Friday, July 1, 2022

‘കാളച്ചേകോൻ’ മെയ് 27 ന് തിയേറ്ററുകളിൽ

ഫുട്‍ബോളെന്ന പോലെ, മലബാറിന്റെ തനത് സംസ്കാരത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു കാളപ്പൂട്ടും. കാളപ്പൂട്ടിന്റെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യന്റെയും കഥ പറയുന്ന, കെ.എസ് ഹരിഹരന്റെ “കാളച്ചേകോൻ” മെയ് 27 ന് തിയേറ്ററുകളിലെത്തും. കെ.എസ് ഹരിഹരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഡോക്ടർ ഗിരീഷ് ജ്ഞാനദാസാണ് നായകവേഷത്തിലെത്തുന്നത്. ആരാധ്യ സായ് നായികയായെത്തുന്നു.

സുധീർ കരമന, ദേവൻ, മണികണ്ഠൻ ആചാരി, നിർമ്മൽ പാലാഴി, ഗീതാ വിജയൻ, ദീപ പ്രമോദ്, സബിത, ചിത്ര, ശിവജി ഗുരുവായൂർ, സൂര്യ ശിവജി, ശിവാനി, ഭീമൻ രഘു, പ്രദീപ് ബാലൻ, സി.ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം, സുനിൽ പത്തായിക്കര, ദേവദാസ് പല്ലശ്ശന, പ്രേമൻ, എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളണിയുന്നു. സംവിധായകനായ ഹരിഹരൻ തന്നെ എഴുതിയ വരികൾക്ക്, നായകനായ ഗിരീഷ് ജ്ഞാനദാസാണ് സംഗീതം പകർന്നത്. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ജ്ഞാനദാസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജയചന്ദ്രൻ, സിത്താര എന്നിവർക്കൊപ്പം, ജ്ഞാനദാസും ഗായകസംഘത്തിലുണ്ട്. നടൻ ഭീമൻ രഘു ആദ്യമായി ഗായകനാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം – ടി.എസ് ബാബു

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശാന്തി ജ്ഞാനദാസ്

കല – ജീമോൻ മൂലമറ്റം

മേക്കപ്പ് – ജയമോഹൻ,

വസ്ത്രാലങ്കാരം – അബ്ബാസ് പാണാവള്ളി

സ്റ്റിൽസ് – ശ്രീനി മഞ്ചേരി

പരസ്യകല – ഷഹിൽ കൈറ്റ് ഡിസൈൻ

എഡിറ്റർ – ഷമീർ ഖാൻ

നൃത്തം – കൂൾ ജയന്ത്

സംഘട്ടനം – റൺ രവി

ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിനീഷ് നെന്മാറ

ചീഫ് അസോസിയേറ്റ് ക്യാമറമാൻ – നാരായണ സ്വാമി

പ്രൊഡക്ഷൻ മാനേജർ – സുധീന്ദ്രൻ പുതിയടത്ത്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജയരാജ് വെട്ടം

പി ആർ ഒ – എ.എസ് ദിനേശ്

spot_img

Related Articles

Manila in the Claws of Light

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Manila in the Claws of Light Director: Lino Brocka Year: 1975 Language: Philippino 'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...

വൈരി ഇന്ന് റിലീസാവുന്നു, വിശദവിവരങ്ങളറിയാം

ആകാശ് പ്രകാശ് ബാനറിന്റെ പ്രഥമ ഹ്രസ്വചിത്രമായ വൈരി, ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ പ്രവാസി മലയാളി പ്രകാശ്...

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും...
spot_img

Latest Articles