Homeലേഖനങ്ങൾതിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

തിരുവിതാംകൂറും ആധുനികീകരണവും (ഐവറി ത്രോണിനെ അടിസ്ഥാനമാക്കി ഒരു പഠനം)

Published on

spot_imgspot_img

കൃഷ്ണ മോഹൻ

“അവിടുത്തെ അഞ്ചു കൊല്ലത്തെ റീജൻസി കാലത്താണ് (തിരുവിതാംകൂറിന്റെ മുഴുവൻ ചരിത്രത്തിൽ നിന്ന്)പുരോഗമനത്തിന്റെ ഏറ്റവും മഹത്തായ തോത് കണ്ടിട്ടുള്ളതെന്ന് ധൈര്യപൂർവം പറയാമെന്ന് എനിക്ക് തോന്നുന്നു”. വൈസ്രോയി ലോർഡ് ഇർവിൻ തന്റെ തിരുവനന്തപുരം സന്ദർശന വേളയിൽ പറഞ്ഞ വാക്കുകളാണിത്. 1924 മുതൽ റീജന്റായി തിരുവിതാംകൂർ ഭരിച്ച റാണി സേതു ലക്ഷ്മിബായിയെ കുറിച്ചാണ് ലോർഡ് ഇർവിൻ പ്രതിപാദിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാമർശത്തിൽ നിന്നും സേതുലക്ഷ്മി ബായിയുടെ ഭരണരീതികളെ കുറിച്ച് വ്യക്തത ലഭിക്കുന്നു. തിരുവിതാംകൂർ ചരിത്രത്തിൽ ഇത്രയും ധീരയും ഭരണ തന്ത്രജ്ഞയുമായ വനിതയെ വേറെ കാണാൻ കഴിയില്ല. അവരുടെ റീജൻസി കാലഘട്ടത്തിലെ ഓരോ ചുവടുവയ്ക്കലുമാണ് ഇന്ന് കാണുന്ന രീതിയിൽ തിരുവനന്തപുരത്തെ മാറ്റിത്തീർത്തത്.

1. സേതുലക്ഷ്മിബായി; സാമാന്യ അവലോകനം.

മരുമക്കത്തായ വ്യവസ്ഥ പിന്തുടർന്നു പോന്നിരുന്ന രാജ്യമായിരുന്നു തിരുവിതാംകൂർ. അവിടെ ആൺപ്രജകളെക്കാൾ പ്രാധാന്യം പെൺപ്രജകൾക്കായിരുന്നു. ഭരണം തുടർന്ന് കൊണ്ടുപോകുവാൻ സ്ത്രീകൾ ഇല്ലാതെ വരുമ്പോൾ മറ്റൊരു പുരാതന കുടുംബത്തിൽ നിന്നും പെണ്കുട്ടികളെ ദത്തെടുക്കുകയും അവർക്കുണ്ടാകുന്ന പുത്രന്മാരെ രാജാവായി അവരോധിക്കുകയും ചെയ്യുന്ന രീതിയാണ് തിരുവിതാംകൂർ പിന്തുടർന്നത്. രാജാരവിവർമയുടെ അനന്തര സന്തതികളിൽ ഉൾപ്പെടുന്ന രണ്ടു പെണ്കുട്ടികളെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കാൻ തീരുമാനമായതോടെ അവിടം ഒരു ഐതിഹാസിക ചരിത്രത്തിന് സാക്ഷ്യം വഹിച്ചു. സേതുലക്ഷ്മിബായിയും സേതുപാർവതിബായിയുമായിരുന്നു ആ പെണ്കുട്ടികൾ. അന്നത്തെ ഭരണകർത്താവായ ശ്രീമൂലം തിരുനാൾ 1924 ആഗസ്ത് 7നു നാടുനീങ്ങിയതോടെ ഭരണം അനിശ്ചിതത്വത്തിലായി. ജൂനിയർ റാണിയായ സേതുപാർവതിബായിയുടെ പുത്രൻ ചിത്തിരതിരുനാൾ ബാലരാമവർമയായിരുന്നു കൊട്ടാരത്തിലെ മൂത്ത സന്തതി. അതിനാൽ തിരുവിതാംകൂറിന്റെ അനന്തരാവകാശിയാകാനുള്ള അവസരവും അദേഹത്തിനായിരുന്നു. പക്ഷേ ചിത്തിരതിരുനാളിനു പ്രായപൂർത്തി ആകാത്തതിനാൽ ഭരണം റീജൻസിക്കു വിട്ടു നൽകണം എന്ന തീരുമാനത്തിൽ തിരുവിതാംകൂർ എത്തി. കുടുംബത്തിലെ പ്രായം കൂടിയ ആൾ എന്ന നിലയിൽ ഈ ദൗത്യം സേതുലക്ഷ്മിബായിക്ക് ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ തുരുവിതാംകൂർ രാജ്യത്തിന്റെ ദന്തസിംഹാസനത്തിൽ റാണി സേതുലക്ഷ്മിബായി അവരോധിക്കപ്പെട്ടു. സീനിയർ റാണിയുടെ ഭരണം പല പരിഷ്കരണങ്ങൾക്കും കാരണമായി. സെതൽമൻഡ് കൊട്ടാരത്തിൽ ഇരുന്നുകൊണ്ട് അവർ നീതിയുക്തമായ ഭരണം കാഴ്ചവച്ചു. ഇതിനിടയിൽ കവടിയാർ കൊട്ടാരത്തിന് റാണിയുമയുള്ള ശത്രുതയും ഏറി വന്നു. 1924ൽ തുടങ്ങിയ തന്റെ റീജൻസി 1931ൽ അവസാനിക്കുന്നത് വരെ തിരുവിതാംകൂറിന്റെ വികസനത്തിന് വേണ്ടി റാണി പ്രയത്നിച്ചു. 1931-ൽ ചിത്തിരതിരുനാൾ ബാലരാമവർമ അവരോധിക്കപ്പെട്ടതോടെ സെതൽമൻഡ് കൊട്ടാരം തകരാൻ തുടങ്ങി. സീനിയർ റാണിയോട് കവടിയാർ കൊട്ടാരത്തിന് ഉണ്ടായിരുന്ന വിദ്വേഷമാണ് ഇതിനു കാരണമായത്. റാണിയുടെ വിരമിക്കലിനു ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങൾ എല്ലാം തന്നെ ചിത്തിരതിരുനാൾ വെട്ടിച്ചുരുക്കി. ഏഴ് വർഷം തിരുവിതാംകൂറിന്റെ വളർച്ചയ്ക്ക് വേണ്ടി ഭരണം വിനിയോഗിച്ച സീനിയർ റാണി കുടുംബത്തിലെ സാധാരണ സ്ത്രീ എന്ന നിലയിലേക്ക് ഒതുക്കപ്പെട്ടു. തിരുവിതാംകൂറിന്റെ ദിവാനായി സർ സി.പി വന്നതോട് കൂടി അവഗണനയുടെ ആക്കം കൂടി വന്നു. ഒടുവിൽ സ്വാതന്ത്ര്യാനന്തര തിരുവിതാംകൂറിൽ നിന്നും കണ്ണീരോടെ ആ ധീര വനിതയ്ക്ക് അന്യനാട്ടിലേക്ക് യാത്രയാകേണ്ടി വന്നു.

Portraits-of-Rani-Sethu-Parvathi-Bayi-and-Rani-Sethu-Lakshmi-Bayi
റാണി സേതു പാർവതിബായിയും റാണി സേതു ലക്ഷ്മി ബായിയും

തുടർന്നുള്ള സേതുലക്ഷ്മിബായിയുടെ ബാംഗ്ലൂർ ജീവിതം അവരെ രാജകീയതയിൽ നിന്നും മോചിപ്പിക്കുകയും ഒരു സാധാരണ വീട്ടമ്മയിലേക്ക് മാറാൻ പ്രാപ്തയാക്കുകയും ചെയ്തു . 1985-ൽ ഔദ്യോഗിക ബഹുമതികളില്ലാതെ ഒരു വൈദ്യുത ശ്മശാനത്തിൽ അവർ ഇല്ലാതായി. തിരുവിതാംകൂറിന്റെ അവസാന രാജ്ഞിയുടെ ജീവിതം ഇത്തരത്തിൽ ദാരുണമായി തീർന്നതിനു പിന്നിൽ കവടിയാർ കൊട്ടാരത്തിന്റെ കുടിലതന്ത്രങ്ങളാണെന്ന് നിസ്സംശയം പറയാം. ചരിത്രമാകട്ടെ ഒരു റീജൻറ് എന്ന നിലയിൽ നിന്നുകൊണ്ടുള്ള പരാമർശങ്ങൾ മാത്രമേ അവരെക്കുറിച്ചു നടത്തിയിട്ടുള്ളൂ എന്ന വസ്തുതയും ഖേദകരമാണ്. സേതുലക്ഷ്മിബായിയുടെ തിരുവിതാംകൂർ അടിവേരുകൾ വരെ അറുത്തുമാറ്റിയത് കൊട്ടാരത്തിലെ അന്നത്തെ ഭരണകർത്താക്കളുടെ സ്വാർത്ഥതയാണെന്ന നിഗമനത്തിൽ നമുക്ക് എത്തിച്ചേരാം.

2. ആധുനികതയിലേക്കുള്ള തിരുവിതാംകൂറിന്റെ ചുവടുമാറ്റം.

റാണി സേതുലക്ഷ്മിബായുടെ റീജൻസി കാലഘട്ടം നവോത്ഥാന ചിന്തകളാൽ പ്രബലമായിരുന്നെന്നു വേണം കരുതാൻ. നഷ്ടപ്പെടും എന്ന് അറിയാമായിരുന്നിട്ടും അതീവ ശ്രദ്ധയോടെ തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും അവർ രാജ്യത്തിനു വേണ്ടി വിനിയോഗിച്ചു. സ്ത്രീ പുരോഗമനമായിരുന്നു അവരുടെ മുഖ്യ ലക്ഷ്യം. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന് മനസ്സിലാക്കിയ റാണി അതിനു വേണ്ട സാഹചര്യം ഒരുക്കാൻ പ്രായത്നിച്ചതായി കാണാം. സ്ത്രീ-പുരുഷ തുലനത്തിന്റെ ആദ്യമാതൃക 1924 മുതൽ 1931 വരെയുള്ള തിരുവിതാംകൂർ ഭരണത്തിൽ പ്രതിഫലിച്ചു നിൽക്കുന്നു. എന്നാൽ തന്റെ റീജൻസി കാലഘട്ടത്തിൽ അവർ ചെയ്ത നവോത്ഥാന പ്രവർത്തങ്ങളാണ് ഇന്ന് കാണുന്ന തരത്തിൽ തിരുവനന്തപുരത്തെ ഉയർത്തിയത് എന്ന് എത്രപേർക്ക് അറിയാം. വിദ്യാഭ്യാസം, തൊഴിൽ, നിയമം എന്നീ മേഖലകളിൽ കാണുന്ന സ്ത്രീ ഇടപെടലുകൾ അവരുടെ ഭരണത്തിന്റെ ബാക്കിപത്രങ്ങളാണ്. ഡോ.മേരി പുന്നൻ ലൂക്കോസിനെ മെഡിക്കൽ വിഭാഗ അധ്യക്ഷപദവിയിൽ നിയമിച്ചതിൽ നിന്നും തിരുവിതാംകൂറിലെ പെൺ ചരിത്രം ആരംഭിക്കുന്നു. പിന്നീട് തിരുവിതാംകൂറിൽ കാണുന്നത് ഒരു സ്ത്രീസൗഹൃദ അന്തരീക്ഷം ആണെന്ന് വേണം കരുതാൻ. 1928ൽ നിയമസഭയിലേക്ക് ഒരു മിസ്സിസ് എലിസബത്ത് കുരുവിളയെ നാമനിർദ്ദേശം ചെയ്തതോടെ രാഷ്ട്രീയത്തിലും സ്ത്രീ ഇടപെടൽ ശക്തമായി. ഇതുകൊണ്ടും തീർന്നില്ല, പിന്നീട് ഇതേ മേഖലയിലേക്ക് അഞ്ചു വനിതകളെ അവർ നിയമിച്ചു. ഈ നിയമനത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ഉയർന്നതും താഴ്ന്നതുമായ അഞ്ചു ജാതി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളായിരുന്നു അവർ. ജാതി ചിന്തകൾ കലങ്ങി മറിഞ്ഞ ഒരു അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് റാണി ഇത്തരമൊരു തീരുമാനത്തിൽ എത്തപ്പെട്ടത് എന്നത് പ്രശംസനീയം തന്നെയാണ്. മിസ്സ് അന്ന ചാണ്ടിയെ നീതിന്യായ ഓഫീസറായി നിയമിച്ചതിലൂടെ തിരുവിതാംകൂർ നിയമവും സ്ത്രീകൾക്കനുകൂലമാകാൻ തുടങ്ങി. സ്‌ത്രീവാദ ചിന്തകളാൽ സമ്പുഷ്ടമായ ഒരു ഭരണരീതിയാണ് റീജന്റ് സീതുലക്ഷ്മിബായി സ്വീകരിച്ചതെന്ന് ഇതിൽ നിന്നും അനുമാനിക്കാം.

krishna-mohan
കൃഷ്ണ മോഹൻ

പാശ്ചാത്യ രീതികളെ അനുകരിച്ചു തിരുവിതാംകൂറിനെ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളും റാണി നടത്തി. റെയിൽ ഗതാഗതം, ടെലഫോൺ, കമ്പിത്തപാൽ, വൈദ്യുതി തുടങ്ങിയവയെല്ലാം തിരുവിതാംകൂറിൽ എത്തിയതും റാണിയുടെ ഇടപെടൽ മൂലമാണ്. പിന്നാക്ക വിഭാഗത്തിന് പരിഗണന നൽകുകയും അവർക്ക് വേണ്ടി പ്രത്യേകം സ്കൂളുകൾ തുടങ്ങുകയും ചെയ്തു. എന്നാൽ സൂക്ഷമാലോചനയിൽ റാണിയിലെ തന്ത്രഞ്ജയെ കണ്ടെത്താനാകും. തിരുവിതാംകൂറിൽ പുരോഗമന പ്രസ്ഥാനങ്ങളും മറ്റും സർവൈക്യത്തിനു വേണ്ടി മുറവിളി നടത്തിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷമായിരുന്നു നിലവിലേത്. സ്വാഭാവികമായും റാണിയെ ചില തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതയാക്കിയതും അവയെല്ലാം ആയിരുന്നിരിക്കണം. കാരണം സ്വപ്രേരിതമായി ഇത്രയേറെ പുരോഗമനാശയങ്ങളിലേക്ക് റാണി എത്തിയിരുന്നെങ്കിൽ എന്തുകൊണ്ട് 1936-ൽ ക്ഷേത്ര പ്രവേശന വിളംബര ശേഷം അവർ ക്ഷേത്ര ദർശനം പാടെ ഒഴിവാക്കി? എന്തുകൊണ്ട് പിന്നോക്ക വിഭാഗത്തിന് പ്രത്യേക സ്കൂൾ അനുവദിച്ചതല്ലാതെ മേലാള വിഭാഗമെന്ന കരുത്തുന്നവരുടെ ഒപ്പം ഇരുന്നു പഠിക്കുവാനുള്ള അവസരം നിഷേധിച്ചു? ഇവിടെയെല്ലാം അവരുടെ യാഥാസ്ഥിതിക-സവർണ ബോധം പരോക്ഷമായി നിഴലിക്കുന്നു. എന്നാൽ തിരുവിതാംകൂറിന്‌ വേണ്ടി ചെയ്ത മറ്റു പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതെല്ലാം സൗകര്യപൂർവം മറക്കാം എന്നു തോന്നുന്നു.

manu-s-pillai
മനു എസ് പിള്ള

റാണി സേതുലക്ഷ്മിബായി എന്ന വനിതയുടെ ഭരണവും ജീവിതവും ബ്രിഹത്തായി അവിഷ്കരിച്ച ‘ഐവറി ത്രോൺ’ തിരുവിതാംകൂർ ചരിത്രത്തിലെ അടിച്ചമർത്തലുകളുടെ ആഖ്യാനമായി നിലനിൽക്കുന്നു. അനവധി ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങൾ ഏറെ നാളത്തെ ഗവേഷണത്തിലൂടെ മനു.എസ്.പിള്ള കണ്ടെത്തിയിരിക്കുന്നു. അവയാകട്ടെ തിരുവിതാംകൂറിന്റെ പ്രതിച്ഛായ തന്നെ മാറ്റി.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...