ഐജിസിഎആര്‍: 130 അപ്രന്റിസ് ഒഴിവുകള്‍

കല്‍പ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസേര്‍ച്ചില്‍ വിവിധ ട്രേഡ് അപ്രിന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 130 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 തസ്തികകളിലായാണ് 130 ഒഴിവുകള്‍. ഏപ്രില്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ 24 ആണ്.

ഫിറ്റര്‍- 30, ടര്‍ണര്‍-5, മെക്കാനിസ്റ്റ്-5, ഇലക്ട്രീഷ്യന്‍- 25, വെള്‍ഡര്‍- 7, ഇലക്ട്രോണിക് മെക്കാനിക്- 10, ഇന്‍സ്ട്രമെന്റ് മെക്കാനിക്- 12, ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)- 8, ഡ്രോട്‌സ്മാന്‍ (സിവില്‍)-2, മെക്കാനിക് റെഫ്രിജറേഷന്‍- 8, കാര്‍പെന്റര്‍- 4, മെക്കാനിക്കല്‍ മെഷ്യന്‍ ടൂള്‍ മെയിന്റനെന്‍സ്-2, പ്ലംമ്പര്‍- 2, മെസണ്‍-2, ബുക്ക് ബൈന്‍ഡര്‍-1, പിഎഎസ്എഎ-7 എന്നിങ്ങനെയാണ് ഒഴിവുകള്‍

പ്രായപരിധി 16 മുതല്‍ 22 വരെയാണ്. എസ് സി, എസ് ടി-കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒബിസികാര്‍ക്ക് മൂന്ന് വര്‍ഷവും, ഭിന്നശേഷികാര്‍ക്ക് പത്ത് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്‌: www.igcar.gov.in

Leave a Reply

Your email address will not be published. Required fields are marked *