Friday, July 1, 2022

പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു

ഹൈദരാബാദ് നവീന സാംസ്‌കാരിക കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരത്തിനായുള്ള കൃതികള്‍ ക്ഷണിച്ചു. വൈജ്ഞാനിക സാഹിത്യ ശാഖയില്‍ സാഹിത്യ സിദ്ധാന്ധം, സാഹിത്യ വിമര്‍ശനം, പരിസ്ഥിതി, സംസ്‌കാരം എന്നീ മേഖലകളിലെ കൃതികള്‍ക്കാണ് സാഹിത്യപുരസ്‌കാരം നല്‍കുന്നത്. 2014 ജനുവരി 1നും 2017 ഡിസംബര്‍ 31നും ഇടയില്‍ മേല്‍ പറഞ്ഞ സാഹിത്യശാഖയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ് പരിഗണിക്കുന്നത്. തര്‍ജ്ജമകള്‍ പരിഗണിക്കപ്പെടുന്നില്ല. 50,001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും കീര്‍ത്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃതികളുടെ 4 കോപ്പികള്‍ വീതം ജൂലെ 31ന് മുന്‍പായി അയയ്ക്കുക.

വിലാസം :
കണ്‍വീനര്‍
ഒ.വി വിജയന്‍ അവാര്‍ഡ് കമ്മിറ്റി
‘തണല്‍’ കിഴക്കേക്കര റോഡ്
തൃക്കാക്കര പിഒ
കൊച്ചി 682012

spot_img

Related Articles

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” പ്രകാശനം ചെയ്തു

യുവ എഴുത്തുകാരൻ സുരേഷ് കൂവാട്ടിന്റെ ഏറ്റവും പുതിയ നോവലായ "മലക്കാരി", പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീമതി ശ്രീധന്യ സുരേഷ് I. A. S. പ്രകാശനം ചെയ്തു. ഇതിനോടകം വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പുസ്തകം, പ്രമുഖ...

സുരേഷ് കൂവാട്ടിന്റെ “മലക്കാരി” വായനക്കാരിലേക്ക്

വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ "തേൻവരിക്ക" യെന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം, സുരേഷ് കൂവാട്ടിന്റെ രണ്ടാം പുസ്തകവും വായനക്കാരിലേക്ക്. കണ്ണൂർ കൈരളി ബുക്ക്സ് പുറത്തിറക്കുന്ന "മലക്കാരി" യുടെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനം കെ. അരവിന്ദാക്ഷൻ ആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം...
spot_img

Latest Articles