സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്‍ ടീസറെത്തി

സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കാപ്പാന്റെ ടീസര്‍ പുറത്തുവിട്ടു. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

നീണ്ട ഇടവവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആര്യ, സമുദ്രക്കനി, സായേഷ, ബോമന്‍ ഇറാനി എന്നിവരാണ് മറ്റ് താരങ്ങള്‍.

ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് സംഗീതവും അഭിനന്ദന്‍ രാമാനുജം, എം.എസ്. പ്രഭു എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *