Wednesday, July 28, 2021

കല്ല്യാണേട്ടി

സജിത എ വി

ഫ്രോക്കിന്റെ പിറകിൽ
ഒളിപ്പിച്ചു വച്ച കൈയിലേക്ക്
അവരെനിക്ക് രണ്ടുറുപ്പിക വച്ചു തന്നു.
അമ്മമ്മയുടെ മുഖത്തേക്ക്
സന്ദേഹത്തോടെ നോക്കി നിന്ന
എന്റെ കൈ മുറുകെ പിടിച്ചു.
‘പോയി മുട്ടായി വാങ്ങിക്കോ’
ഉള്ളം കൈ തുറന്നപ്പോൾ
വാടിയ വെറ്റിലയുടെ മണം.

ചൂണ്ടു വിരൽ കൊണ്ട് നൂറു വാരി
കുറച്ച് അടക്കാ കഷ്ണവുമിട്ട്
വെറ്റിലയുടെ ഒരറ്റം പൊട്ടിച്ച്
കോണോടു മടക്കി
അച്ഛാഛൻ അവർക്കു കൊടുക്കും.
ഒന്ന് വായിലിട്ട് മിച്ചം വന്നവ
മടിക്കുത്തിൽ കെട്ടിവെക്കും.
അന്നുതൊട്ടേ
ചുണ്ടു മുറുക്കിചോപ്പിച്ച
പെണ്ണുങ്ങളോടെനിക്ക്
ആരാധനയായിരുന്നു.
കല്യാണേട്ടിയോടും.

ഒരുമധ്യ വേനലവധിക്ക്
കാഞ്ഞങ്ങാട്ടേക്ക് വണ്ടി കയറി.
വീടിന്റെ ഒവ്വടത്തു നിന്നും
നോക്കിയാൽ കാണേണ്ട വീടാണ്
മനുഷ്യർ മനുഷ്യരെ മറച്ചിരുന്നു.
അവരെ കണ്ടില്ല
പഴേ എന്നെയും.
തറുത്തു വച്ച വെറ്റില മുറുക്കി
ചുണ്ടു ചോപ്പിക്കണമെന്നു തോന്നി.

മനുഷ്യരെ പറ്റി ഓർക്കുമ്പോ,
ഓർക്കും അവരെയും.

നൂറ്- ചുണ്ണാമ്പ്
ഒവ്വടം – ഇറയം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Previous articleചക്ക
Next articleകവിതകൾ

Related Articles

ഭൂമിയുടെ വിത്ത്

കവിത കുഴൂർ വിത്സൺ അതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

വിനിമയവും മൂന്ന് കവിതകളും

കവിത ടി. പി. വിനോദ് 1. പറയുന്നു “കിതക്കുന്നല്ലോ? നടക്കുകയാണോ?” “അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.” 2. തോന്നുന്നു ഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം 3. ചോദിക്കുന്നു ഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ? ... https://www.youtube.com/watch?v=YJNAL4fiNjg ടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

ദൈവമനെ

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളം ദബ്ബെല്ലുപ്ത്തിദ ദൈവമനെ കണ്ടെരാ . സണ്ണ കാട് ഗെല്ലീ മൊളിച്ചത്ത്. അണ്ദ ഗോഡെ ഗെസല്തിൻത്ത് . സേറ് മ് ണ്ണ് ല് മ്‌ശിയർത്തു സാരി ശിദ കോല കെ അളകിത്ത്. മട്ട് ഒന്തൊന്താകി ഹ്‌ട്‌ ദ് തിരി ത്ത്. യ സറ് ഗൊന്തു തരെ . ഇല്ലി, ദൈവ്വന്...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: