
%d bloggers like this: