Thursday, June 24, 2021

സൗഹൃദങ്ങളെ തോറ്റിയുണർത്തുന്ന പാണപ്പുഴയുടെ തീരത്തെ പെരുവണ്ണാൻ

വീണ്ടുമൊരു തുലാപ്പത്ത്…….
വിണ്ണിലെ ദൈവങ്ങൾ ഏവർക്കും ഗുണം വരുത്താനായി വീണ്ടും മണ്ണിലേക്കെത്തുന്ന ഈ വർഷത്തെ അസുലഭസുന്ദര നിമിഷങ്ങൾക്കു തുടക്കം കുറിക്കുകയാണ്. യുവതലമുറയിലെ പ്രഗത്ഭനായ ഒരു തെയ്യക്കാരന്റെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട്…

ഒരു തെയ്യക്കാരനായതിനെക്കുറിച്ച് സ്വയം എന്തുതോന്നുന്നു ?

വടക്കൻ കേരളത്തിലെ ഓരോ വ്യക്തിയുടേയും ജീവിതത്തിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാത്ത ഒന്നാണ് തെയ്യം. എന്നെ സംബന്ധിച്ചാണെങ്കിൽ അതെന്റെ സ്വപ്നവും ജീവശ്വാസവുമാണ് ..
പാരമ്പര്യമായി പകർന്നു കിട്ടിയ ഈ മഹാഭാഗ്യത്തിന് ഞാൻ ദൈവത്തോടും അച്ഛനമ്മമാരോടും അതിരുകളില്ലാതെ കടപ്പെട്ടിരിക്കുന്നു.

തെയ്യത്തിലേക്കെത്തിയ കുടുംബ പശ്ചാത്തലം സൂചിപ്പിക്കാമോ ?

കണ്ണൂർ ജില്ലയിലെ മാതമംഗലത്തിനടുത്ത് പറവൂർ എന്ന ഗ്രാമത്തിലാണ് എന്റെ ജനനം. അച്ഛൻ: കുഞ്ഞിരാമൻ കുറ്റൂരാൻ , അമ്മ : രോഹിണി.
അവരുടെ അഞ്ചു മക്കളിൽ നാലാമനാണ് ഞാൻ. അച്ഛൻ പ്രശസ്തനായ തെയ്യം കോലക്കാരനാണ്. രണ്ടു വർഷം മുമ്പുവരെ അദ്ദേഹം തെയ്യം കെട്ടിയിട്ടുണ്ട്. ജ്യേഷ്ഠസഹോദരൻ ശശിധരൻ പെരുവണ്ണാനും അറിയപ്പെടുന്ന തെയ്യക്കാരനാണ്. എല്ലാ അർത്ഥത്തിലും തെയ്യം നിറഞ്ഞു നില്ക്കുന്ന ഒരു കുടുംബ പശ്ചാത്തലത്തിൽ ഞാനും ആ വഴി പിന്തുടർന്നത് സ്വാഭാവികം മാത്രം.

എവിടെ ആയിരുന്നു വിദ്യാഭ്യാസം, തെയ്യമല്ലാതെ മറ്റു പ്രവർത്തന മേഖല ഏതാണ് ?

എന്റെ പ്രാഥമിക വിദ്യാഭ്യാസം പറവൂർ എ.എൽ.പി.സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം മാതമംഗലം ഹയർ സെക്കന്ററി സ്കൂളിലുമായിരുന്നു. എസ്.എസ്.എൽ.സി.ക്കു ശേഷം ഐ.ടി.ഐ.
പഠനവും കമ്പ്യൂട്ടർ പoനവും പൂർത്തിയാക്കിയെങ്കിലും ഫോട്ടോഗ്രാഫിയാണ് പ്രവർത്തന മണ്ഡലമായി തിരഞ്ഞെടുത്തത്.

തെയ്യത്തിൽ ആരാണ് ഗുരു ?

തെയ്യത്തിൽ എനിക്ക് എല്ലാം എന്റെ അച്ഛനാണ്.അദ്ദേഹം പറഞ്ഞു തന്ന വഴിയിലൂടെയാണ് തെയ്യത്തിൽ ഇന്നും ഞാൻ സഞ്ചരിക്കുന്നത്.

എങ്ങനെ ആയിരുന്നു തെയ്യത്തിലെ തുടക്കവും വളർച്ചയും ?

മിക്കവാറും എല്ലാ തെയ്യക്കാരേയും പോലെ ആടിവേടനിലൂടെ
ആയിരുന്നു തുടക്കം. പതിന്നാലാം വയസ്സിൽ മുത്തപ്പൻ കെട്ടിയാണ് ഈ രംഗത്ത് സജീവമായത്.
അവിടുന്നിങ്ങോട്ട് നിരവധി ദേവീദേവന്മാരുടെ
കോലമണിയാൻ അവസരം ലഭിച്ചു. കതിവന്നൂർ വീരൻ, കണ്ടനാർ കേളൻ, ബാലി, കക്കറ ഭഗവതി, മുത്തപ്പൻ തുടങ്ങി ഒട്ടുമിക്ക തെയ്യങ്ങളും കെട്ടാറുണ്ട്. മുത്തപ്പന്റെ മുടിയണിയാനായി കേരളത്തിനു പുറത്തും നിരവധി തവണ
പോയിട്ടുണ്ട്.

തെയ്യത്തെക്കുറിച്ചു പറയുമ്പോൾ ഏറ്റവും ആദ്യം ഓർമ്മ വരുന്നതും അവിസ്മരണീയവുമായ ഏതെങ്കിലും അനുഭവമുണ്ടോ ?

ആദ്യമായി കതിവന്നൂർ വീരൻ കെട്ടാൻ
കതിവനൂർ വീരന്റെ പ്രധാന സ്ഥാനങ്ങളിൽ ഒന്നായ ഒറ്റക്കാഞ്ഞിരം തട്ടിൽ അവസരം ലഭിച്ചതും ദേവന്റെ കുടകിലുള്ള പള്ളിയറ സന്ദർശിക്കാൻ പറ്റിയതും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്.

നിങ്ങളുടെ കതിവനൂർവീരനെക്കുറിച്ചും കണ്ടനാർ കേളനെക്കുറിച്ചും തെയ്യപ്രേമികൾ സവിശേഷമായി എടുത്തു പറയാറുണ്ട്. കേളനായി പരിണമിക്കുമ്പോൾ അഗ്നിയെ പ്രണയിക്കുന്ന കോലക്കാരനായി മാറുന്നതെങ്ങനെയാണ് ?

ഒരു തെയ്യക്കാരന് അവൻ മുടിയണിയുന്ന എല്ലാ ദൈവങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.തെയ്യമായി മാറുമ്പോൾ നമ്മുടെ ഉള്ളിലേക്ക് എത്തുന്ന ഊർജജത്താൽ എന്തു ചെയ്യുന്നുവോ അതാണ് നമ്മുടെ കോലം. ബാക്കിയുള്ളതിനെക്കുറിച്ചു പറയാൻ ഞാനാളല്ല.

രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത തെയ്യങ്ങൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന താങ്കൾക്ക് അർഹമായ അംഗീകാരം കിട്ടാൻ താമസിച്ചുവെന്ന് പൊതുവെ തെയ്യപ്രേമികൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്തു തോന്നുന്നു ?

അടയാളം വാങ്ങി ഏറ്റെടുക്കുന്ന തെയ്യം പൂർണ്ണതയോടെയും നന്നായും നടത്താൻ കഴിയുകയെന്നതാണ് തെയ്യക്കാരനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. അതിനു പുറമെ ലഭിക്കുന്നവയും പ്രോത്സാഹനം തന്നെയാണ്. പക്ഷെ അതെല്ലാം ദൈവ നിശ്ചയം പോലെയല്ലേ നടക്കൂ.

സതീഷ് പറവൂർ സതീഷ് പെരുവണ്ണാനായി മാറിയപ്പോൾ എന്തു തോന്നി ?

ഒരു തെയ്യക്കാരനെ സംബന്ധിച്ചിടത്തോളം ജീവിത സാക്ഷാത്കാരങ്ങളിൽ ഒന്നാണത്. തീർച്ചയായും ഏറെ സന്തോഷവും അഭിമാനവും ആത്മസംതൃപ്തിയും തോന്നി.നമുക്ക് അർഹമായത് നമ്മളെത്തേടി വരുമെന്നുളളതിന്റെ ഒരു ഉദാഹരണം കൂടിയായി ഞാനിതിനെ കാണുന്നു.

എവിടെ നിന്നാണ് അംഗീകാരം ലഭിച്ചത് ?

കണ്ണൂരിലെ ചെമ്മിണിയൻ കാവിൽ നിന്നും കുറ്റ്യാട്ടൂർ എളമ്പിലക്കണ്ടി മാച്ചേരി കുന്നുമ്മൽ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്നുമായിരുന്നു ഈ വർഷം (2019) പട്ടും വളയും നല്കി എന്നെ ആചാരപ്പെടുത്തിയത്. ഒരു മാസത്തിനുള്ളിൽ രണ്ട് അംഗീകാരങ്ങൾ കിട്ടുകയെന്ന അപൂർവ്വഭാഗ്യമാണ് അതുവഴി എനിക്കു ലഭിച്ചത്. ആ രണ്ടു കാവുകളുടേയും കമ്മിറ്റി കളോടും അതു കല്പിച്ചു തന്ന ചിറയ്ക്കൽ തമ്പുരാനോടുമുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്.

സുഖദു:ഖ സമ്മിശ്രമാണ് ജീവിതമെങ്കിലും അവയിൽ നമ്മുടെ മനസ്സിനെ പിന്തുടരുന്ന ഏതെങ്കിലും സംഭവങ്ങൾക്ക് സ്വന്തം ജീവിതത്തിൽ ഉദാഹരണങ്ങളുണ്ടോ?

ഇത്രയും കാലത്തെ തെയ്യജീവിതത്തിൽ മനസ്സിനു സന്തോഷവും ദു:ഖവും തന്ന നിരവധി മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്.
ഏറ്റവും പ്രയാസപ്പെടുത്തുന്ന ഒരു ഓർമ്മ കഴിഞ്ഞ കുറെ വർഷമായി ജന്മനാട്ടിൽ ഞാൻ തെയ്യം കെട്ടാറില്ല എന്നതാണ്.
മറ്റൊന്ന് , ചില സ്ഥലങ്ങളിൽ തെയ്യം കഴിഞ്ഞാൽ കോളിനു വേണ്ടി ഒരു ഔദാര്യത്തിനെന്ന പോലെ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയും തെയ്യസ്ഥലത്തു നിന്ന് ഒരു പരിക്കു സംഭവിച്ചാൽ പിന്നീട് എങ്ങനെയുണ്ടെന്നു പോലും അന്വേഷിക്കാത്ത ചില അധികാരികളുടെ പെരുമാറ്റവുമാണ്.
ജീവിതത്തിലെ സന്തോഷകരമായ അനുഭവമെന്നത് എവിടെ ചെന്നാലും ഒരു തെയ്യക്കാരൻ എന്ന നിലയിൽ ലഭിക്കുന്ന സ്നേഹമാണ്.

സുഖദു:ഖ സമ്മിശ്രമാണ് ജീവിതമെങ്കിലും അവയിൽ നമ്മുടെ മനസ്സിനെ പിന്തുടരുന്ന ഏതെങ്കിലും സംഭവങ്ങൾക്ക് സ്വന്തം ജീവിതത്തിൽ ഉദാഹരണങ്ങളുണ്ടോ?

ഇത്രയും കാലത്തെ തെയ്യജീവിതത്തിൽ മനസ്സിനു സന്തോഷവും ദു:ഖവും തന്ന നിരവധി മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്.
ഏറ്റവും പ്രയാസപ്പെടുത്തുന്ന ഒരു ഓർമ്മ കഴിഞ്ഞ കുറെ വർഷമായി ജന്മനാട്ടിൽ ഞാൻ തെയ്യം കെട്ടാറില്ല എന്നതാണ്.
മറ്റൊന്ന് , ചില സ്ഥലങ്ങളിൽ തെയ്യം കഴിഞ്ഞാൽ കോളിനു വേണ്ടി ഒരു ഔദാര്യത്തിനെന്ന പോലെ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയും തെയ്യസ്ഥലത്തു നിന്ന് ഒരു പരിക്കു സംഭവിച്ചാൽ പിന്നീട് എങ്ങനെയുണ്ടെന്നു പോലും അന്വേഷിക്കാത്ത ചില അധികാരികളുടെ പെരുമാറ്റവുമാണ്.
ജീവിതത്തിലെ സന്തോഷകരമായ അനുഭവമെന്നത് എവിടെ ചെന്നാലും ഒരു തെയ്യക്കാരൻ എന്ന നിലയിൽ ലഭിക്കുന്ന സ്നേഹമാണ്.

എന്തുകൊണ്ടാണ് സ്വന്തം നാട്ടിൽ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കാതിരിക്കുന്നത്?

അത് എന്തുകൊണ്ടാണെന്ന് എനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. മറ്റാർക്കെങ്കിലും ദോഷകരമാകുന്ന യാതൊരു കാര്യവും ഞാനോ എന്റെ കുടുംബമോ ഇതുവരെ ചെയ്തിട്ടില്ല.ചില നഷ്ടങ്ങൾ മറ്റുചില നേട്ടങ്ങൾക്കു കാരണമായിത്തീരും എന്നു പറയാറുണ്ടല്ലോ. ഇക്കാര്യത്തിൽ ഞാനങ്ങനെ സമാധാനിക്കുകയാണ്.
ജന്മനാട്ടിൽ അവസരം ലഭിക്കാതിരുന്നതു കൊണ്ടാണല്ലോ മറ്റു പ്രദേശങ്ങളിൽ എത്തിച്ചേരാനും എളിയരീതിയിൽ ഇങ്ങനെയെങ്കിലും ആയിത്തീരാനുമായത്. അതിന് ദൈവത്തിനോടും എന്നെ സ്നേഹിക്കുന്നവരോടും നന്ദി .

താങ്കളെ സ്നേഹിക്കുന്ന തെയ്യപ്രേമികളോട് എന്താണ് പറയാനുളളത് ?

ദൈവങ്ങളുടേയും മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും അനുഗ്രഹവും എന്നെ സ്നേഹിക്കുന്ന തെയ്യപ്രേമികളായ സുഹൃത്തുക്കളുടെ പ്രാർത്ഥനയുമാണ് എന്നെ ഇവിടെവരെ എത്തിച്ചത്.അതെന്നും
ഉണ്ടാകണമെന്നാണ് ദൈവത്തോടുളള എന്റെ അപേക്ഷ.

കടപ്പാട് : ഓലച്ചൂട്ട്

Related Articles

നാരായണൻ ക്ണാവൂർ

ഹരി. പി.പി. ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ സി.കെ.നാരായണൻ.. ബാല്യകാലം തൊട്ട് മാതുലനായ തെക്കുംകര കർണ്ണമൂർത്തിയോടൊപ്പം ഒട്ടേറെ അണിയറകളിൽ കൂടിക്കളിച്ചു സ്വായത്തമാക്കിയ അനുഭവപരിചയം....

മറുനാട്ടിലെ മലയാളി മഹാത്മ്യം

ഷാർജ ബുക് അതോറിറ്റിയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവായ ശ്രീ മോഹൻകുമാറുമായി പ്രവീൺ പാലക്കിൽ നടത്തിയ അഭിമുഖം. ഷാർജ പുസ്തകോത്സവം ലോകത്തിലെതന്നെ പുസ്തക മേളകളിൽ മൂന്നാം സ്ഥാനത്താണ്. ഈ നേട്ടത്തിന് പിന്നിൽ ഒര് മലയാളിയുടെ അദ്ധ്വാനവും...

പെരുങ്കളിയാട്ടങ്ങൾ സമൂഹത്തിന് പുതു ചൈതന്യം നൽകുന്നു: ഡോ.ദിനേശൻ വടക്കിനിയിൽ

നീലേശ്വരം: ആഗോളവൽക്കരണത്തെത്തുടർന്ന് ഭരണകൂടങ്ങൾ ദുർബലമായതിനാൽ നിരാശ്രയരായ ഗ്രാമീണജനതയ്ക്ക് കൂട്ടായ്മയിലൂടെ നവചൈതന്യം പകരാൻ പെരുങ്കളിയാട്ടങ്ങളിലൂടെ സാധ്യമാവുമെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ.ദിനേശൻ വടക്കിനിയിൽ പറഞ്ഞു. നീലേശ്വരം തട്ടാച്ചേരി പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഒക്ടോബർ 12 ,13 തിയ്യതികളിൽ നടന്ന...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat