HomeTHE ARTERIASEQUEL 17സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

Published on

spot_imgspot_img

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ജോയ്സൺ പി. ഡി

തലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി മനസ്സിലാക്കാതെ അഥവാ അതിനെ പിൻപറ്റി ചരിത്രപഠനം നടത്തിവന്നവരാണ്. ചിലർക്ക് ഇതു കേവലം ഒരു പഠനത്തിൽ വന്നൊരു ക്രമക്കേടോ, തെറ്റോ ആയിരിക്കാം. പക്ഷേ ഒരുപാട് തലമുറകളെ തന്നെ കബളിപ്പിച്ച ഈ പാതകം വഴിതെറ്റിച്ചത് ഒരു കൂട്ടം ചരിത്രവിദ്യാർത്ഥികളെയും, ചരിത്രപഠനത്തിൽ തല്പര്യമുള്ളവരെയുമാണ്. നമ്മളടക്കം പഠിച്ച പാഠപുസ്തകങ്ങളിൽ ഈ തെറ്റു ഇന്നും തിരുത്താനാവാത്ത തരത്തിൽ പുതിയ തലമുറയും പഠിച്ചു പോരുകയാണ് എന്നതാണ് വിഷമകരം. ഇനി നമുക്ക് നേരിട്ട് വിഷയത്തിലേക്ക് പോവാം. മേൽപ്പറഞ്ഞപ്പോലെ കേരളചരിത്രത്തിലെ കീർത്തികേട്ട രണ്ടു രാജാക്കൻമാരുടെ ചരിത്രത്തിലാണ് പറയാൻ പോകുന്ന സംഭവം ബന്ധപ്പെട്ടുകിടക്കുന്നത്.

മാർത്താണ്ഡവർമ്മയും, സാമൂതിരി രാജയും വ്യത്യസ്ത കാലഘട്ടങ്ങളിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് ചരിത്രത്തിൽ തിളങ്ങി നിന്നവരാണ്. കേരളത്തിന്റെ തെക്കുദേശമായ ഇന്നത്തെ നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം വരെ നീണ്ടുകിടന്ന തിരുവിതാംകൂർ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് 1729 ൽ സ്ഥാനാരോഹണം ചെയ്ത അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ . തന്റെ ഭരണകാലയളവിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട അദ്ദേഹം എല്ലാം വളരെ തന്ത്രപൂർവ്വമായി നേരിടുകയും തന്റെ തിരുവിതാംകൂറിനെ വലിയൊരു നാട്ടുരാജ്യമാക്കി തീർക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ 1742 – 1756 കാലയളവിലെ കായംകുളം, കൊല്ലം, അമ്പലപ്പുഴ, തെക്കുകൂർ, വടക്കുംകൂർ യുദ്ധങ്ങൾ, പിന്നെ 1750 ലെ തന്റെ രാജ്യം കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് സമർപ്പിച്ച തൃപ്പടിദാനം ചടങ്ങ് തുടങ്ങീയവയെല്ലാം നമുക്ക് പലർക്കും അറിയാവുന്നതാണ്. അതേപ്പോലെ തന്നെ കേരളത്തിന്റെ മഹാഭൂരിഭാഗവും ഭരിച്ചുപോന്ന 13 ആം നൂറ്റാണ്ടുമുതൽ തങ്ങളുടെ സ്വാധീനമുറപ്പിച്ച മറ്റൊരു രാജവംശമായിരുന്നു സാമൂതിരി രാജാക്കൻമാരുടെ നെടിയിരുപ്പ് സ്വരൂപം. സാമൂതിരി എന്നാൽ ഒരു പദവിയാണ്. അതിൽ മാനവേദൻ, മാനവിക്രമൻ, വീരരായൻ തുടങ്ങി തങ്ങളുടെ നഷത്രങ്ങൾ, കോവിലകങ്ങൾ എന്നിവയുടെ നാമങ്ങളിലാണ് ഒരോ സാമൂതിരിമാരും അറിയപ്പെട്ടിരുന്നത്. സമുദങ്ങളുടെ രാജാവ്, മല മുതൽ അലയാഴിവരെയുള്ള ദേശങ്ങൾക്ക് അധിപനായ കുന്നലകോൻ, വാസ്കോഡ ഗാമ എന്ന ആദ്യ പോർട്ടുഗീസ് നാവികനെ എതിരേറ്റ രാജാവ്, മാമാങ്കത്തിലെ മഹാരാജാ എന്നിങ്ങനെയുള്ള വിശേഷണങ്ങളാൽ പ്രസിദ്ധനായ സാമൂതിരിയെ പലർക്കും പരിചിതമാണ്. ഈ രണ്ട് മഹാപ്രതാപശാലികളിൽ വിവേചനപരമായ രീതിയിൽ അർഹനായ ഒരുവനെ ഒഴിവാക്കി മറ്റൊരാളെ വാഴ്ത്തിപ്പോന്ന ഒരു തെറ്റായ ചരിത്രപഠനത്തെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

1741 ലെ കുളച്ചൽ യുദ്ധത്തിൽ നിന്ന്
1741 ലെ കുളച്ചൽ യുദ്ധത്തിൽ നിന്ന്

നമ്മൾ ചരിത്രത്തിനോട് അഥവാ ചരിത്രപഠനത്തിനോട് ഇഷ്ടം കൂടുന്നതിനും മുൻപേ, കൃത്യമായി പറഞ്ഞാൽ കുട്ടിക്കാലം മുതൽക്കേ കേൾക്കുന്ന ഒരു സംഭവമാണ് “കുളച്ചൽ യുദ്ധം” . ഈ യുദ്ധത്തെ ഏഷ്യയിലെ ആദ്യത്തെ ഒരു നാട്ടുരാജ്യത്തിന്റെ, യൂറോപ്പ്യൻ ശക്തിക്കു മേലുള്ള വിജയമായി ആഘോഷിച്ചു വരുന്നു. ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുളച്ചൽ എന്ന കടൽ തീരമാണ് ഈ യുദ്ധം അരങ്ങേറിയ സ്ഥലം. 1741 ആഗസ്റ്റ് 10 നു നടന്ന ഈ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം വിജയിക്കുകയും 29 ഓളം ഡച്ച് ഓഫീസർമാർ അടങ്ങുന്ന സംഘത്തെ കീഴടക്കുകയും ചെയ്തു. ഇവരിലൊരാളായ ഡിലനോയ് പിന്നീട് മാർത്താണ്ഡവർമ്മയുടെ പ്രിയപ്പെട്ട സുഹ്യത്ത് ആവുകയും, ശേക്ഷം തിരുവിതാംകൂർ സൈന്യത്തിനെ യൂറോപ്പ്യൻ രീതിയിൽ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. പക്ഷേ ഈ യുദ്ധത്തെ ഏഷ്യയിലെ ഒരു നാട്ടുരാജ്യത്തിന്റെ യൂറോപ്പ്യൻ ശക്തിക്കുമേലുള്ള ആദ്യ വിജയമായി കാണുന്നതാണ് തെറ്റ്. ഇവിടെയാണ് ഞാൻ മേൽപ്പറഞ്ഞതുപോൽ സാമൂതിരിയുടെ ചരിത്രത്തെ മറന്നുകൊണ്ടുള്ള ചരിത്രവഞ്ചന സ്ഥാനം പിടിക്കുന്നത്. ഒരു പക്ഷേ സാമൂതിരി ചരിത്രം അത്രയും ആഴത്തിൽ പോയി നോക്കാൻ അധികമാരും ശ്രമിക്കാത്തതാകാം ഇങ്ങനൊരു പിഴവ് ചരിത്രപഠനത്തിൽ സംഭവിക്കാൻ കാരണം.

ശരിക്കും ഇന്നലെയുടെ താളുകൾ മറിച്ചുനോക്കിയാൽ നമുക്ക് മേൽപ്പറഞ്ഞ മാർത്താണ്ഡവർമ്മയുടെ വിജയത്തിനും വർഷങ്ങൾക്കു മുൻപേ ഇതേ നേട്ടം നേടിയ വേറെ ഒരുപാട്‌ രാജാക്കൻമാരെ കാണാം. ആ കൂട്ടത്തിൽ പൊതുവർഷത്തിനു മുൻപ് 305 ൽ ഗ്രീക്ക് മാസിഡോണിയൻ ജനറലായ സെലുക്കസിനെ തോൽപ്പിച്ച ചന്ദ്രഗുപ്ത മൗര്യനുണ്ട്, 1616 ൽ പോർട്ടുഗീസുകാരെ ജാഫ്നയിൽ വെച്ചു നടന്ന യുദ്ധത്തിൽ കീഴ്പ്പെടുത്തിയ രഗുനാഥനായക് എന്ന മധുരനായിക്കർ രാജാവുമുണ്ട്. ഇവരെയെല്ലാം മറിക്കടന്ന് ഒന്നല്ല മറിച്ച് ഒന്നിലധികം യൂറോപ്യൻ ശക്തികളെ തോൽപ്പിച്ച ഒരു രാജവംശമാണ് സാമൂതിരിമാരുടെത്. കേരളദേശത്ത് ഇത്തരത്തിലൊരു അംഗീകാരത്തിനു അർഹനായൊരാളുള്ളപ്പോൾ അതു മറ്റൊരാൾക്കു നൽകുന്നത് ഉചിതമല്ല.

ചാലിയം കോട്ടയുടെ അവശിഷ്ടങ്ങൾ
ചാലിയം കോട്ടയുടെ അവശിഷ്ടങ്ങൾ

കൂടുതൽ വ്യക്തമായി പറഞ്ഞാൽ മാർത്താണ്ഡവർമ്മ തന്റെ 1741 ലെ കുളച്ചൽ യുദ്ധം നേടുന്നതിനും 170 വർഷം മുൻപേ, സാമൂതിരി രാജാ മാനവിക്രമൻ 1571 ൽ നടന്ന ചാലിയം യുദ്ധത്തിൽ പോർട്ടുഗീസുകാരുടെ നല്ലൊരു സേനയെ അവരുടെ കോട്ട തകർത്ത് നീരുപാധികം കീഴ്പ്പെടുത്തിയിരുന്നു. ഈ യുദ്ധത്തിൽ സാമൂതിരി തകർത്ത ചാലിയം കോട്ടയുടെ മരവും കല്ലും ഉപയോഗിച്ചാണ് ഇന്നത്തെ കോഴിക്കോടെ മിഷ്ക്കാൽ പള്ളി പണിക്കഴിപ്പിച്ചിട്ടുള്ളത്. ഇന്നും നമുക്ക് കാണാം, ഒരു കാലത്ത് പോർട്ടുഗീസുകാരുടെ മലബാറിലെ പ്രധാന ശക്തിയായ പറങ്കികോട്ടയുടെ അവശിഷ്ടങ്ങൾ ചാലിയം തീരത്ത്. യുദ്ധത്തോടെയാണ് പറങ്കികൾ കോഴിക്കോട് വിട്ടൊഴിഞ്ഞ് കൊച്ചിയിലേക്ക് പിൻവാങ്ങുന്നത്. ശേക്ഷം ഫുർത്താഡോന്റെ കാലത്താണ് അവർ തിരിച്ചു സാമൂതിരിദേശം കാണുന്നത്. ഈ യുദ്ധം മാത്രമല്ല, 1662 ൽ കൊടുങ്ങല്ലൂരിൽ വെച്ചു നടന്ന യുദ്ധത്തിൽ അശ്വാതിതിരുന്നാളും, 1663 ൽ കൊച്ചിയിൽ വെച്ചു നടന്ന യുദ്ധത്തിൽ പൂരാടം തിരുന്നാളും പോർട്ടുഗീസുകാരെ തോൽപ്പിക്കുന്നുണ്ട്. ഇനി ഡച്ചുകാരുമായി മാർത്താണ്ഡവർമ്മ നടത്തിയ കുളച്ചൽ യുദ്ധത്തിനും 57 വർഷം മുൻപു തന്നെ മറ്റൊരു സാമൂതിരി രാജാവായ ഭരണി തിരുനാൾ മാനവിക്രമ രാജാ ഡച്ചുകാരെ ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ ചേറ്റുവ അഥവാ വില്യം കോട്ടയിൽ വെച്ചു നടന്ന യുദ്ധത്തിൽ 1684 ൽ പരാജയപ്പെടുത്തിയിട്ടുണ്ട്. ധർമ്മോത്ത് പണിക്കരുടെ നേതൃത്വത്തിലുള്ള സാമൂതിരിസേന ഡച്ചുക്കാരെ പൂർണ്ണമായി തോൽപ്പിച്ച ഈ യുദ്ധം വളരെ പ്രസിദ്ധമാണ്. പ്രത്യക്ഷ കോട്ടയുടെ തകർന്ന ഭാഗങ്ങൾ ഇന്നും നമുക്ക് ചേറ്റുവാതീരത്ത് കാണാം. ഇതിനുശേക്ഷം പാപ്പിനിവട്ടത്ത് വെച്ച് 1716 ൽ ഡച്ചു ഗവർണർ ബാരന്റ് കെറ്റൾ അടങ്ങുന്ന വലിയ പീരങ്കിസൈന്യം സാമൂതിരിക്കു മുന്നിൽ വീണ്ടും പരാജയപ്പെടുകയുണ്ടായി.

ചേറ്റുവ കോട്ട
ചേറ്റുവ കോട്ട

ഈ മഹത്തരമായ വിജയങ്ങൾ അതും രണ്ടു യൂറോപ്യൻ ശക്തികൾക്കുമേൽ, തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ രാജാവ് തന്റെ 1741 ലെ ആദ്യ വിജയം കാണുന്നതിനും മുന്നേ കോഴിക്കോട്ടെ “പൂന്തുറകോറൻ കുന്നലകോനൻ സഹ്യസമുദ്രാതി സാമൂതിരിമാർ” നേടിയിരുന്നു. പക്ഷേ ഇന്ന് ഏഷ്യയിലെയും കേരളത്തിലെയും ഒരു നാട്ടുരാജാവിന്റെ, യൂറോപ്യൻ ശക്തിക്കു മേലെയുള്ള ആദ്യ വിജയമായി പലരും വർണ്ണിക്കുന്നതും, പഠിക്കുന്നതും 1741 ലെ കുളച്ചൽ യുദ്ധമാണ്. ഈ വിശേഷണത്തിന് യഥാർത്ഥ്യത്തിൽ അർഹരായ സാമൂതിരി രാജാക്കൻമാർ ചരിത്രത്തിന്റെ അകത്താളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഈ തെറ്റ് ഇനിയെങ്കിലും വേണ്ടപ്പെട്ടവർ മനസ്സിലാക്കി തിരുത്തിയില്ലെങ്കിൽ, വരും തലമുറ ഈ തെറ്റ് ആവർത്തിച്ചു പഠിക്കുമെന്നത് മാത്രമല്ല നമ്മുടെ ചരിത്രത്തിനോടും ചരിത്രപഠനത്തോടും നാം കാണിക്കുന്ന തീരാവഞ്ചനയുമായിരിക്കും..

ATHMA Dance Studio


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...