HomeUncategorizedസഹായമെത്തിക്കാം യേശുദാസ് കൊയിലാണ്ടിക്ക്

സഹായമെത്തിക്കാം യേശുദാസ് കൊയിലാണ്ടിക്ക്

Published on

spot_imgspot_img

“അടുത്തത് ഗാനം…. യേശുദാസ് കുട്ടപ്പൻ”
ഇതാരെടാ ഇവിടെ ഒരു യേശുദാസ് എന്ന അമ്പരപ്പോടെ നോക്കുമ്പോൾ
അല്പം കറുത്തു തടിച്ചു സുമുഖനായ ഒരു പത്താം ക്ലാസുകാരൻ ഞങ്ങൾക്കിടയിലൂടെ മുന്നോട്ടു ചെന്നു. ഒട്ടും പരിഭ്രമം ഇല്ലാതെ അയാൾ പാടിത്തുടങ്ങി.

പേരിനോട് പൂർണ്ണമായും നീതി പുലർത്തിക്കൊണ്ട്, മൈക്കില്ലാതെ, മ്യൂസിക്കിന്റെ അകമ്പടി ഇല്ലാതെ ഒഴുകിയെത്തിയ ആ ശബ്ദമാധുരിക്ക് മുന്നിൽ അക്ഷരാർത്ഥത്തിൽ എല്ലാവരും അമ്പരന്നിരുന്നുപോയി!

37 വർഷങ്ങൾക്ക് മുമ്പ് കൊയിലാണ്ടി അപ്സര ആർട്‌സ് കോളേജിലെ നവമി ആഘോഷ പരിപാടിയിൽ കേട്ട അതേശബ്ദം ഒട്ടും ഇടർച്ചയില്ലാതെ അതേ മുഴക്കത്തോടെ വീണ്ടും കേട്ടത് ഈയിടെ ഫ്ളവേഴ്‌സ് ചാനലിലെ കോമഡി ഫെസ്റ്റിവലിൽ ആണ്. അവതാരകനും ജഡ്ജസും കാണികളും അത്ഭുതത്തോടെ ആദരവോടെ ആസ്വദിച്ചിരുന്ന പരിപാടി.

അനുഗ്രഹീതമായ ശബ്ദവും അസൂയ തോന്നിക്കുന്ന ആലാപനഭംഗിയും ഉണ്ടായിട്ടും കൈപിടിച്ചുയർത്താൻ ആളില്ലാഞ്ഞത് കൊണ്ട് ഗാനമേള വേദികളിൽ ഒതുങ്ങിപ്പോയ വലിയൊരു കലാകാരനാണ് യേശുദാസ് കൊയിലാണ്ടി. ഗുരുക്കന്മാർ ഇല്ലാതെ, പാട്ടു പഠിക്കാതെ സംഗീതത്തിന്റെ ഹൃദയമറിഞ്ഞു പാടുന്ന അസാധാരണ പ്രതിഭ.

പ്രശസ്ത ഗായകനായ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ഒപ്പം പത്തു വർഷത്തോളം വേദികളില്‍ നിറഞ്ഞു നിന്ന ഇദ്ദേഹം, കോഴിക്കോട് സമൂറൻസ്, വോയ്‌സ് ഓഫ് കാലിക്കറ്റ്, വിക്ടറി വോയിസ്, തേജ് ബാൻഡ് എന്നീ ട്രൂപ്പുകൾക്ക് വേണ്ടിയും പാടിയിട്ടുണ്ട്. കലാരംഗത്ത് ഉയരങ്ങളിൽ എത്താൻ പലപ്പോഴും കഴിവ് മാത്രം പോര സാമർഥ്യവും വേണമല്ലോ.

ഭാര്യയും മകളുമൊത്ത് കണ്ണൂരിലെ ഒരു വാടക വീട്ടിൽ കഴിയുന്ന ഇദ്ദേഹത്തിന് രണ്ടു തവണ ഹൃദയാഘാതം വന്നതിനാൽ ഡോക്ടർമാർ സർജറിക്ക് നിർദേശിച്ചിരിക്കുകയാണ്.

പാട്ടല്ലാതെ മറ്റൊന്നും സമ്പാദ്യമായില്ലാത്ത ഈ വലിയ കലാകാരന് താങ്ങാനാവുന്നതല്ല ശസ്ത്രക്രിയാ ചെലവ്.

കൊയിലാണ്ടിയുടെ പ്രിയങ്കരനായ ഈ പാട്ടുകാരനെ സഹായിക്കാൻ നാട്ടുകാരായ സഹൃദയർ ചേർന്ന്, നഗരസഭാ അധ്യക്ഷൻ അഡ്വ Kസത്യൻ ചെയർമാനും Cഅശ്വനി ദേവ് ജനറൽ കൺവീനറും, KM നജീബ് ട്രഷററുമായി
ഒരു കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്.

പ്രശസ്തരായ കലാകാരൻമാരെ അണിനിരത്തി ‘മധുരഗീതങ്ങൾ’ എന്ന പേരിൽ ഓഗസ്റ്റ് 3 ന് വൈകീട്ട് കൊയിലാണ്ടി ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നതിന് പുറമെ സഹൃദയരായ മനുഷ്യസ്നേഹികളിൽ നിന്ന് സഹായം പ്രതീക്ഷിച്ചു കൊണ്ട് ഒരു A/C ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇടർച്ചയില്ലാതെ, ശ്രുതി ചോരാതെ, താളം തെറ്റാതെ ഈ കലാകാരന്റെ ഹൃദയം മിടിക്കട്ടെ. ഇനിയും ഒരുപാട് പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ.

ആദ്യ കമന്റിൽ ഫ്ളവേഴ്‌സ് പ്രോഗ്രാമിന്റെ ലിങ്ക് ഉണ്ട്. അത് കണ്ടാൽ തീർച്ചയായും നമുക്ക് ഇദ്ദേഹത്തെ സഹായിക്കാതിരിക്കാൻ ആവില്ല.

A/C details

Name of the Account-

Koyilandy yesudas chikithsa sahaya committee

Account number
0757053000004809

IFSC code
SIBL0000757
South Indian Bank
Koyilandy Branch

Branch address-
City Bazar shopping mall
Kannur road, Koyilandy
Kozhikode 673305

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...