Thursday, September 24, 2020
Home സിനിമ പരമസമാധിപ്പാതയിലെ ആകാംക്ഷാപ്പൂക്കൾ

പരമസമാധിപ്പാതയിലെ ആകാംക്ഷാപ്പൂക്കൾ

‘Her’ എന്ന Spike Jonze സിനിമയെ മുൻനിർത്തി സനൽ ഹരിദാസ്, കൃപ എന്നിവർ ചേർന്നെഴുതിയ ലേഖന പരമ്പര പൂർണമാകുന്നു. അവസാന ഭാഗം വായിക്കാം…

പകരം വയ്ക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ആദേശ യുക്തികളുടേതാണ് നിർമ്മിത ബുദ്ധി. അതിനെ രൂപപ്പെടുത്തിയ ആവശ്യവും സാഹചര്യവും ഏതായിരുന്നാലും, പ്രസ്തുത ഘടനയുടെ പ്രയോഗസാധ്യതകൾ ഉദ്ദിഷ്ട സന്ദർഭങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതല്ല. Assist ചെയ്യുവാൻ പര്യാപ്തമായ ഒരു സ്വരൂപഘടന സൃഷ്ടിച്ചെടുക്കുകയാണ് AI വികാസത്തിന് പ്രഥമമായ ഉദ്ദേശം. അടിമയുക്തികളെ അതിശയിക്കുവാൻ നിർമ്മിതബുദ്ധികളുടെ അനശ്വരതാസ്വഭാവം പ്രേരണയാകാം എന്നത് ഒരു സംഭവ്യത തന്നെ. പ്രാതിനിധ്യപരമായി നിർമ്മിത യുക്തി പലതിലേക്കും കടന്നും കയറിയും പരന്നു കിടക്കുന്നു. മനുഷ്യൻ- സംസ്കാരം എന്ന ബാന്ധവത്തിലെ പരിണാമം പോലെ അത് അതിനുള്ളിൽ തന്നെയും സാന്ദർഭികമായും മാറിക്കൊണ്ടിരിക്കുന്നതാണ്. ഇവയുടെ എല്ലാ ആദേശക്ഷമതകളും problematic substitutions ആയി തുടരുകയും ചെയ്യുന്നു.

സ്വന്തമാക്കുക, തിരിച്ചറിയപ്പെടുക, തൃപ്തമാക്കുക മുതലായ ആകാംഷകൾ ആധുനിക മനുഷ്യസ്വഭാവത്തിൽ നിലീനമാണ്. തിയോഡോറിയൻ Archetype ഇങ്ങനെ പ്രവർത്തിക്കുന്നു. യുഗങ്ങളായി ചില സാംസ്കാരിക ശിക്ഷണങ്ങൾ പെരുക്കിയെടുത്ത മാനസിക ശീലങ്ങളാണിവ. ജൈവികമെന്ന ഭാവത്തിൽ അവ അസംതൃപ്ത സംഘർഷങ്ങളായി തുടരുന്നു. ഈ വിടവിലാണ് ജൈവികമല്ലാത്ത, പരിണാമത്തിന്റെ കടമ്പകൾ കടക്കാത്ത substitute കളെ ഒരു നിശ്ചിത സ്ഥലകാലികതയിൽ നിർമ്മിച്ചെടുക്കുവാൻ ശ്രമിച്ചിട്ടുള്ളത്. പഞ്ചേന്ദ്രിയ അനുഭവങ്ങളും അവയെത്തുടർന്ന് അപഗ്രഥിത ബോധ്യങ്ങളും ആരോപിച്ച് ഭൗതിക- മാനസിക വ്യാപാരങ്ങൾ പരസ്പര ധാരണയോടെ പ്രവർത്തിച്ചു തുടങ്ങുന്നു. Her എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നിയത രൂപഭാവങ്ങൾ ഇല്ലാത്ത, സാന്നിധ്യ ധാരണകളെ കീഴ്മേൽ മറിക്കുന്ന, കേവലം ശബ്ദംകൊണ്ട് ഇതര Sense കളെ സാധൂകരിക്കുന്ന, ആശയമോ വസ്തുവോ മാത്രമല്ലാത്ത Entity വാസ്തവത്തിൽ ഒരു ധാരണ തന്നെയാണ്. Uncanny അന്തരീക്ഷത്തെ ഇവിടെനിന്ന് പാടേ ഒഴിവാക്കുന്നത് സാങ്കേതികതയുടെ ശബ്ദ ദൃശ്യ സാന്നിധ്യമാണ്. മറിച്ചുള്ള വിചാരത്തിന് സാധ്യതയുണ്ട് എന്നു മാത്രം.

her-movie-still

മനുഷ്യനെ, അലട്ടലുകൾ ഒഴിഞ്ഞ ‘പരമമായൊരു സമാധിയിൽ’ എത്തിക്കാനുള്ള അന്വേഷണങ്ങളുടെ പ്രതിനിധാനം ഇവിടെയുണ്ട്. അവയിൽ പ്രണയത്തിന്റെ ഇടം വളരെ മഹത്വവൽക്കരിക്കപ്പെട്ടതുമാണ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രം കൈമാറ്റം ചെയ്യാൻ കഴിയുന്നത് എന്ന ലേബലിൽ ഉള്ള ഉൽപ്പന്നങ്ങൾക്ക് വിലയേറും. പ്രണയവും ഇതര വികാരങ്ങളും ഭാഷാസിദ്ധിയും ഇതര സംവേദനങ്ങളും എല്ലാം ഈ ഗണത്തിൽ പെടുന്നു. അദൃശ്യമായ ചില കീഴ്പ്പെടുത്തലുകൾ ഇപ്രകാരം സംഭവിക്കാം. വ്യക്തിയെ വിവരങ്ങളും ദത്തങ്ങളുമായി മാറ്റി വായിക്കാം. ശരീരപരമോ വൈകാരികമോ ആയ അധീശത്വത്തെക്കാൾ ഇക്കാലം മുതൽ മുന്നോട്ട് ഇത് പ്രസക്തമാണ്. സാക്ഷാത്കാരങ്ങളുടേയും സംതൃപ്തിയുടേയും അങ്ങേയറ്റത്ത് ഏതോ പരമമായ ഒന്നേയൊന്ന് മാത്രമാണുള്ളത് എന്ന പ്രബല വിചാരം മൂലം മുതലാളിത്തം വിറ്റഴിക്കുന്ന പ്രണയവും മഹത്വവൽക്കരിക്കുന്ന ഒറ്റയിണ എന്ന അതീന്ദ്രിയതയും തമ്മിലിണങ്ങാതെ കിടക്കുന്നു.

പുതിയതിനോടുള്ള പൊതുവായ ആകാംക്ഷ ബന്ധങ്ങളിൽ ഭീതിതമായ രൂപത്തിൽ മറഞ്ഞു കിടക്കുന്നുണ്ട്. ശരീരപരമായ സാമൂഹിക ബോധങ്ങളെ കാലം ക്രമേണ ശിഥിലീകരിക്കയും ചെയ്യുന്നു. ശൈഥില്യത്തിന്റെ ഒരു സവിശേഷ സന്ദർഭത്തിൽ അസഹനീയമായ പ്രതികരണങ്ങൾ സംഭവിക്കയും ചെയ്യുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യക്തിയെ തേടിയുള്ള കടന്നുപോക്ക് പ്രതിവസ്തുഭിന്നമായ പലതിലേക്കും നീളുന്ന നിരന്തരാന്വേഷണങ്ങളുടെ തുടർച്ച മാത്രമാണ്. ഈ post spiritual ധാരണയ്ക്ക് പിന്നിൽ മാത്രമാണ് ‘ബുദ്ധി വിപണി’ ഇപ്പോഴും പ്രവർത്തിക്കുന്നത്.

her-movie-still-02

ഒരു പൊതു ഡാറ്റാ സംവിധാനത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കൂട്ടിക്കെട്ടപ്പെടുന്ന ഓരോ ജീവിയും ഡാറ്റയായി മാറുക തന്നെ. ആ ഇടത്ത് നടക്കുന്ന കൈമാറ്റ സംവിധാനത്തിൽ പലതും വാങ്ങാൻ ചിലത് കൊടുക്കേണ്ടിവരും. State എന്നോ Power എന്നോ വ്യവസ്ഥ എന്നോ വിവക്ഷയുള്ള കേന്ദ്രിതത്വത്തിന്റെ ഉപകരണങ്ങൾ രൂപപ്പെടുത്തുന്നത് ഇപ്രകാരമാണ്. അവിടെ ഒരാൾ അന്വേഷിക്കുന്നവയിൽ നിന്ന് ആഗ്രഹിക്കുന്നവ നിർദ്ധാരണം ചെയ്ത് എത്തിക്കുന്ന യാന്ത്രിക യുക്തി ശക്തമായി പ്രവർത്തിച്ചു വരുന്നു. താല്പര്യങ്ങൾ ഡാറ്റയാകുന്നതിന്റെ അടുത്ത പടിയിൽ സൂക്ഷ്മ വൈകാരികതകൾ, ഭാഷാർജ്ജനം, ഭാവന തുടങ്ങി പലതും ഉൾപ്പെടാം. സ്വയം വളരാൻ ബാധ്യസ്ഥരായ നിർമ്മിത ബുദ്ധികൾ ഇപ്രകാരമുള്ള സകല സൂക്ഷ്മാംശങ്ങൾ വരെയും അന്വേഷണം തുടരുകയാണ്. അവയ്ക്ക് കണ്ടുപഠിക്കാൻ ഒരു പരീക്ഷണശാല തന്നെയാണ് ജൈവ ബുദ്ധികൾ എന്ന് സാരം. വാസ്തവത്തിൽ ഇപ്രകാരം ഒരു ഉപരിവായന Her അടയാളപ്പെടുത്തുന്നു. എത്രമേൽ മഹത്വവൽക്കരിച്ചാലും, ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവ അല്ലാതിരിക്കെ അവ സാധ്യമായ പരിണാമത്തോട് ഉന്മുഖമായിരിക്കും. നിയത സാധ്യതകൾ അതിലംഘിക്കും വരെ.

സമൂഹത്തിൽ പൊതുവായ പലതിനോടും മറുതലിച്ച് സ്വയം ഏകാകിയായി മാറുന്ന വ്യക്തി. അവിടെ Normal/abnormal എന്ന ഹിതകരം/അല്ലാത്തത് ദ്വന്ദ്വം നിശ്ചയിക്കുന്നത് ഭൂരിപക്ഷ മുൻവിധികൾ മാത്രമാണ്. തിയോഡോർ ശീലക്കാർ നിശ്ശബ്ദത പാലിക്കുന്നു. Her അന്വേഷണങ്ങൾ ആരംഭിക്കുകയും.

sanal-krupa

അറിവിനുള്ളിൽ എല്ലാറ്റിനെയും നിർവ്വചിച്ച് ഒതുക്കുവാൻ ശ്രമിക്കുമ്പോൾ വ്യവസ്ഥകളുടെ ആന്തര വൈവിധ്യങ്ങൾ അവഗണിക്കപ്പെടുന്നു. സിദ്ധാന്തം കൊണ്ട് പ്രവർത്തിക്കുന്നവയെ മാത്രം തേടിപ്പിടിച്ച് പ്രതിഷ്ഠാപനം ചെയ്യുന്നതോടെ അനവധി പ്രാവർത്തിക ധാരണകൾ മണ്ണടിഞ്ഞു പോകുകയാണ് പതിവ്. ഒരുപക്ഷേ, മറ്റനേകം സാംസ്കാരിക സന്ദർഭങ്ങളിൽ തിയോഡോറും അയാളുടെ ‘Her ‘ ഉം രൂപഭേദങ്ങളോടെ ചില പരിചിത സാഹചര്യങ്ങളായി മാറിമറിഞ്ഞു കിടക്കുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

Leave a Reply

Most Popular

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
%d bloggers like this: