HomeകേരളംIPM-ല്‍ പാലിയേറ്റീവ് കാർണിവല്‍

IPM-ല്‍ പാലിയേറ്റീവ് കാർണിവല്‍

Published on

spot_imgspot_img

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute of Palliative Medicine (IPM) ന്‍റെ ആഭിമുഖ്യത്തില്‍ ‘ക്യൂറിയസ്’ എന്ന പേരില്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. പാലിയേറ്റീവ് മേഖലയില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടത്തുന്ന IPM ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമാണ് ജനുവരി 18,19,20 തീയതികളില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

ഒരുപക്ഷേ ലോകത്തെ തന്നെ ആദ്യത്തെ പാലിയേറ്റീവ് കാർണിവലായ ക്യൂറിയസില്‍ ഗസലും പാട്ടും നൃത്തച്ചുവടുകളും കോമഡി സ്കിറ്റുകളും ഒക്കെയുണ്ട്. ഫ്ലീ മാര്‍ക്കറ്റ്, ഫുഡ്‌ ഫെസ്റ്റ്, ഫോട്ടോഗ്രാഫി, വര്‍ക്ക് ഷോപ്പ്, കട്ടൻ കുടിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിക്കാൻ മരണത്തെ രുചിക്കുന്ന ‘ഡെത്ത് കഫെ’, വസ്ത്രാലങ്കാര പ്രിയർക്കായി അണിയിച്ചൊരുക്കിയ സ്റ്റാളുകളുടെ ശ്രേണി, കോഴിക്കോട്ടെ ക്യാമ്പസുകളുടെ വിവിധ തരത്തിലുള്ള കലാ പ്രകടനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.  

മൂന്ന് രാത്രിയിലും ഗസല്‍ വിരുന്നുണ്ട്. ഷഹബാസ് അമാൻ, റാസാ ബീഗം, മെഹ്ഫിൽ-ഇ-സമാ എന്നിവരുടെ ഗസൽ രാവുകളാണ് കാർണിവലിലെ തന്നെ പ്രധാന ആകര്‍ഷണം. ഉച്ചയ്ക്ക് 2 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ചിലത് സൗജന്യ പ്രവേശനവും മറ്റു ചിലതില്‍ പാസ്‌ മുഖേനയുള്ള പ്രവേശനവുമാണ്.

പാസ്‌ ലഭിക്കാന്‍:

ആസിഫ്: 9495633774

സന ശാഹിദ്: 7902514585

തോഹ റഷീദ്: 9562173797

ഹിബ ഷാഫി: 9846961006

അലിഫ് അന്‍ശില്‍: 9567992028

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this