മഴ കനക്കുന്നു, സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

സർക്കാർ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക…

മലപ്പുറം ജില്ലയിൽ നാല് സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടൽ, കാളിക്കാവ്, നിലമ്പൂർ, മമ്പാട് എന്നീ സ്ഥലങ്ങൾ ഒറ്റപ്പെട്ടു, ഇവിടങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുന്നു. കടലുണ്ടി പുഴ കര കവിഞ്ഞ് ഒഴുകുന്നു.

നാലു ദിവത്തേക്കെങ്കിലുമുള്ള കുടിവെള്ളം കരുതുക. പവർ ബാങ്ക്, ടോർച്ച്, എമർജൻസി, എന്നിവ ചാർജ് ചെയ്ത് വെക്കുക. മരം മുറിക്കുന്ന മെഷീൻ, ജനറേറ്റർ, വലിയ ലൈറ്റുകൾ, വലിയ കയർ എന്നിവ കൈവശമുള്ളവർ വില്ലേജ് ഓഫീസിൽ റിപോർട്ട് ചെയ്യൂക. JCB ഉൾപ്പെടെയുള്ള മണ്ണുമാന്തി യന്ത്രങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക. ആംബുലൻസ്, ഫയർ ഫോർസ്, പോലീസ്, KSEB തുടങ്ങിയവയുടെ നമ്പറുകൾ കൈവശം വെക്കുക. സ്കൂളുകൾ, മദ്രസകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ ക്യാമ്പുകളായി പ്രവർത്തിക്കാൻ സജ്ജമാക്കുക.

സർക്കാർ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക…

Leave a Reply

Your email address will not be published. Required fields are marked *