HomeTHE ARTERIASEQUEL 46കൂടല്ലൂർ ചിത്രങ്ങൾ

കൂടല്ലൂർ ചിത്രങ്ങൾ

Published on

spot_imgspot_img

കെ എസ് കൃഷ്ണകുമാർ

ഇന്ന് കൂടല്ലൂരായിരുന്നു. എം.ടി. വാസുദേവൻ നായരുടെ കൂടല്ലൂരിൽ. എന്തിനു പോയി എന്നത് ഒരു ചോദ്യമാണ്. വെറുതെ എന്നത് അതിന്റെ  ഉത്തരവും. യാത്ര  ഒരു അത്ഭുത ഔഷധമാണ്. എല്ലാ അർത്ഥത്തിലും മനുഷ്യനെ ഉഷാറാക്കാൻ യാത്ര  നല്ല തന്ത്രമാണ്. യാത്രാക്ഷീണം എന്ന വാക്ക് പോലെ യാത്രാ ഊർജ്ജം എന്ന പ്രയോഗം വേണ്ടതാണ്. യാത്ര എല്ലാ തരം കലകൾക്കും  പോഷകമായ മണ്ണും വളവും ജലവും ആകാശവുമാണ്.  എഴുത്തായാലും ചിത്രമായാലും പാട്ടായാലും ഫോട്ടോഗ്രാഫിയായാലും യാത്രകൾ പകരുന്ന ഹരം വേറെത്തന്നെയാണ്. മഹാന്മാരെന്ന് പുകഴ്ത്തപ്പെട്ടവരിൽ ഭൂരിപക്ഷവും വലിയ യാത്രികരുമാണ്. അപവാദങ്ങൾ ഏതിനുമുണ്ട്.

k s krishnakumar

ഒരു വേള യാത്രയും ഭക്ഷണവും ചേർന്നാൽ കൂടുതൽ ഊർവരമാകാത്ത മനുഷ്യബന്ധങ്ങളില്ല. രണ്ട് ശരീരങ്ങളെ മധുവസന്തങ്ങളിലാറാടിച്ച്  ഒറ്റ ആത്മാവാക്കി മാറ്റുന്ന ഹണിമൂണും  സർവ്വാംഗം ആത്മീയത തെളിച്ച് ദിവ്യസ്നാനമാക്കുന്ന തീർത്ഥയാത്രകളും ദേശാടനവും നാടുകടത്തലും പലായനവുമെല്ലാം യാത്രയുടെ വിവിധ ഫിസിക്സും കെമിസ്ട്രിയും തിയോളജിയും പറഞ്ഞുതരും. വിദ്യാലയയോർമ്മകളിൽ ഏറ്റവും തിളക്കത്തോടെ  നമ്മളിൽ എന്നും ബാക്കി നിൽക്കുന്നത് പഠനയാത്രകളാകും.   മനുഷ്യമനസ്സുകളെ പല വിധങ്ങളിൽ  പരിവർത്തനം ചെയ്യുന്ന എന്തോ ഒന്ന് യാത്രകളിലെ കാറ്റുകളിലും കാഴ്ചകളിലും ഉണ്ട്. യാത്രയെ നിർവചിക്കാൻ പറഞ്ഞാൽ, മനസ്സിനും വേണ്ടേ  ഋതുഭേദങ്ങൾ എന്നൊരു ചോദ്യമാണുത്തരം .

കൂറ്റനാട്, പട്ടാമ്പി, എടപ്പാൾ എന്നൊരു ത്രികോണത്തിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയെന്നത് എന്നും ഒരു അനുഭൂതിയാണ്. അവിടത്തെ കവലകളും നാട്ടുകാരും ഭാഷയുമെല്ലാം അത്രമേൽ നൈർമല്യമേറിയതാണ്.  ഭാരതപ്പുഴയെന്നത് സാംസ്കാരികചരിത്രത്തിന്റെ മഹാസാന്നിധ്യമാകുന്നു. ഭാരതപ്പുഴയുടെ ഓരങ്ങളിലെ ഐതിഹ്യങ്ങളും സാംസ്കാരികചരിത്രമൂല്യങ്ങളും ആ യാത്രയിൽ അറിവിന്റെയും  ചിന്തയുടെയും വികാരത്തിന്റെയും കടലായിത്തീരുന്നു. നിളയും ആറ്റുവഞ്ചി പൂക്കളും നിലാവും ഒരു കിടിലൻ കോമ്പിനേഷനാണ്.

ഇന്ന് വെറുതെ കൂടല്ലൂർ പോയതാണ്. ഇടയ്ക്ക് ഒരു സോളോ യാത്ര രസകരമാണ്. വെറുതെയെന്നത് സത്യത്തിൽ നുണയാണ്. മനസ്സൊന്നു പതിഞ്ഞു പോകുമ്പോൾ എങ്ങോട്ടെങ്കിലും പോകും. ബസ്സിലോ മാരുതി 800 ലോ ആകും  അത്തരം ഒരുപ്പോക്കുകൾ.  എഴുത്തുകാരിയും സുഹൃത്തുമായ സിന്ധു മലമക്കാവ് തന്ന നിർദ്ദേശങ്ങളാണ് ഇക്കുറി ഏകാന്തയാത്രയ്ക്ക് വഴിയും വെളിച്ചവുമായത്.  നീലത്താമര സിനിമയോടെ സെലിബ്രിറ്റിയായ മലമൽക്കാവ് ക്ഷേത്രം യാത്രയ്ക്കും ഒരു  ഇഷ്ടലൊക്കേഷനാണ്. ആത്മാവിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞ് എന്നൊക്കെ പറയുന്നതുപോലെ ജീവിതത്തോട് എന്നും ചേർത്തുപിടിക്കുന്ന ഒരിടമാണ് മലമൽക്കാവ് . അതിനു ഭൗതികമായും ആത്മീയമായും വ്യക്തിപരമായും പല കാരണങ്ങളുമുണ്ട്.  മലമൽക്കാവ് ഗ്രാമവും ക്ഷേത്രവും ചെങ്ങഴിനീർപ്പൂവ് വിരിയുന്ന അമ്പലക്കുളവുമെല്ലാം എം.ടി യുടെ എഴുത്തും പ്രഭാഷണങ്ങളും കൂടുതൽ ഉള്ളിലേറ്റി. നീലത്താമരപ്പൂവൊന്നും വിരിഞ്ഞിട്ടില്ലെങ്കിലും ആ ചെങ്കൽപ്പടവുകളിൽ കുറെ നേരമിരിക്കും.  കുളത്തിൽ നിന്ന് ഏറെ പൊക്കത്തിലുള്ള വഴിയോരത്തെ ആൽത്തറയും ക്ഷേത്രവും കൂടി ചേർന്ന് നല്ലൊരു ലാന്റ്സ്കേപ്പാണ് മലമൽക്കാവിന്റെത്. ഒപ്പം എം ടി യെന്ന എഴുത്തിന്റെ വിസ്മയവും ചിന്തകളെ ഉണർത്തുകയും മലമൽക്കാവ് എന്ന വിഷ്വൽസിനെ കൂടുതൽ നിറമുള്ളതാക്കും.

മലമൽക്കാവ് പോലെ കൂടല്ലൂരിൽ സന്ദർശിക്കേണ്ട വേറിട്ട ഇടങ്ങൾ വേറെ ഏതൊക്കെയാണെന്ന അന്വേഷണത്തിന് സിന്ധു തന്ന മറുപടിയാണ് ഇന്ന് മുത്ത് വിളയും കുന്ന് പോകാൻ കാരണമായത്. മുത്ത് വിളയും കുന്നിനെക്കുറിച്ച് ഗൂഗിൾ ചെയ്തപ്പോൾ ഇമേജ്സിൽ  പ്രത്യേകം കണ്ണിൽ തടഞ്ഞതാണ് കുറുഞ്ഞിക്കാവ് ക്ഷേത്രം. കുറുഞ്ഞിയും കാവും നല്ല ചേർച്ചയെന്ന് പറയുന്ന സ്ഥലനാമം. സൂര്യനുദിക്കുന്ന നേരം തന്നെ ഞാൻ തനിയെ കൂടല്ലൂർ ഗ്രാമത്തിലെത്തി.

തൃത്താലയും മേഴത്തൂരും യാത്രികരുടെ ഇടത്താവളം പട്ടിത്തറയും കൂട്ടക്കടവും കുമ്പിടി റോഡും  മുത്ത് വിളയും കുന്നും മണ്ണിയം പെരുമ്പലവും കുറുഞ്ഞിക്കാവും ചേർന്ന യാത്രയിലെ  ചില ഫോട്ടോസ്  ഇവിടെ പങ്കു വയ്ക്കുന്നു

 

 

 



ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

  1. ആത്മാവിന്റെ ആഴങ്ങളിൽ പതിയുന്ന യാത്രകൾ ഇനിയും ഉണ്ടാവട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...