Thursday, June 24, 2021

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക് നൃത്തോത്സവത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി നൃത്തം, കഥക്, ഒഡീസി, കേരള നടനം, ചൗ നൃത്തം, സത്രിയ നൃത്തം, റബീന്ദ്ര നൃത്തം, വിലാസിനി നാട്യം, സൂഫി നൃത്തം, എന്നീ നൃത്തരൂപങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 18 മുതൽ 29 വരെയും, 30 മുതൽ 45 വരെയും പ്രായമുള്ള വിഭാഗങ്ങളിലായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതത് മേഖലകളിലെ അഞ്ചു മിനിട്ടിൽ കുറയാത്ത അവതരണ വീഡിയോ ദൃശ്യങ്ങളും, ജനന തീയതി തെളിയിക്കുന്ന രേഖയും ബയോഡേറ്റയും സഹിതം bharathbhavankerala@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 2020 ഒക്ടോബർ 12 ന് മുൻപായി അപേക്ഷകൾ അയക്കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് അർഹമായ പ്രതിഫലം നൽകും. ഇന്ത്യയിലെ വിവിധ നൃത്ത രംഗത്തെ ശ്രദ്ധേയരായ പ്രതിഭകൾ അടങ്ങിയ ജൂറി പാനലാണ് അവതരണത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. കേരള പിറവി ദിനം മുതൽ ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന നൃത്തോത്സവം ലോക മലയാളികൾക്കും ഇന്ത്യൻ നൃത്ത സ്നേഹികൾക്കും വേണ്ടിയുള്ള സവിശേഷതയാർന്ന ഓൺലൈൻ ദൃശ്യവിരുന്നായിരിക്കുമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരും കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമും അറിയിച്ചു. വിശദ വിവരങ്ങൾക്ക് – 9995484148, 9947764410 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Related Articles

ഭാരത് ഭവന്‍ ഓണ്‍ലൈനില്‍ നൃത്ത സന്ധ്യകള്‍

ഭാരത് ഭവന്‍ ദിനം തോറും രാത്രി 7.30 മുതല്‍ 8.30 വരെ നവമാധ്യമ സര്‍ഗ്ഗവേദി എന്ന പേരില്‍ നടത്തി വരുന്ന ഫെയ്സ്ബുക്ക് ലൈവില്‍ ജൂണ്‍ 19 മുതല്‍ 21 വരെ നൃത്ത സന്ധ്യകള്‍...

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മ കലാ ഗവേഷണ പരിശീലന കേന്ദ്രം ആണ് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നത്. "പ്രകൃതിയെ ആടൂ" എന്നതാണ് മത്‌സരത്തിന്റെ വിഷയം. മൗലികമായ നൃത്താവിഷ്കാരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് ഈ...

അമ്മയുടെ മണങ്ങൾ, നൃത്തത്തിന്റേം…

ശീതൾ ശ്യാം ഒരു നർത്തകി ആകാനായിരുന്നു എനിക്കിഷ്ടം. ചെറുപ്പത്തിൽ ഉള്ള സ്ത്രൈണത കൂടുതൽ പുറത്ത് വന്നത് എന്റെ ന്യത്തത്തിലൂടെയായിരുന്നു. പലരും അത് പരിഹാസ രൂപേണയായിരുന്നു കണ്ടത് ചുറ്റുമുള്ള എല്ലാരും കളിയാക്കിയും പരിഹസിച്ചും അപമാനിച്ചും...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat