In the Mood for Love

Published on

spot_imgspot_img

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: In the Mood for Love
Director: Wong Kar-wai
Year: 2000
Language: Cantonese

‘ഇതൊരു അശാന്തമായ നിമിഷമാണ്. അവള്‍ തല താഴ്ത്തി നിന്നു… അടുത്തുവരാന്‍ അയാള്‍ക്കൊരവസരം നല്‍കാനായി. പക്ഷേ, അയാള്‍ക്കതിനായില്ല, ഭയമായിരുന്നു. അവള്‍ തിരിഞ്ഞുനടക്കുന്നു.’

കഥ നടക്കുന്നത് 1960 കളിലാണ്. മാധ്യമപ്രവര്‍ത്തകനായ ചോ മോ-വാനും ഒരു കമ്പനിയിലെ സെക്രട്ടറിയായ സു ലി-ഷെന്നും തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളിലേക്ക് താമസത്തിനെത്തുന്നു. ഇരുവരുടെയും പങ്കാളികള്‍ ഓവര്‍ടൈം ജോലി എന്നൊക്കെപ്പറഞ്ഞ് മിക്കപ്പോഴും സ്ഥലത്തുണ്ടാവാറില്ല. ഒറ്റക്കായിപ്പോകുന്ന ചോയും സുവും സുഹൃത്തുക്കളായി മാറുന്നു. ഇരുവരുടെയും പങ്കാളികള്‍ തമ്മില്‍ സ്‌നേഹബന്ധത്തിലാണ് എന്ന് തിരിച്ചറിയുന്നതോടെ അവര്‍ക്കിടയില്‍ സൗഹൃദത്തില്‍ കവിഞ്ഞ ഒരു അടുപ്പം ഉടലെടുക്കുന്നു. തുടര്‍ന്ന് അവര്‍ തമ്മിലുള്ള ബന്ധത്തിനുണ്ടാകുന്ന പുരോഗതികളാണ് സിനിമയുടെ കഥാതന്തു.

വോങ് കാര്‍-വായുടെ പ്രണയാവതരണത്തിന്റെ മനോഹാരിത തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സ്ഥലമോ സമയമോ അനുകൂലമല്ലാത്തിടങ്ങളില്‍ പ്രണയമെങ്ങനെ സാക്ഷാത്കരിക്കപ്പെടുന്നു എന്ന ചോദ്യം, ധാര്‍മികതയോടുള്ള അതിന്റെ തീര്‍ത്തും ആഭ്യന്തരമായ കലഹം എന്നിവയൊക്കെ ഇന്‍ ദ മൂഡ് ഫോര്‍ ലവ് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്.
നേര്‍ത്തും തീക്ഷ്ണമായി, പശ്ചാത്തലത്തില്‍ മാറിമാറി അലയടിക്കുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ കണ്ണുകളിലും കാതുകളിലും മാത്രം പ്രണയം കൈമാറുന്നു. പൂര്‍ണതയോ പര്യവസാനമോ ഇല്ലാതെ പ്രണയം സ്‌ക്രീനില്‍ നിന്നും പുറത്തേക്കിറങ്ങിവരുന്നു.
കണ്ടുനോക്കാം..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this