Monday, June 21, 2021

അയ്യൂബ് ഇക്ക

സുബൈര്‍ സിന്ദഗി

ഇന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നുന്ന കുറെ മനുഷ്യരില്‍ ഒരാളായിരുന്നു അയ്യൂബ് ഇക്ക. അലസമായി ഉടുത്ത ലുങ്കിയും, ബട്ടണ്‍സുമിടാതെ കുപ്പായത്തിന്റെ കൈ തിരുകി കയറ്റി കാജാ ബീഡിയും ചുണ്ടില്‍ വെച്ച് ഒറ്റയാനെ പോലെ പാവിട്ടപ്പുറത്ത് എല്ലാവര്‍ക്കും മിത്രമായി തല ഉയര്‍ത്തി നടക്കുന്ന ഒരു മനുഷ്യന്‍.

പാമ്പ് പിടുത്തക്കാരുടെ പല സാഹസിക കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നാമിന്നറിയുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്ര വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത കാലത്ത് ജീവിച്ചിരുന്ന അയ്യൂബുക്ക പാമ്പുപിടുത്തത്തില്‍ അഗ്രഗണ്യനായിരുന്നു. സ്വയം രക്ഷാസംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ധൈര്യം ഒന്നുമാത്രം കൈമുതലാക്കിയാണ് അദ്ദേഹം പമ്പുപിടിക്കാന്‍ ഇറങ്ങുക. ഏത്ര വലിയ പാമ്പായാലും അയ്യൂബ് ഇക്കയുടെ മുന്നില്‍ പത്തിതാഴ്ത്തും. കൊച്ചുകുട്ടികളെ കൈവള്ളയിലെടുക്കുന്നതുപോലെ പാമ്പിനെയും പിടിച്ചുള്ളവരവിന് ഗര്‍വ്വിന്റെ മുഖമുണ്ട്.

പൊതുസമൂഹവും സര്‍ക്കാരും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും, ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കൃഷിയ്ക്ക് യോഗ്യമാക്കണം എന്ന് പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ പോലെയല്ല അയ്യൂബ് ഇക്ക. മണ്ണിന്റെ മണമറിഞ്ഞ കര്‍ഷകമായിരുന്നു അദ്ദേഹം. കൃഷി പ്രാവര്‍ത്തികമാക്കി കാണിക്കുകയായിരുന്നു അദ്ദേഹം.

ഒരു തലമുറയെ ചിന്തിപ്പിച്ച വ്യക്തി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പാവിട്ടപ്പുറത്തെ ഹൈവേ റോഡിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൃഷിയിറക്കിക്കൊണ്ട് സ്ഥലപരിമിതിയെ മറികടന്നിരുന്നു അദ്ദേഹം. കൃഷി ചെയ്യാന്‍ മനസ്സുണ്ടാവുക എന്നതാണ് ഏറ്റവും വലിയകാര്യമെന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. മനസ്സുണ്ടായാല്‍ ബാക്കിയെല്ലാം പിന്നാലെ വന്നുകൊള്ളും.

അരെയും അനുകരിച്ചു പഠിക്കേണ്ടതില്ല. എന്നാല്‍ തലമുറകള്‍ കൈമാറുന്ന പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

Related Articles

അലിവായ് പെയ്‌ത ജീവിതം

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി വ്യത്യസ്തമായ ജീവിതം നയിച്ച, തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയാണ് ഇടവഴിയിലെ കാൽപ്പാടുകൾ എന്ന ഈ പംക്തിയിൽ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിസ്മയകരമായ കഴിവുകളുള്ള പ്രതിഭകളുള്ള നിരവധി പേരെ നമുക്കറിയാം. എന്നാൽ...

തോൽക്കാൻ മനസ്സില്ലാത്തവൻ മാദാരിക്ക

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി വളരെ ചെറുപ്പം തൊട്ടേ നാട്ടിൽ കാണുന്ന ചില മറക്കാനാവാത്ത സ്ഥിര കാഴ്ചകളിൽ ഒന്നും, ഇനി വരുന്ന തലമുറയിൽ കാണാൻ സാധിക്കാത്ത ഒരു മനോഹരമായ നാട്ടിൻപുറത്തെ ജീവിത ചിത്രവുമാണ്...

ഒരു നാടിന്റെ ചരിത്ര പുസ്തകം

ഇടവഴിയിലെ കാൽപ്പാടുകൾ സുബൈർ സിന്ദഗി പാവിട്ടപ്പുറം പള്ളിയറക്കൽ കുഞ്ഞിപ്പക്ക. പാവിട്ടപ്പുറം എന്ന ഗ്രാമം എന്നതിനേക്കാൾ അപ്പുറം വളരെ വിശാലമായ ഉപ മഹല്ലുകൾ കൊണ്ട് സമ്പന്നമായ പാവിട്ടപ്പുറം മഹല്ലിന്റെ ഒരു യുഗ പുരുഷൻ കൂടിയായിരുന്നു. പ്രാദേശികമായ ചരിത്രങ്ങൾ...

1 COMMENT

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat