Thursday, June 24, 2021

കളരി കൂട്ടായ്മയും സിമ്പോസിയവും ഭാരത് ഭവനില്‍

തിരുവനന്തപുരം : മാധവ മഠം സി.വി. എന്‍ കളരി സ്ഥാപകന്‍ സര്‍വ്വശ്രീ രാമചന്ദ്രന്‍ ഗുരുക്കളുടെ 6ാം ഓര്‍മ്മക്കൂട്ടായ്മയും സിമ്പോസിയവും ഇന്ന് (25.09.2019) ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ 11 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ മോഹന്‍ലാല്‍, ശ്രീമതി കാവാലം ശാരദാമണി, സത്യനാരായണ ഗുരുക്കള്‍ എന്നിവരെ ആദരിക്കും. സ്പെയിനില്‍ നിന്നും കേരളത്തിലെത്തി വര്‍ഷങ്ങളായി കളരി പരിശീലിക്കുന്ന മാന്വല്‍ അല്‍ക്കല അല്‍ബറാനും, ഡോ. ഗൗതമനും, മാധവമഠം കളരി സംഘവും ചേര്‍ന്ന് വിവിധ കളരി സമ്പ്രദായങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കേരളത്തിന്‍റെ സാംസ്കാരിക ആരോഗ്യ പാരമ്പര്യത്തില്‍ കളരിപ്പയറ്റിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ സിമ്പോസിയവും നടക്കും. രാവിലെ 9 മുതല്‍ ഉച്ച വരെയാണ് പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Related Articles

നാരായണൻ ക്ണാവൂർ

ഹരി. പി.പി. ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ സി.കെ.നാരായണൻ.. ബാല്യകാലം തൊട്ട് മാതുലനായ തെക്കുംകര കർണ്ണമൂർത്തിയോടൊപ്പം ഒട്ടേറെ അണിയറകളിൽ കൂടിക്കളിച്ചു സ്വായത്തമാക്കിയ അനുഭവപരിചയം....

കോവിഡ് പ്രതിസന്ധി പുനർ വായിപ്പിക്കുന്ന ലിംഗ വ്യവസ്ഥയും സ്ത്രീ പദവിയും 

ലേഖനം നിഷ്നി ഷെമിൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കോവിഡ് പ്രതിസന്ധിയെ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയായ അന്റൊണിയോ ഗുട്ടറസ് വിവരിച്ചത്. അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഭീകരമുഖങ്ങൾ ദ്രുതഗതിയിൽ  ജനിച്ചു കൊണ്ടിരിക്കുന്നു....

ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ വേതനം വീതം അഞ്ചുമാസം സമാഹരിക്കാനുള്ള തീരുമാനത്തെ ഏവരും സർവാത്മനാ സ്വാഗതം ചെയ്യണം. ഇത് നമ്മുടെ ഉത്തരവാദിത്തമാണ് ; ഔദാര്യമല്ല. പൊതുസംവിധാനങ്ങളുടെ വലിയ പിൻതുണയും സൗജന്യവും അനുഭവിച്ച്...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat