ജലനിരപ്പുയരാൻ സാധ്യത; പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കൊച്ചി: ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്‌ ജലസേചന വകുപ്പ്‌ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂർ, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂർ മുൻസിപ്പാലിറ്റി, കരൂമാലൂർ, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂർ മുൻസിപ്പാലിറ്റി, ആലുവ മുൻസിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂർ കൂവപ്പടി ,മലയാറ്റൂർ, കാലടി ,കാഞ്ഞൂർ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തൻവേലിക്കര യുടെ ഭാഗമായ കോഴിതുരുത്ത്എന്നിവിടങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്‌.

ജലാശയങ്ങളുടെ അരികിൽ പോകുന്നതും മലയോരമേഖലകളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *