ജെ സി ഡാനിയേൽ പുരസ്കാരം ഷീലയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2018ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ഷീലയ്ക്ക്‌. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവുമാണ്‌ പുരസ്‌കാരം.

ജുലൈ 27ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചലച്ചിത്ര അവാർഡ്‌ വിതരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ സി ഡാനിയേൽ അവാർഡ്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *