Wednesday, June 23, 2021

കഥകളിപോലുള്ള പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യും. – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം : കഥകളിയും കൂടിയാട്ടവും സംരക്ഷിക്കേണ്ടതും കൂടുതൽ. ജനകീയമാക്കേണ്ടതുമായ കലാരൂപങ്ങളായതിനാൽ. ഇത്തരം പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ ഭാരത് ഭവനിൽ സംഘടിപ്പിച്ച പ്രശസ്ത കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. ടൂറിസം മന്ത്രി കൂടിയായതിനാൽ കഥകളിയെ അന്താരാഷ്ട്ര തലത്തിലൊക്കെ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം കൂടി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകളിൽ കഥകളിയുടെ പുരോഗതിക്കും നവോത്ഥാനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചയാളാണ് വെള്ളായണി നാരായണൻ നായർ. മതപരമായ അതിർവരമ്പുകളെ അതിലംഘിച്ചു ശ്രീയേശുജനനം എന്നൊരു ആട്ടക്കഥ അദ്ദേഹം എഴുതി. വർണ്ണവെറിയും ജന്മിത്തവും തുടച്ചു നീക്കാനുള്ള ചിന്ത സമൂഹത്തിൽ വളർത്തുന്ന നന്ദനാർ ചരിതം ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു. കളത്തിന്റെ നേതൃത്വത്തിൽ. ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരിയും കളം മേധാവിയുമായ കല സാവിത്രി ആദ്ധ്യക്ഷം വഹിച്ചു. ഭരത് ഭവൻ മെമ്പർ സെക്രട്ടറിയും സംവിധായകനുമായ പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ചെണ്ട കലാകാരൻ മാർഗ്ഗി വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാക്കളായ പി.ജെ ഉണ്ണികൃഷ്ണനെയും ശശി സിതാരയേയും കളത്തിന്റെയും ഭാരത് ഭവന്റെയും ഉപഹാരം നൽകി മന്ത്രി ആദരിച്ചു. കഥാകൃത്തുക്കളായ സലിൻ മാങ്കുഴി, വിനു എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ ഡോ. ഏറ്റുമാനൂർ പി.കണ്ണൻ കഥകളിയിലെ ആസ്വാദനപ്രതിസന്ധി എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണവും ചൊല്ലിയാട്ടവും നിർവ്വഹിച്ചു. പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരിയെപ്പറ്റിയുള്ള ഡോക്യുമെന്ററി “ശിവം” പ്രദർശനവും സി.അനൂപിന്റെ കഥാ-നേരം പരിപാടിയും നടുന്നു. തുടർന്ന് നടന പ്രതിഭ കോട്ടക്കൽ ദേവദാസിന്റെ ബകവധം കഥകളി അവതരിപ്പിച്ചു.

Related Articles

നാരായണൻ ക്ണാവൂർ

ഹരി. പി.പി. ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ സി.കെ.നാരായണൻ.. ബാല്യകാലം തൊട്ട് മാതുലനായ തെക്കുംകര കർണ്ണമൂർത്തിയോടൊപ്പം ഒട്ടേറെ അണിയറകളിൽ കൂടിക്കളിച്ചു സ്വായത്തമാക്കിയ അനുഭവപരിചയം....

സൗഹൃദങ്ങളെ തോറ്റിയുണർത്തുന്ന പാണപ്പുഴയുടെ തീരത്തെ പെരുവണ്ണാൻ

പ്രഗൽഭ തെയ്യം കലാകാരനായ സതീഷ് പെരുവണ്ണാനുമായി മധു കിഴക്കയിൽ നടത്തിയ അഭിമുഖം.

പെരുങ്കളിയാട്ടങ്ങൾ സമൂഹത്തിന് പുതു ചൈതന്യം നൽകുന്നു: ഡോ.ദിനേശൻ വടക്കിനിയിൽ

നീലേശ്വരം: ആഗോളവൽക്കരണത്തെത്തുടർന്ന് ഭരണകൂടങ്ങൾ ദുർബലമായതിനാൽ നിരാശ്രയരായ ഗ്രാമീണജനതയ്ക്ക് കൂട്ടായ്മയിലൂടെ നവചൈതന്യം പകരാൻ പെരുങ്കളിയാട്ടങ്ങളിലൂടെ സാധ്യമാവുമെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ.ദിനേശൻ വടക്കിനിയിൽ പറഞ്ഞു. നീലേശ്വരം തട്ടാച്ചേരി പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഒക്ടോബർ 12 ,13 തിയ്യതികളിൽ നടന്ന...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp അന്വേഷണങ്ങൾക്ക്