HomeസിനിമREVIEWഇഷ്കിലെ ആണുങ്ങളുടെ ക്രൂര മനോഗതികളും വസുധയും മരിയയും, തീരുമാനങ്ങളും തിരിച്ചറിവുകളും

ഇഷ്കിലെ ആണുങ്ങളുടെ ക്രൂര മനോഗതികളും വസുധയും മരിയയും, തീരുമാനങ്ങളും തിരിച്ചറിവുകളും

Published on

spot_imgspot_img

രതീഷ് രാമചന്ദ്രൻ

ആണത്തത്തിന്റെ അധികാര ഘോഷങ്ങൾക്കൊടുവിൽ ഏറ്റവുമറ്റതായി നാം പണിതെടുത്ത പവറിനും മോറൽ ടോമിനെൻറ്സിനും മുകളിൽ ഒരു നടുവിരൽ പ്രത്യയശാസ്ത്രമുണ്ട്.
ആ മോറൽ പോയിന്റിൽ നിന്നുകൊണ്ടാണ് കാഴ്ചയുടെ മറ നീക്കി നാം പുറത്ത് വരേണ്ടത്.
സച്ചിയും ആൽബിനും രണ്ടു പേരല്ല.
മരിയയും വസുധയും ഒരാളുടെ രണ്ടു സാഹചര്യങ്ങളാണ്.

അനുരാജ് മനോഹറിന്റെ ഇഷ്ക് മലയാള സിനിമയിൽ സംഭവിക്കാൻ വൈകി പോയ ഒരു അനിവാര്യതയുടെ പേരാണ്. ഇഷ്‌ക്, ലവ് സ്റ്റോറി ആയാലും ലവ് ലെസ്സ് സ്റ്റോറി ആയാലും ഇട്സ് നെസസ്സറി..
നെസസ്സറി നമുക്കാണ്.

സിനിമയിൽ മൂന്ന് ലേയറുകൾ ആണ്.
ആദ്യ പകുതിയിലെ ഇരുട്ടിൽ കാറിനുള്ളിൽ കാഴ്ചക്കാരെയും അടച്ചിട്ടു സച്ചിയും ആൽവിനും ഓടിച്ചു പോകുന്ന പേടിയും ക്രൂരതയും.
രണ്ടാം പകുതി സച്ചിയുടെ തിരിച്ചടികൾ(റിലീസിംഗ് മോറൽ ഫെർസ്ട്രേഷൻ )
ഇവടെയും പേടിയും ക്രൂരതയും നേർക്കുനേർ.
മൂന്നാമത്തെ ലെയറിലാണ് സിനിമയുടെ താത്കാലിക അന്ത്യം.
ഇവിടെ ക്രൂരതയും പേടിയും തീരുമാനവും ആൺ മീശക്ക് മീതെ കണ്ണുകൾ ഉരുട്ടുന്ന നേരത്താണ് നമ്മളും സിനിമയും തീരുന്നത്.
അതൊരു നല്ല തുടക്കമാണ്.

സച്ചി ഒരു ഐ ടി പ്രൊഫഷണൽ ആണ്. അതിലുപരി സച്ചിയെന്ന ആണിനെ വളർത്തിയെടുക്കുന്ന സച്ചിയുടെ കുടുംബപശ്ചാത്തലം. അച്ഛൻ മരിച്ചു പോയ, അമ്മയും രണ്ടു ചേച്ചിമാരും ചേർന്നതാണ് സച്ചിയുടെ കുടുംബം.
സച്ചി ഒരുതരത്തിൽ ‘ആൺ’ ആകുന്നത് കുടുംബത്തിനകത് നിന്നാണ്. രാത്രി പുറത്ത് നിൽക്കുന്ന ചേച്ചിയോട് ‘ചേട്ടൻ എത്തിയില്ലേ ചേച്ചി’ എന്ന ചോദ്യത്തിൽ തുടങ്ങി കോഫീ ഹൗസിൽൽ വെച്ച് ‘ചേട്ടന് അവളെ അറിയോ.. ഞാൻ ആരാന്ന് അറിയോ.. ഇനി അവളെ നോക്കിയ ഞാൻ ആരാന്നു ചേട്ടൻ അറിയും ‘
‘പെങ്ങളെ കേറി പിടിച്ചവന് എന്റെ വക കൊടുത്തേക് ഒരടി’ തുടങ്ങിയ വാക്കുകൾക്കിടയിലാണ് സച്ചി. സാധാരണയായി സച്ചിമാരിൽ കാണപ്പെടുന്ന ഈ പ്രൊട്ടക്ഷൻ മനോഭാവം അധികാര അടിത്തറയായി വർത്തിക്കുന്നിടത്താണ് പ്രശ്നങ്ങൾ.
ജീവിതത്തിൽ 90 % സച്ചിമാരും invisible ളാണ്.. 10 % ആൽവിനുകൾ visible ളും.
ആദ്യ പകുതിയിൽ സച്ചിയുടെയും വസുധയുടെയും ടെൻഷനും പേടിയും പങ്കിടുന്ന ഒരു വലിയ കൂട്ടത്തിനൊപ്പം ആൽവിന്റെ ക്രൂര വിനോദത്തിൽ സന്തോഷിക്കുന്നവരും ഉണ്ടായേക്കാം.
സ്ക്രീനിലെ നാല് പേരുകൾക്കിടയിൽ അവൾ അല്ലങ്കിൽ അവൻ ഞാനാണ് എന്നാ പേർസണൽ ജഡ്ജ്മെന്റിനകത് ഏതൊരു പുണ്യാളനും (അങ്ങനെ ഒരാൾ ഇല്ല ) ആൽവിനെ അപരവത്കരിച്ചു, സചിയെയും വസുധയെയും മരിയയെയും സ്വാംശീകരിച്ച മുന്നോട്ട് പോകാനാകും. അവസാനത്തെ 5സെക്കന്റ്ൽ നാം ചേർത്ത് സച്ചി ഒരു ഞെട്ടലോടെ ചോദ്യമാകുമ്പോൾ ആൽവിനെക്കാൾ വലിയ otherness നാം സച്ചിൽ കല്പിക്കും.
ഒടുക്കത്തിലങ്ങോട് ആൽവിനും സച്ചിയും, മരിയയും വസുധയും രണ്ടു ചേരികൾക്കത് ഇടം നേടുന്നു.

ആൽവിന്റെ വിനോദങ്ങൾ ക്രൂരമാണെകിലും ആൽവിൻ അത്ര സ്ട്രോങ്ങ്‌ അല്ല. ഇരുട്ടിന്റെ നടുവിൽ നിന്നുകൊണ്ട് മാത്രമേ ആൽവിന് സച്ചിയുടെയും വസുധയുടെയും പേർസണൽ സ്പേസിനെ ചോദ്യം ചെയ്യാനാകുന്നുള്ളു.
പകലിൽ അയാൾ മരിയയുടെ ഭർത്താവായ, ഒരു മകളുടെ അച്ഛനായ,ആംബുലൻസ് ഡ്രൈവർ ആണ്. രാത്രിയുടെ മൂർദ്ധന്യത്തിൽ പുഴുവിനെ പോലെ വസുധയുടെ ‘സ്ത്രീയിലും ‘സച്ചിയുടെ ‘പുരുഷനിലും’ കിടന്നു പുളയുന്ന ആൽവിന്, രാത്രി അവസാനിക്കുമ്പോഴേക്കും ഉള്ള പൈസയും വാങ്ങി സേഫ് സോണിൽ നിലയുറപ്പിച്ചു അവരെ പറഞ്ഞു വിടുന്നു.

‘പൈസ തരാതെ വിടാൻ പറ്റോന്നു ഞാനൊന്നു നോക്കട്ടെ ‘ എന്ന സീനിൽ കാറിനകത് ഇരുന്ന് ‘ഒരുമ്മ തന്ന് പൊയ്ക്കോ ‘ എന്ന് മുരളുന്ന ആൽവിന്റെ യഥാർത്ഥ പ്രശ്നം എന്താണ്?
ആ പ്രശ്നം തന്നെയാണ് മറൈൻ ഡ്രൈവിലെ ശിവസേനക്കാരുടെ വടിയുടെ അറ്റത് കിടന്ന് പുളക്കുന്നതും. ഇവിടെ രാത്രിയും പകലും ഒരു പോലെ.

ആൽവിൻ വസുധയെ ചൂഷണം ചെയ്തതിനോളം തന്നെ സച്ചി മരിയയെയും ആ വീട്ടിനകത്തു ഇറിറ്റേറ്റ് ചെയ്തിട്ടുണ്ട്.

ഐഡന്റിറ്റി പുറത്ത് വെച്ച് അകത്തു കയറുന്ന സച്ചി, ആൽവിൻ വരും വരെ പിടിച്ചുനിൽകാനായി മരിയയെ ഉപയോഗിക്കുന്നു.. ഒരു തരം മെന്റൽ torture. മരിയ ഇവിടെ വിക്‌ടിം ആണ്. ആൽവിനുമായുള്ള അടികൾക്കിടയിലും മരിയക്കുും മകൾക്കും നോവുന്നുണ്ട്. കരയുന്നു.
സിനിമയിൽ കരഞ്ഞു തളർന്നത് വസുധയും മരിയയും മകളുമാണ്. കരച്ചിലിന്റെ സെഗ്മെന്റ് ഇവരിൽ നിന്ന് ഒറിജിൻ ചെയുന്നു.
രണ്ടു രാത്രികളിലായി സച്ചിനും ആൽവിനും ആടുന്ന ആൺ വിനോദങ്ങൾ നടുവിൽ വസുധയും മരിയയും മകളും കറയുന്നിടത്താണ് നാം പ്രേശ്നങ്ങളെ കാണേണ്ടത്.

“എങ്ങോട്ടാ ഈ കേറി കേറി പോണേ…? ”

വസുധ ഒരു ട്രാന്സിഷൻ പോയിന്റ് ആണ്. അത്രയും നേരവും കാലവും പ്രണയത്തിനകത്തും സംസാരഭാഷയിലും പേടിയിലും ക്രൂരതയിലും ആവർത്തിച്ച പവർ discouse നോട് ഉള്ള ശക്തമായ negation ആണ് വസുധ.

ഇഷ്യൂ മൊറാലിറ്റി മാത്രം അല്ല.
ബേസ് മൊറാലിറ്റി ആണ് എന്നാൽ.

Ishq is not a love story
Ishq is necessary.
അഭിനന്ദനങ്ങൾ അനുരാജ് മനോഹർ
Ratheesh ravi

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...