ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2019-20 ലേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷയുടെ മാതൃക www.dhsekerala.gov.in -ൽ ലഭ്യമാണ്.  നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ഹയർസെക്കൻഡറി ഡയറക്ടർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്‌സ്, ശാന്തി നഗർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ 22-ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.  നിശ്ചിത മാതൃകയിൽ അല്ലാതെയും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.  അപേക്ഷകൾ അയക്കുന്ന കവറിനു പുറത്ത് ‘സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം’ എന്ന് രേഖപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *